വോഡ്യാനോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vodyanoy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വോഡ്യാനോയ് (ഇവാൻ ബിലിബിന്റെ ചിത്രീകരണം), 1934

സ്ലാവിക് പഴംപുരാണത്തിൽ, വോഡ്യാനോയ് (Russian: водяно́й, റഷ്യൻ ഉച്ചാരണം: [vədʲɪˈnoj]; lit. '[he] from the water' or 'watery') ഒരു പുരുഷ ജലഭൂതമാണ്. ചെക്ക് യക്ഷിക്കഥകളിലെ വോഡ്നക് (അല്ലെങ്കിൽ ജർമ്മൻ രൂപത്തിൽ: ഹസ്ട്രമാൻ), ജർമ്മൻ യക്ഷിക്കഥകളിലെ വാസെർമാൻ അല്ലെങ്കിൽ നിക്സ് പോലെയുള്ള ഒരു സൃഷ്ടിയാണിത്.

തവളയുടേതിനു സമാനമായ മുഖവും പച്ചകലർന്ന താടിയും നീളമുള്ള മുടിയുമുള്ള ഒരു നഗ്ന വൃദ്ധനായി പ്രത്യക്ഷപ്പെടുന്ന വോഡ്യാനോയിയുടെ  ശരീരം ആൽഗകളാലും ചേറിലും പൊതിഞ്ഞതും, സാധാരണയായി കറുത്ത മത്സ്യച്ചെതുമ്പലുകളാൽ ആവരണം ചെയ്യപ്പെട്ടുമാണ്  കാണപ്പെടുന്നതെന്ന് പറയപ്പെടുന്നു. കൈകൾക്കുപകരം ചർമ്മത്താൽ ബന്ധിക്കപ്പെട്ട കൈകാലുകൾ, മത്സ്യത്തിന്റെ വാൽ, കത്തുന്ന കൽക്കരി പോലെ ചുവന്ന കണ്ണുകൾ എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ. പാതി മുങ്ങിപ്പോയ ഒരു തടിപോലെ ഈ സത്വം സാധാരണയായി നദിയിലൂടെ വെള്ളം തെറിപ്പിച്ചുകൊണ്ട് മുന്നോട്ട് കുതിക്കുന്നു. ഇതിനെ പലപ്പോഴും "മുത്തച്ഛൻ" അല്ലെങ്കിൽ "പൂർവ്വികൻ" എന്ന് പ്രദേശവാസികൾ വിളിക്കുന്നു. പ്രാദേശികമായ മുങ്ങിമരണങ്ങൾ വോഡ്യാനോയിയുടെ (അല്ലെങ്കിൽ റുസാൽക്കാസിന്റെ) പ്രവർത്തനഫലമാണെന്ന് പറയപ്പെടുന്നു.

പ്രകോപിതനാകുന്ന വോഡ്യാനോയ് അണക്കെട്ടുകളും ജലവൈദ്യുത നിലയങ്ങളും തകർത്ത് ആളുകളെയും മൃഗങ്ങളെയും ജലത്തിൽ മുക്കിക്കൊല്ലുന്നു. തന്മൂലം, മത്സ്യത്തൊഴിലാളികളും, മില്ലുടമസ്ഥരും, തേനീച്ച വളർത്തുകാരും അവനെ പ്രീണിപ്പിക്കാൻ ബലി നടത്തുന്നു) ആളുകളെ വെള്ളത്തിനടിയിലെ തന്റെ വാസസ്ഥലത്തേക്ക് വലിച്ചിഴയ്ക്കുന്ന വോഡ്യാനോയ് അവരെ തന്റെ അടിമകളും സേവകരുമാക്കുന്നുവെന്നാണ് വിശ്വാസം. റഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ, വോഡ്യാനോയികൾക്ക് ഒരു ഭരണാധികാരിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ഗദയേന്തിയ സായുധനാണ് വൃദ്ധനാണ് ഈ ഭരണാധികാരി. ഒരു കറുത്ത മേഘത്തിൽ ഇരുന്നുകൊണ്ട് ആകാശത്തേക്ക് ഉയരാൻ കഴിയുന്ന അദ്ദേഹത്തിന് പുതിയ നദികളും തടാകങ്ങളും സൃഷ്ടിക്കാൻ കഴിയും. അവന്റെ പേര് സാർ വോഡ്യാനിക് അഥവാ വോഡ്യാൻ സാർ എന്നാണ്.[1]

അവലംബം[തിരുത്തുക]

  1. Levkievskaya, Elena (2000). Myths of the Russian Folk. Astrel. p. 342. ISBN 5-271-00676-X.
"https://ml.wikipedia.org/w/index.php?title=വോഡ്യാനോയ്&oldid=3529875" എന്ന താളിൽനിന്ന് ശേഖരിച്ചത്