വിൻസർ ഗ്ലാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Windsor glass എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേശീയ ഗാന്ധി മ്യൂസിയത്തിലെ മഹാത്മാഗാന്ധിയുടെ കണ്ണട

വൃത്താകൃതി അല്ലെങ്കിൽ ഏകദേശം വൃത്താകൃതിയിലുള്ള ഐറിമ്മും നേർത്ത മെറ്റൽ ഫ്രെയിമും ഉള്ള ഒരു തരം കണ്ണടകൾ ആണ് വിൻസർ ഗ്ലാസുകൾ എന്ന് അറിയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ഉയർന്നുവന്ന ഈ ശൈലി 1880 കളിൽ കൂടുതൽ പ്രചാരത്തിലായി. പരമ്പരാഗതമായി വിൻ‌സർ ഗ്ലാസുകളുടെ നോസ് ബ്രിഡ്ജ് ഒരു 'സാഡിൽ' (രണ്ട് ഐറിമ്മുകളുമായി ചേരുന്ന ലളിതവും കമാന ആകൃതിയുള്ളതുമായ ഒരു ലോഹം) ആണ്, അതിനാൽ കണ്ണട മുഖത്ത് നിന്ന് തെറിക്കുന്നത് തടയാൻ ചെവിയിൽ ഉടക്കി നിർത്താവുന്ന തരത്തിലുള്ള വളഞ്ഞ കാലുകളാണ് കണ്ണടയ്ക്ക് ഉള്ളത്.[1]

വിൻസർ ഗ്ലാസുകൾ ധരിച്ചിരുന്ന ആളുകളും കഥാപാത്രങ്ങളും[തിരുത്തുക]

വിൻ‌സർ ഗ്ലാസുകൾ ധരിച്ചിരുന്ന ശ്രദ്ധേയരായ വ്യക്തികളിൽ ജോൺ ലെന്നൻ, മഹാത്മാഗാന്ധി,[2] ഹാരി പോട്ടർ എന്ന സാങ്കൽപ്പിക കഥാപാത്രം എന്നിവർ ഉൾപ്പെടുന്നു. ഗ്രൗച്ചൊ മാർക്സും തിയോഡോർ റൂസ്വെൽറ്റും ചിലപ്പോൾ അവ ധരിച്ചിരുന്നു.[1] നേർത്ത ഫ്രെയിമും വൃത്താകൃതിയിലുള്ള ലെൻസുകളുമുള്ള ഗ്ലാസുകളാണ് സ്റ്റീവ് ജോബ്‌സ് ധരിച്ചിരുന്നത്, എന്നാൽ ശരിയായ വിൻ‌സർ ഗ്ലാസുകളിൽ നിന്ന് വ്യത്യസ്തമായി അവ റിംലസ് കണ്ണടകൾ ആയിരുന്നു.

പ്രായോഗിക പരിഗണനകൾ[തിരുത്തുക]

വിൻസർ ഗ്ലാസുകളുടെ ഏറ്റവും മിനിമലിസ്റ്റ് സ്വഭാവം മറ്റ് ശൈലികളേക്കാൾ പ്രായോഗിക ഗുണങ്ങൾ നൽകുന്നു.

ഐഗ്ലാസ് ലെൻസുകൾ മുൻകാലങ്ങളിൽ ഗ്ലാസ് കൊണ്ടാണ് നിർമ്മിച്ചിരുന്നത്. ക്രമരഹിതമായ ആകൃതിയിലുള്ള ഐറിമിന് അനുയോജ്യമായ രീതിയിൽ ലെൻസ് ഉണ്ടാക്കുന്നതിന് നൈപുണ്യവും പ്രത്യേക ഉപകരണങ്ങളും ആവശ്യമാണ്. വൃത്താകൃതിയിലുള്ള ലെൻസുകൾ ഉത്പാദിപ്പിക്കാൻ ചിലവ് കുറവാണ്. ആധുനിക ലെൻസുകൾ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ ഏത് രൂപത്തിലും എളുപ്പത്തിൽ നിർമ്മിക്കാം.

നേർത്ത ഫ്രെയിമിന് കുറഞ്ഞ ലോഹം മതിയാകും, അതിനാൽ ഉത്പാദന ചിലവും കുറവാണ്, എന്നിരുന്നാലും വിൻ‌സർ ഗ്ലാസുകൾ എളുപ്പത്തിൽ തകരാറിലാകും.

അവലംബം[തിരുത്തുക]

  1. 1.0 1.1 Shop, The Vintage Optical. "The Emergence of Windsor Glasses | The Vintage Optical Shop" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-02-02.[പ്രവർത്തിക്കാത്ത കണ്ണി] ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "emergence" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Windsor Glasses | Round Vintage Glasses | The Vintage Optical Shop". vintageopticalshop.com. Retrieved 2021-02-02.
"https://ml.wikipedia.org/w/index.php?title=വിൻസർ_ഗ്ലാസ്&oldid=3645366" എന്ന താളിൽനിന്ന് ശേഖരിച്ചത്