Jump to content

വെബ്‌കാസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Webcast എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്റർനെറ്റിലൂടെ വീഡിയോ ഓഡിയോ എന്നിവ സപ്രേഷണം ചെയ്യുന്ന ഒരു രീതിയാണ് വെബ്‌കാസ്റ്റ് (Webcast). ഇവയെ പ്രധാനമായും ഓൺ ഡിമാന്റ് വീഡിയോ ലൈവ് വീഡിയോ എന്നിങ്ങനെ രണ്ടായി തരം തിരിക്കുന്നു.

ഓൺ ഡിമാന്റ് വീഡിയോ/ഓഡിയോ

[തിരുത്തുക]

എതെങ്കിലും ഒരു സെർവെറിൽ അപ് ലോഡ് ചെയ്യപ്പെട്ടിട്ടുള്ള വീഡിയൊയോ ഓഡിയൊയോ ഒരു വെബ് പേജിൽ ക്രമീകരിച്ചിട്ടുള്ള ഫ്ലാഷ് പ്ലയറിലേക്കു സ്ട്രീമിങ്ങ് എന്ന സാങ്കേതികവിദ്യയിലൂടെ പ്ലേ ചെയ്യുന്ന രീതിയാണ് ഓൺ ഡിമാന്റ്. യൂടൂബ് പൊലുള്ള വീഡീയോ സേവനങ്ങൾ ഇതിനു ഉദാഹരണമാണ്

ലൈവ് വീഡീയോ സ്ടീമിങ്ങ്

[തിരുത്തുക]

ഒട്ടേറെ സവിഷേഷതകൾ ഉള്ള ഒരു നൂതന സാങ്കേതിക വിദ്യയാണ് ഓൺലൈൻ ലൈവ് വീഡിയോ സ്ടീമിങ് അഥവാ ലൈവ് വെബ് കാസ്റ്റിങ്ങ്. ഇന്റർനെറ്റിലൂടെ പരിപാടികളെ തത്സമയം ലോകത്തിന്റെ ഏതുകോണിലുള്ള പ്രേഷകർക്കു മുന്നിലും എത്തിക്കാൻ കഴിയും എന്നതാണു ഇതിന്റെ മേന്മ. വീഡിയോ ക്യാമറകളിലൂടെ പകർത്തുന്ന ദൃശ്യങ്ങൾ സ്ടീമിങ് സെർവറുകളിലൂടെ കടത്തിവിട്ടുകൊണ്ട് സൈറ്റുകളിൽ ക്രമീകരിച്ചിട്ടുള്ള പ്ലെയറുകളിൽ എത്തിക്കുന്നതാണു ഈ സാങ്കേതികവിദ്യ.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെബ്‌കാസ്റ്റ്&oldid=3733159" എന്ന താളിൽനിന്ന് ശേഖരിച്ചത്