വിയാങ് കോസായ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wiang Ko Sai National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിയാങ് കോസായ് ദേശീയോദ്യാനം
อุทยานแห่งชาติเวียงโกศัย
Wiang Kosai National Park1.jpg
Columnar basalt formations in park
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Thailand" does not exist
Locationലാംപാങും ഫ്രെ പ്രവിശ്യയും
Coordinates17°56′N 99°33′E / 17.93°N 99.55°E / 17.93; 99.55[1]Coordinates: 17°56′N 99°33′E / 17.93°N 99.55°E / 17.93; 99.55[1]
Area410
Established1981
Governing bodyสำนักอุทยานแห่งชาติ
The Grand Mae Koeng

വിയാങ് കോസായ് ദേശീയോദ്യാനം വടക്കൻ തായ്‌ലാന്റിലെ ദേശീയോദ്യാനങ്ങളിലൊന്നാണിത്. ഫ്രെ പ്രവിശ്യയിലെ വാങ് ചിൻ ജില്ലയിലും ലാംപാങ് പ്രവിശ്യയിലെ മീ താ, തോയൻ, സോപ് പ്രാപ് എന്നീ ജില്ലകളിലും ആയി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു.

വിവരണം[തിരുത്തുക]

ഫി പാൻ നാം മേഖലയിലെ മലനിരകളിൽ ആണ് വിയാങ് കോസായ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 1,267 മീറ്റർ ഉയരമുള്ള കൊടുമുടിയായ ദോയി മീ ടോം ഈ ദേശീയോദ്യാനത്തിൽ തൊട്ടു നിൽക്കുന്നു. മി കോയെങ്, മി ചോക്, മി സിൻ, മി പാക് എന്നീ മലകളിൽ നിന്ന് ധാരാളം നദികൾ ഉത്ഭവിക്കുന്നുണ്ട്. [2] ഈ ദേശീയോദ്യാനത്തിലെ പ്രശസ്തമായ രണ്ടു വെള്ളച്ചാട്ടങ്ങളാണ് -മി കോയിങ് ലുയാങ് വെള്ളച്ചാട്ടവും മി കോയിങ് നൊയ് വെള്ളച്ചാട്ടവും. [3].

സസ്യജന്തുജാലങ്ങൾ[തിരുത്തുക]

ഈ ദേശീയോദ്യാനത്തിലെ മലനിരകൾ വരണ്ട നിത്യഹരിതവനങ്ങളാലും ഈർപ്പം നിറഞ്ഞ ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാ വനങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു. ഏഷ്യൻ ആനകളും കടുവകളും കൂട്ടമായി മലനിരകളിൽ കാണപ്പെടുന്നു. എന്നാൽ അടുത്തകാലങ്ങളിൽ ഇവയെ ഈ പ്രദേശങ്ങളിൽ കാണാറില്ല.[4] കേഴമാൻ (Muntiacus muntjak), ട്രീ ഷ്രൂ (Anathana ellioti), ഇൻഡോ ചൈനീസ് പറക്കും അണ്ണാൻ (Hylopetes phayrei) എന്നിവ ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന മറ്റു ജന്തുജാലങ്ങളാണ്.

അവലംബം[തിരുത്തുക]

  1. Wiang Kosai National Park - Protected Planet
  2. Bangkok Post: Travel - Wiang Kosai National Park
  3. Wiang Ko Sai National Park
  4. Wiang Kosai National Park - Thailand's World

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]