വിവേക് എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vivek Express Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിവേക് എക്സ്പ്രസ്സ്
15905 കന്യാകുമാരി മുതൽ ദിബ്രുഗഢ് വരെ തിരുവനന്തപുരം വഴി
15906 ദിബ്രുഗഢ് മുതൽ കന്യാകുമാരി വരെ തിരുവനന്തപുരം വഴി
സഞ്ചാരരീതിപ്രതിവാരം

ഇന്ത്യൻ റെയിൽവേയുടെ നെറ്റ്‌വർക്കിൽ ഉള്ള എക്സ്പ്രസ്സ്‌ ട്രെയിൻ കണ്ണികയാണ് വിവേക് എക്സ്പ്രസ്സ്‌. 2011-12 റെയിൽവേ ബജറ്റിൽ പ്രഖ്യാപ്പിക്കപ്പെട്ട ട്രെയിനാണ് ഇത്. 2013-ൽ നടക്കാനിരുന്ന സ്വാമി വിവേകാനന്ദയുടെ 150-ആം ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ട്രെയിനിനു വിവേക് എക്സ്പ്രസ്സ്‌ എന്ന പേര് നൽകിയത്. ദിബ്രുഗർ മുതൽ കന്യാകുമാരി വരെ പോകുന്ന വിവേക് എക്സ്പ്രസ്സ്‌ ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും നീളം കൂടിയ റൂട്ടാണ്‌, സമയത്തിൻറെ അടിസ്ഥാനത്തിലും ദൂരത്തിൻറെ അടിസ്ഥാനത്തിലും, ലോകത്തിലെ നീളം കൂടിയ ഒൻപതാമത്തേയും. [1]

ദ്വാരക-തൂത്തുക്കുടി (19567/19568), ബാന്ദ്ര റ്റെർമിനസ് (മുംബൈ) -ജമ്മുതാവി (19027/19028), സാന്ദ്രഗാച്ചി (ഹൌറ) -മംഗലാപുരം സെൻട്രൽ (22851/22852) എന്നിവയാണ് മറ്റു മൂന്നു വിവേക് എക്സ്പ്രസ്സുകൾ. നാലുവണ്ടികളും പ്രതിവാര സർവീസ്സുകളാണ്.

വിവേക് എക്സ്പ്രസ്സ്‌ ട്രെയിനുകളുടെ പട്ടിക ആഴ്ചയിൽ ഒരിക്കലുള്ള ട്രെയിൻ നമ്പർ 15905 / 15906 ദിബ്രുഗർ - കന്യാകുമാരി വിവേക് എക്സ്പ്രസ്സ്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ ട്രെയിൻ റൂട്ട് ആണ്. അസ്സമിലെ ദിബ്രുഗർ മുതൽ തമിഴ്നാടിലെ കന്യാകുമാരി വരെ സർവീസ് നടത്തുന്നു. ട്രെയിൻ നമ്പർ 15905 / 15906 ദിബ്രുഗർ - കന്യാകുമാരി വിവേക് എക്സ്പ്രസ്സ്‌ ട്രെയിൻ ഒരു ദിശയിൽ 4286 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു. [2]

ആഴ്ചയിൽ ഒരിക്കലുള്ള ട്രെയിൻ നമ്പർ 19567 / 19568 ഒഖ - തൂത്തുക്കുടി വിവേക് എക്സ്പ്രസ്സ്‌ ട്രെയിൻ ഗുജറാത്തിലെ ഒഖ മുതൽ ‘പേൾ സിറ്റി’ എന്നറിയപ്പെടുന്ന തമിഴ്നാടിലെ തൂത്തുക്കുടി വരെ സർവീസ് നടത്തുന്നു. ഗുജറാത്ത്‌, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്‌, കർണാടക, തമിഴ്നാട്‌ എന്നെ സംസ്ഥാനങ്ങളിലൂടെ കടന്നുപോവുന്ന വിവേക് എക്സ്പ്രസ്സ്‌ 3043 കിലോമീറ്റർ ദൂരം 54 മണിക്കൂർ 25 മിനിറ്റുകൾക്കൊണ്ട് സഞ്ചരിക്കുന്നു. രാജ്കോട്ട്, അഹമദാബാദ്, വോഡോദര, സൂറത്ത്, മമുബൈ വസായ് റോഡ്‌, കല്യാൺ, പൂനെ, അഡോണി, ബാംഗ്ലൂർ, സേലം, കരൂർ, മാട്രി തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങൾ ഈ ട്രെയിൻ ബന്ധിപ്പിക്കുന്നു. [3]

ആഴ്ചയിൽ ഒരിക്കലുള്ള ട്രെയിൻ നമ്പർ 19027 / 19028 ബാന്ദ്ര ടെർമിനസ് ജമ്മു താവി വിവേക് എക്സ്പ്രസ്സ്‌ ട്രെയിൻ മുംബൈയിലെ ബാന്ദ്ര ടെർമിനസ് മുതൽ ഉത്തരേന്ത്യയിലെ ജമ്മു താവിവരെ സർവീസ് നടത്തുന്നു.

ആഴ്ചയിൽ ഒരിക്കലുള്ള ട്രെയിൻ നമ്പർ 22851 / 22852 സാൻട്രഗച്ചി - മംഗലാപുരം വിവേക് എക്സ്പ്രസ്സ്‌ ട്രെയിൻ കൊൽക്കത്തയിലെ ഹൌറയ്ക്ക് സമീപമുള്ള സാൻട്രഗച്ചിയിൽനിന്നും സർവീസ് ആരംഭിച്ചു കർണാടകയിലെ മംഗലാപുരം സെൻട്രൽ വരെ സർവീസ് നടത്തുന്നു.

അവലംബം[തിരുത്തുക]

  1. "Now, northeast & south come closer". thehindu.com. Retrieved 17 Aug 2017.
  2. "Vivek Express Time Table". cleartrip.com. Archived from the original on 2016-04-20. Retrieved 17 Aug 2017.
  3. "Stations between Tuticorin and Okha". indiarailinfo.com. Retrieved 17 Aug 2017.
"https://ml.wikipedia.org/w/index.php?title=വിവേക്_എക്സ്പ്രസ്സ്&oldid=3791742" എന്ന താളിൽനിന്ന് ശേഖരിച്ചത്