ചിന്നക്കുട്ടുറുവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(White-cheeked Barbet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിന്നക്കുട്ടുറുവൻ
White-cheeked Barbet
Megalaima viridis.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Piciformes
കുടുംബം: Megalaimidae
ജനുസ്സ്: Megalaima
വർഗ്ഗം: M. viridis
ശാസ്ത്രീയ നാമം
Megalaima viridis
(Boddaert, 1783) Type locality: Mahé
പര്യായങ്ങൾ

Bucco viridis
Thereiceryx viridis

ചിന്നക്കുട്ടുറുവന്റെ ശബ്ദം

കേരളത്തിലെ നാട്ടിൻ‍പുറങ്ങളിലും കാടുകളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്‌ ചിന്നക്കുട്ടുറുവൻ അഥവാ പച്ചിലക്കുടുക്ക. (ഇംഗ്ലീഷ്: White-cheeked Barbet അഥവാ Small Green Barbet). ദേഹം പൊതുവേ പച്ച നിറം. തലയും കഴുത്തും മിക്കവാറും തവിട്ടു നിറം. കണ്ണിൽ നിന്നും പുറകോട്ട് വീതിയുള്ള ഒരു പട്ടയും അതിനു മുകളിലും താഴെയും ഓരോ വെളുത്ത പട്ടകളും കാണാറുണ്ട്.

പേരിനു പിന്നിൽ[തിരുത്തുക]

കുട്രൂ-കുട്രൂ എന്ന് കൂടെക്കൂടെ പുറപ്പെടുവിക്കുന്ന ഉച്ചത്തിലുള്ള ശബ്ദത്തിൽ നിന്നാണ് പക്ഷിക്ക് ഈ പേരു വന്നത്. മിക്കവാറും സമയം പച്ചിലക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന പക്ഷിയെ പച്ചിലകൾക്കിടയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഒരു പക്ഷി തന്നെ ഉണ്ടാക്കുന്ന ശബ്ദം മാറ്റൊലി കൊള്ളുന്നതാണോ മറ്റ് പക്ഷികൾ ഉണ്ടൊ എന്ന് കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടാണ്‌.

മറ്റു കുട്ടുറുവന്മാർ[തിരുത്തുക]

സിലോൺ കുട്ടുറുവൻ

ആഹാരം[തിരുത്തുക]

ചിന്നക്കുട്ടുറുവന്റെ പ്രധാന ആഹാരം ചെറിയ പഴങ്ങളും പലതരം കായ്കളുമാണ്‌. അരയാൽ, വേപ്പ്, പേരാൽ, കഴനി, മഞ്ഞപ്പാവിട്ട എന്നിവയുടെ പഴങ്ങൾ ഇവക്ക് ഇഷ്ടമാണ്‌. നിലത്തിറങ്ങാൻ ഇഷ്ടപ്പെടുന്നില്ല എങ്കിലും അരിപ്പൂച്ചെടിയുടെ കായ്ക്കൾ ഭക്ഷിക്കാനായി ചിലപ്പോൾ തീരെ താഴ്ന്ന കൊമ്പുകളിൽ വന്നിരിക്കാറുണ്ട്. [2]

പ്രജനനകാലം[തിരുത്തുക]

പനിനീർ ചാമ്പ മരം തുളച്ച് കൂടുണ്ടാക്കുന്ന ചിന്നക്കുട്ടുറവൻ

പ്രജനനകാലം ഡിസംബർ മുതൽ ജൂൺ വരെ നീണ്ടു പോവാറുണ്ട്. ബലം കുറഞ്ഞ മരങ്ങളുടെ തായ്ത്തടി തുളച്ചാണ് കൂടുണ്ടാക്കാറ്. ഇത്തരം മാളങ്ങൾ രാത്രികാലങ്ങളിൽ ചേക്കിരിക്കാനും കുട്ടുറുവൻ ഉപയോഗിക്കാറുണ്ട്.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2008). "Megalaima viridis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 11 August 2009. 
  2. 2.0 2.1 കെ.കെ., ഇന്ദുചൂഡൻ. കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. ഐ.എസ്.ബി.എൻ. 81-7690-067-2.  Unknown parameter |locat= ignored (സഹായം)
"https://ml.wikipedia.org/w/index.php?title=ചിന്നക്കുട്ടുറുവൻ&oldid=2337387" എന്ന താളിൽനിന്നു ശേഖരിച്ചത്