വെബ് താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Web page എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


എച്ച്. റ്റി. എം. എൽ (HTML -Hyper Text Markup Language) എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ സാങ്കേതിക ഭാഷ ഉപയോഗിച്ച് നിർമ്മിക്കാനും, ബ്രൌസർ എന്നറിയപ്പെടുന്ന സോഫ്റ്റ്‌വെയറിലൂടെ പ്രദർശിപ്പിക്കാനും കഴിയുന്ന താളുകളാണ് വെബ് പേജ് അഥവാ വെബ്‌ താളുകൾ എന്നറിയപ്പെടുന്നത്. ഒന്നോ അതിലധികമോ വെബ് പേജുകൾ ചേർന്നതാണ് ഒരു വെബ്സൈറ്റ്. ഉദാഹരണത്തിന് നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത് വിക്കിപീഡിയ എന്ന വെബ്സൈറ്റിലെ ഒരു വെബ്‌ പേജ് ആണ്.

വെബ്‌ പേജുകളിൽ സാധാരണയായി വാക്യരൂപത്തിലുള്ള വിവരങ്ങളും, ചിത്രങ്ങളും ഉണ്ടാകും. കൂടാതെ ചലന ചിത്രങ്ങളും (animation) , ചലച്ചിത്രങ്ങളും(video), സംഗീതവും ഉൾക്കൊള്ളിക്കാൻ കഴിയും. ഇന്റർനെറ്റ്‌ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു സെർവർ കമ്പ്യൂട്ടറിൽ ആണ് വെബ് പേജുകൾ നിർമ്മിച്ച് സൂക്ഷിക്കുക. ഉപയോക്താവിൻറെ കമ്പ്യൂട്ടറിൽ നിന്നും ഇന്റർനെറ്റ്‌ വഴി ചെല്ലുന്ന അഭ്യർത്ഥനയുടെ പ്രതികരണമായി വെബ് പേജുകൾ സെർവറിൽ നിന്നും അയക്കപ്പെടും. ഇത്തരത്തിൽ കിട്ടുന്ന പേജുകൾ ഡിജിറ്റൽ സിഗ്നലുകളുടെ രൂപത്തിലായിരിക്കും. ഇതിനെ ഉപയോക്താവിൻറെ കമ്പ്യൂട്ടറിലെ വിവിധ സോഫ്റ്റ്‌വെയറുകളുടെ സഹായത്താൽ മനുഷ്യർക്ക്‌ വായിക്കാവുന്ന തരത്തിൽ ബ്രൌസർ എന്ന സോഫ്റ്റ്‌വെയർ പ്രദർശിപ്പിക്കുന്നു. ഗൂഗിൾ ക്രോം, ആപ്പിൾ സഫാരി, മോസില്ല ഫയർഫോക്സ്, ഇന്റർനെറ്റ്‌ എക്സ്പ്ലോറർ എന്നിവ ബ്രൌസറുകൾക്ക്‌ ഉദാഹരണമാണ്.

വെബ് പേജുകളെ നിർമ്മിതിയുടെ അടിസ്ഥാനത്തിൽ രണ്ടായി തിരിക്കാം - സ്റ്റാറ്റിക് പേജുകൾ എന്നും ഡയനാമിക്‌ പേജുകൾ എന്നും.

"https://ml.wikipedia.org/w/index.php?title=വെബ്_താൾ&oldid=3399204" എന്ന താളിൽനിന്ന് ശേഖരിച്ചത്