ഉള്ളടക്കത്തിലേക്ക് പോവുക

വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(West Bengal University of Health Sciences എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
West Bengal University of Health Sciences
പ്രമാണം:West Bengal University of Health Sciences Logo.svg
ആപ്തവാക്യം Diligence leads to Excellence
തരം പൊതു മെഡിക്കൽ സർവ്വകലാശാല
സ്ഥാപിതം 2003 ജനുവരി 1; 20 വർഷം മുമ്പ്
അക്കാദമിക് അഫിലിയേഷനുകൾ
ബജറ്റ് 83.1315 കോടി (10 ദശലക്ഷം യുഎസ് ഡോളർ)

(സാമ്പത്തിക വർഷം 2021–22 കണക്കാക്കിയത്)
ചാൻസലർ പശ്ചിമ ബംഗാൾ ഗവർണർ
വൈസ് ചാൻസലർ ഡോ. സുഹൃത പോൾ
സ്ഥാനം , ,
ഇന്ത്യ


22°35′30″N 88°24′44″E / 22.5916558°N 88.4123247°Eനിർദ്ദേശാങ്കങ്ങൾ: 22°35′30″N 88°24′44″E / 22.5916558°N 88.4123247°E
കാമ്പസ് DD 36, 2nd Avenue, DD Block, Sector 1, Bidhannagar-700064
വെബ്‌സൈറ്റ് wbuhs.ac.in Edit this at Wikidata

വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (WBUHS) ഇന്ത്യയിലെ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ഒരു പൊതു മെഡിക്കൽ സർവ്വകലാശാലയാണ്. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ സംബന്ധിയായ കോഴ്‌സുകളുടെ മെച്ചപ്പെട്ട നടത്തിപ്പിനായി പശ്ചിമ ബംഗാൾ നിയമസഭയുടെ നിയമപ്രകാരം 2003-ൽ ഇത് സ്ഥാപിതമായി.[1] സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുക എന്നതായിരുന്നു സർവകലാശാല സ്ഥാപിക്കുന്നതിനു പിന്നിലെ പ്രധാന ലക്ഷ്യം.

ചരിത്രം

[തിരുത്തുക]

വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (WBUHS) സ്ഥാപിക്കുന്നതിന് മുമ്പ്, പശ്ചിമ ബംഗാളിലെ വിവിധ സംസ്ഥാന മെഡിക്കൽ കോളേജുകളിലെ ബിരുദ, ബിരുദാനന്തര തലത്തിലുള്ള മെഡിക്കൽ അദ്ധ്യാപനം വിവിധ സംസ്ഥാന സർവകലാശാലകളുടെ മേൽനോട്ടത്തിലായിരുന്നു. അധ്യാപന-പഠന പ്രക്രിയ, മൂല്യനിർണ്ണയത്തിന്റെ സ്വഭാവം, നിലവാരം, വിവിധ സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികളുടെ അംഗീകാരം എന്നിവയുടെ കാര്യത്തിൽ പശ്ചിമ ബംഗാളിലെ വിവിധ സംസ്ഥാന മെഡിക്കൽ കോളേജുകൾക്കിടയിൽ വലിയ അന്തരത്തിന് ഇത് കാരണമായി. അതിനാൽ മെഡിക്കൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഏകീകരണം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ എല്ലാ പങ്കാളികൾക്കും ബോധ്യമായി.[2]

ഈ അനിവാര്യ സാഹചര്യത്തിലാണ് പശ്ചിമ ബംഗാൾ നിയമസഭയുടെ നിയമപ്രകാരം വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (WBUHS) സ്ഥാപിതമായത്.[1] ഒടുവിൽ 2003 ജനുവരി 1-ന് ഇത് പ്രവർത്തനമാരംഭിച്ചു.[2]

സംഘടനയും ഭരണവും

[തിരുത്തുക]

പശ്ചിമ ബംഗാൾ ഗവർണറാണ് വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ ചാൻസലർ. വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ വൈസ് ചാൻസലറാണ് സർവകലാശാലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. പ്രൊഫ. (ഡോ.) സുഹൃത പോൾ ആണ് സർവ്വകലാശാലയുടെ നിലവിലെ വൈസ് ചാൻസലർ.[3]

അഫിലിയേഷനുകൾ

[തിരുത്തുക]

അഫിലിയേഷൻ നൽകുന്ന ഒരു സർവ്വകലാശാലയാണ് വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്. പശ്ചിമ ബംഗാൾ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ കോളേജുകളുടെയും അധികാരപരിധി ഇതിനുണ്ട്. നിലവിൽ ഇതിനു കീഴിൽ 124 അനുബന്ധ സ്ഥാപനങ്ങളുണ്ട്.[4]

റാങ്കിംഗും അക്രഡിറ്റേഷനും

[തിരുത്തുക]

2017 സെപ്റ്റംബറിൽ, 1956-ലെ യുജിസി നിയമത്തിന്റെ 12-B വകുപ്പ് പ്രകാരം വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിനെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) അംഗീകരിച്ചു.[5]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1 2 "Act of the West Bengal University of Health Sciences (WBUHS)" (PDF). www.indiacode.nic.in. Retrieved 23 June 2021.
  2. 1 2 "History of the West Bengal University of Health Sciences (WBUHS)". www.wbuhs.ac.in. Retrieved 23 June 2021.
  3. https://wbuhs.ac.in/wp-content/uploads/2021/08/Charges-assumed-as-VC-of-the-WBUHS-of-Prof.-Dr.-Suhrita-Paul.pdf. {{cite web}}: Missing or empty |title= (help)
  4. "Affiliated institutions". 12 November 2018. Retrieved 23 January 2019.
  5. "University Grants Commission (India) Section 2(F) and Section 12(B) status for WBUHS" (PDF). University Grants Commission (India). Archived from the original (PDF) on 11 April 2021. Retrieved 22 June 2021.

പുറംകണ്ണികൾ

[തിരുത്തുക]
  • [http:// ഔദ്യോഗിക വെബ്സൈറ്റ്]