വെൻ ഐ കൺസിഡർ ഹൗ മൈ ലൈഫ് ഈസ് സ്പെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(When I Consider How My Light is Spent എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1655 ജൂണിനും ഒക്ടോബറിനും മധ്യേ ജോൺ മിൽട്ടൺ രചിച്ച ഒരു കവിതയാണ് വെൻ ഐ കൺസിഡർ ഹൗ മൈ ലൈഫ് ഈസ് സ്പെന്റ് (ഇംഗ്ലീഷ്: When I Consider How My Light is Spent. മിൽട്ടന്റെ കവിതകളിൽ മഹത്തായ കവിതകളിൽ ഒന്നാണ് ഇത്. ഇത് ഒരു സോണറ്റ് ആണ്. എബിബിഎ എബിബിഎ എന്നാണ് പ്രാസരൂപം. മിൽട്ടന് ദൈവത്തിനോടുള്ള ഭയവും അതെ സമയം ദൈവം കരുണാമയൻ ആണെന്നുള്ള ഓർമ്മപ്പെടുത്തലും ആണ് ഈ കവിത. ഇന്ന് ദൈവം തന്ന കഴിവുകൾ ഉപയോഗിക്കാൻ പറ്റിയിലെങ്കിൽ നാളെ അതിനുള്ള അവസരം നഷ്ടമാകും എന്നാണ് കവി പറയുന്നത്. അതേസമയം ദൈവത്തിനു തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആയി സ്വർഗത്തിൽ ധാരാളം മാലാഖമാർ ഉണ്ടെന്നും ഈ എളിയ മനുഷ്യന്റെ കഴിവുകൾ ഒന്നുമല്ല എന്നും മിൽട്ടൺ പറയുന്നു. വാർദ്ധക്യത്തോട് അടുക്കും തോറും മിൽട്ടന് കാഴ്ചശക്തി നഷ്ടപ്പെട്ട് തുടങ്ങി. അതും കൂടിയാണ് മിൽട്ടൺ ഈ കവിതയിലൂടെ പരാമർശിക്കുന്നത്. പല ബൈബിൾ കഥകളും ഉപയോഗിച്ചാണ്‌ വൃദ്ധനായ കവി തൻറെ വിഷമതകൾ വിവരിക്കുന്നത്.

എന്റെ പ്രകാശം എങ്ങനെ ചെലവഴിക്കണമെന്ന് ഞാൻ ചിന്തിക്കുമ്പോൾ
എന്റെ അന്ധകാരത്തെ തപ്പിനടന്നു,
ആ താലന്ത് മരിക്കാനുള്ള മരണമാണ്
എൻറെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു
എന്റെ സ്രഷ്ടാവിനായി ഇത് കാണിച്ചുകൊടുക്കുക
തീർച്ചയായും അവൻ നിങ്ങളുടെ പ്രത്യക്ഷത്തിൽ വരുന്നു.
"ദൈവം കൃഷിക്കാരെ വർണ്ണിക്കുകയോ വെളിച്ചമെത്തിയോ?"
ഞാൻ പ്രിയയോട് ചോദിക്കുന്നു. എന്നാൽ തടയാൻ ക്ഷമ അവൾ കാണിക്കുന്നില്ല
ആരോ പെട്ടെന്നു പ്രതികരിക്കുന്നു: "ദൈവത്തിനു ആവശ്യമില്ല
മനുഷ്യന്റെ പ്രവൃത്തികൾക്കോ അവൻ സ്വമേധയാ
സംസാരിക്കുന്നതു എങ്ങനെ; ആരാണ് നല്ലത്അ
വന്റെ ജോലി ഏറ്റുകൊണ്ടു അവനെ സേവിക്കുക. അവന്റെ ആത്മാവ്ദൈ
വത്തിനു മാത്രം. ആയിരക്കണക്കിന് അവന്റെ വാക്കിൻ വേഗതത്തിൽ
വിശ്രമമില്ലാതെ ഭൂമിക്കും സമുദ്രത്തിനും ശേഷവും:
നിങ്ങളും കാത്തിരിക്കുന്നവരാരും പിന്നീട അവനെ സേവിക്കുന്നു."

ഇംഗ്ലിഷ് വരികൾ:

When I consider how my light is spent
Ere half my days in this dark world and wide,
And that one talent which is death to hide
Lodg'd with me useless, though my soul more bent
To serve therewith my Maker, and present
My true account, lest he returning chide;
"Doth God exact day-labour, light denied?"
I fondly ask. But Patience to prevent
That murmur, soon replies: "God doth not need
Either man's work or his own gifts; who best
Bear his mild yoke, they serve him best. His state
Is kingly. Thousands at his bidding speed
And post o'er land and ocean without rest:
They also serve who only stand and wait."

