പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(West Kallada Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ളോക്കുപരിധിയിൽ ഉൾപ്പെട്ട ഒരു പഞ്ചായത്താണു് പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത് അല്ലെങ്കിൽ വെസ്റ്റ്‌ കല്ലട ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ മൊത്തം വിസ്തീർണ്ണം 13.36 ചതുരശ്ര കിലോമീറ്ററാണ്.1952-53 കാലഘട്ടത്തിലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്.

ചരിത്രം[തിരുത്തുക]

കല്ലട ഗ്രാമം വളരെ പഴയ പാരമ്പര്യം അവകാശപ്പെടാനുണ്ട്. കൊല്ലം രാജാക്കന്മാരുടെ ആദ്യകാല ആസ്ഥാനം കല്ലടയായിരുന്നു. അന്ന് കിഴക്കേ കല്ലടയും പടിഞ്ഞാറേ കല്ലടയും ഒന്നായി കിടന്നിരുന്നു. അന്നത്തെ കല്ലടയുടെ പേര് ണൽക്കണ്ട എന്നാണെന്ന് കാണുന്നു. അക്കാലത്തെ കല്ലട വലിയൊരു വാണിജ്യ കേന്ദ്രമായിരുന്നു. ധാരാളം കപ്പലുകൾ വന്നുപോയിരുന്ന തുറമുഖമായിരുന്നു ഇവിടം. കല്ലടയാറ്റിലെ എക്കലും മണ്ണുമൊക്കെ വന്ന് അടിഞ്ഞ് നികന്ന ഭാഗങ്ങളാണ് പടിഞ്ഞാറെ കല്ലടയിലെ താഴ്ന്ന ഭാഗങ്ങളും മൺട്രോത്തുരുത്തും എന്നു ചരിത്രങ്ങളിൽ കാണുന്നു. രാജാവാഴ്ചക്കാലത്തും അതിന് ശേഷവും കൊല്ലം ജില്ലയുടെ ഒരു നെല്ലറയായിരുന്നു കല്ലട.

അതിരുകൾ[തിരുത്തുക]

വടക്കുഭാഗത്ത് ശാസ്താംകോട്ട പഞ്ചായത്ത്, കിഴക്കുഭാഗത്ത് ശാസ്താംകോട്ട, കിഴക്കേകല്ലട പഞ്ചായത്തുകൾ , തെക്കുഭാഗത്ത് മൺട്രോതുരുത്തു പഞ്ചായത്ത്, പടിഞ്ഞാറുഭാഗത്ത് തേവലക്കര, മൈനാഗപ്പള്ളി പഞ്ചായത്തുകൾ എന്നീ പ്രദേശങ്ങളാണ് പടിഞ്ഞാറേ കല്ലട പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നത്.

വാർഡുകൾ[തിരുത്തുക]

പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിലെ വാർഡുകൾ.[1]

 1. കാരാളി ഠൌൺ
 2. കണത്താർകുന്നം
 3. വലിയപാടം പടിഞ്ഞാറ്
 4. വിളന്തറ
 5. വലിയപാടം കിഴക്ക്
 6. കടപുഴ
 7. കോയിക്കൽ ഭാഗം
 8. നടുവിലക്കര
 9. ഉള്ളുരുപ്പ്
 10. ഐത്തോട്ടുവ വടക്ക്
 11. ഐത്തോട്ടുവ തെക്ക്
 12. ഐത്തോട്ടുവ പടിഞ്ഞാറ്
 13. കോതപുരം
 14. പട്ടകടവു

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് ശാസ്താംകോട്ട
വിസ്തീര്ണ്ണം 13.36 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17522
പുരുഷന്മാർ 8677
സ്ത്രീകൾ 8845
ജനസാന്ദ്രത 1312
സ്ത്രീ : പുരുഷ അനുപാതം 1019
സാക്ഷരത 92.22%

അവലംബം[തിരുത്തുക]