സംഗ്രഹം[തിരുത്തുക]

കവിയ്ക്ക് തൻറെ ദൈവത്തെ നല്ല രീതിയിൽ സേവിക്കണം എന്നുണ്ട്. പക്ഷേ, തൻറെ അന്ധത തന്നെ അതിൽ നിന്നും വിലക്കുന്നു. തനിക്ക് കാഴ്ചയുള്ള സമയത്ത് ദൈവത്തിനെ പുകഴ്ത്താനായി വേണ്ടത് പോലെ കഴിഞ്ഞില്ല. ഇവിടെ അദ്ദേഹം ടാലെന്റ്റ്‌ എന്നാ വാക്കിനെ ബൈബിളിലെ ഒരു ഉപമയായി ബന്ധിപ്പിക്കുന്നു. യേശു ക്രിസ്തു പറഞ്ഞ ഉപമയാണിത്‌-ടാലെന്റുകളുടെ ഉപമ. ഉപമയിലൊരു ധനികൻ തൻറെ വീട് വിറ്റ്‌ ഒരു യാത്രയ്ക്ക് പോക്കുന്നു. ധനികൻ യാത്ര പോക്കുന്നതിനു മുന്നേ തൻറെ സ്വത്തുക്കൾ മുഴുവനും ഭൃത്യൻമാരെ ഏല്പിക്കുന്നു. ഓരോരുത്തന്റെം കഴിവനുസരിച്ച്, ഒന്നാമന് അഞ്ച് ടാലെന്റും, രണ്ടാമന് രണ്ടു ടാലെന്റും മൂന്നാമത്തെവന് ഒരു ടാലെന്റും കൊടുക്കുന്നു. ഏറെ കാലത്തിനു ശേഷം അവരുടെ യജമാനനായ ധനികൻ അവരുടെ അടുത്ത ചെന്ന അവരോട തങ്ങളുടെ കണക്ക് ബോധിപ്പിക്കാൻ പറയുന്നു. ആദ്യത്തെ രണ്ടു ഭൃത്യൻമാരും അവർക്ക് കിട്ടിയ പണം ശരിയായി ഉപയോഗികുകയും അത് ഇരട്ടിയാകുകയും ചെയ്തു. അത് കേട്ട സംതൃപ്തി തോന്നിയ യജമാനൻ അവരെ അനുമോധികുകയും അവരോട ആ പണം എടുതുകൊള്ളൻ പറയുകയും ചെയ്യുന്നു. എന്നാൽ മൂന്നാമത്തവൻ തനിക്ക് ലഭിച്ച പണം ഉപയോഗിക്കാതെയാണയാണ് വെച്ചിരുന്നത്. അവൻ അത് കിട്ടിയ ഉടനെ കുഴിച്ചിട്ടു. അതുമൂലം യജമാനൻ അവനെ ശകാരികുകയും ശിക്ഷികുകയും ചെയ്യുന്നു. ഈ ഉപമയുടെ സാരം ഇതാണ്: ദൈവം ഓരോരുത്തർക്കും ചില ടാലെന്റുകൾ അതായത് കഴിവുകൾ നല്കിയിട്ടുണ്ട്, അത് നമ്മൾ ഉപയോഗികേണ്ട രീതിയിൽ ഉപയോഗിചിലെങ്കിൽ ദൈവം നമ്മളെ ശിക്ഷിക്കും. അതിനുത്തരവും അദ്ദേഹം പറയുന്നു. തൻറെ അന്ധത ഒരു ഭാരമായി അദ്ദേഹം കാണുനില്ല.

അവസാന ഘട്ടത്തിൽ കവി തന്നെ തന്നെ ആശ്വാസപ്പെടുതുന്നു. ദൈവം ഇതെല്ലാം കാണുന്നു. ദൈവം തൻറെ വിഷമതകൾ മനസ്സിലാകും അതിനാൽ തന്നെ വിധിയെ സ്വീകരിച്ച്കൊണ്ട് ജീവിക്കണം അതുപോലെ തന്നെ ക്ഷമയോട് കൂടി കാത്തിരിക്കാനും അദ്ദേഹം പറയുന്നു. ടാലെന്റിനെ കുറിച്ച പറയുമ്പോൾ കവി ഉദ്ദേശിക്കുന്നത് ബൈബളിലെ മത്തായി എഴുതിയ സുവിശേഷമാണ്. ഈ സുവിശേഷത്തിലെ കഥ വളരെയധികം പ്രധാനമാണ്. വിശ്വാസവും അന്ധതയും ഈ കവിതയിൽ കൂടിമുട്ടുന്നു.t

അവലംബം[തിരുത്തുക]