വിസ്താര എയർലൈൻസ്
| ||||
| തുടക്കം | 2013 | |||
|---|---|---|---|---|
| തുടങ്ങിയത് | 9 ജനുവരി 2015 | |||
| Ceased operations | 12 നവംബർ 2024 (merged with Air India) | |||
| ഹബ് | Indira Gandhi International Airport | |||
| ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Club Vistara | |||
| Fleet size | 70 | |||
| ലക്ഷ്യസ്ഥാനങ്ങൾ | 50[1] | |||
| മാതൃ സ്ഥാപനം | Tata Sons (51%) | |||
| ആസ്ഥാനം | Gurgaon, Haryana, India | |||
| പ്രധാന വ്യക്തികൾ |
| |||
| വരുമാനം | ||||
| ലാഭം | ||||
| തൊഴിലാളികൾ | ~5500 (Sept 2023)[3] | |||
| വെബ്‌സൈറ്റ് | www | |||
ഗുരുഗ്രാം ആസ്ഥാനമാക്കിയുള്ള ഒരു ഇന്ത്യൻ എയർലൈനാണ് വിസ്താര. വിസ്താരയുടെ ഹബ് ഡൽഹി – ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ്. ടാറ്റാ സൺസ്, സിങ്കപ്പൂർ എയർലൈൻസ് എന്നിവയുടെ സംയുക്ത സംരംഭമായ[4] ഈ എയർലൈൻ ജനുവരി 9, 2015-ൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യ വിമാനം ഡൽഹിയിൽനിന്നും മുംബൈ യിലേക്ക് ആയിരുന്നു സർവീസ് നടത്തിയത്. ഓഗസ്റ്റ് 2015 വരെ എയർലൈൻ 500,000-ൽ കൂടുതൽ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. നവംബർ 2015-ലെ തൽസ്ഥിതി അനുസരിച്ചു വിസ്താര എയർലൈൻസ് 8 എയർബസ് എ320-232 വിമാനങ്ങൾ ഉപയോഗിച്ചു ഇന്ത്യയിലെ 12 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ച്ചയിൽ 297 സർവീസുകൾ നടത്തുന്നു. ഇന്ത്യയിലെ ആഭ്യന്തര സർവീസ് റൂട്ടുകളിൽ ആദ്യമായി പ്രീമിയം എകനോമി സീറ്റുകൾ കൊണ്ടുവന്നത് വിസ്താരയാണ്.
ചരിത്രം
[തിരുത്തുക]ഇന്ത്യയിലെ വ്യവസായിക ഗ്രൂപ്പായ ടാറ്റാ സൺസിൻറെയും സിങ്കപ്പൂർ എയർലൈൻസിൻറെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് 2013-ലാണ് സ്ഥാപിക്കപ്പെട്ടത്. ഇവർ രണ്ടുപേരും 1990 മദ്ധ്യകാലത്ത് ഫുൾ സർവീസ് [5]എയർലൈൻ തുടങ്ങാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ സർക്കാർ അനുമതി നൽകിയില്ല. എന്നാൽ 2012-ൽ ഇന്ത്യൻ സർക്കാർ വ്യോമയാന രംഗത്ത് 49% നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു അനുമതി നൽകിയപ്പോൾ, ടാറ്റാ സൺസും സിങ്കപ്പൂർ എയർലൈൻസും സംയുക്ത സംരംഭം ആരംഭിക്കാൻ വീണ്ടും തീരുമാനിച്ചു. ഈ സംയുക്ത സംരംഭമായ ടാറ്റാ എസ്ഐഎ എയർലൈൻസ് ലിമിറ്റഡ് (ടിഎസ്എഎൽ), ഇന്ത്യൻ വ്യോമയാന രംഗത്തെ വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ് യാത്രികരുടെ ആവശ്യങ്ങൾ എത്തിച്ചുകൊടുക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യയുടെ വിദേശ നിക്ഷേപ പ്രമോഷൻ ബോർഡ് 2013-ൽ ഈ സംയുക്ത സംരംഭത്തിനു അനുമതി നൽകി, എയർലൈനിൻറെ 49% ഓഹരികൾ സിങ്കപ്പൂർ എയർലൈൻസിനാണ്. ഇരു കമ്പനികളുംകൂടി 100 മില്യൺ യുഎസ് ഡോളറുകൾ നിക്ഷേപിക്കാൻ തീരുമാനിച്ചു, 51% ടാറ്റാ സൺസും, 49% സിങ്കപ്പൂർ എയർലൈൻസും. അങ്ങനെ ഇത് 1930 കാലഘട്ടത്തിലെ ടാറ്റാ എയർലൈൻസിനു ശേഷം ടാറ്റായുടെ എയർലൈൻ രംഗത്തെ രണ്ടാമത്തെ വലിയ സംരംഭമായി (എയർഏഷ്യ ഇന്ത്യയിലും ടാറ്റായ്ക്ക് ചെറിയ ഓഹരി പങ്കാളിത്തമുണ്ട്). ടാറ്റാ എയർലൈൻസ് പിന്നീട് എയർ ഇന്ത്യയായി ദേശസാൽക്കരിക്കപ്പെട്ടു.
ലക്ഷ്യസ്ഥാനങ്ങൾ
[തിരുത്തുക]2015 നവംബറിലെ തൽസ്ഥിതി അനുസരിച്ചു വിസ്താര എയർലൈൻസ് സർവീസ് നടത്തുന്ന ഇന്ത്യയിലെ 12 ലക്ഷ്യസ്ഥാനങ്ങൾ[6] ഇവയാണ്:
| സംസ്ഥാനം | നഗരം | എയർപോർട്ട് |
|---|---|---|
| അസം | ഗുവാഹത്തി | ലോക്പ്രിയ ഗോപിനാഥ് ബോർദോലെ ഇന്റർനാഷണൽ എയർപോർട്ട് |
| ഡൽഹി | ഡൽഹി | ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് |
| ഗോവ | ദാബോലിം | ഗോവ ഇന്റർനാഷണൽ എയർപോർട്ട് |
| ഗുജറാത്ത് | അഹമദാബാദ് | സർദാർ വല്ലഭായ് പട്ടേൽ ഇന്റർനാഷണൽ എയർപോർട്ട് |
| കർണാടക | ബാംഗ്ലൂർ | കെമ്പെഗൌഡ ഇന്റർനാഷണൽ എയർപോർട്ട് |
| മഹാരാഷ്ട്ര | മുംബൈ | ചത്രപ്പതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് |
| മഹാരാഷ്ട്ര | പൂനെ | പൂനെ ഇന്റർനാഷണൽ എയർപോർട്ട് |
| ഒഡീഷ | ഭുബനേശ്വർ | ബിജു പട്നായിക് ഇന്റർനാഷണൽ എയർപോർട്ട് |
| തെലങ്കാന | ഹൈദരാബാദ് | രാജീവ്ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് |
| ഉത്തർപ്രദേശ് | ലക്നൌ | ചൌന്ധരി ചരൻ സിംഗ് ഇന്റർനാഷണൽ എയർപോർട്ട് |
| ഉത്തർപ്രദേശ് | വാരണാസി | ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ എയർപോർട്ട് |
| പശ്ചിമ ബംഗാൾ | സിലിഗുരി | ബഗ്ദോഗ്ര എയർപോർട്ട് |
കോഡ്ഷെയർ ധാരണകൾ
[തിരുത്തുക]നിലവിൽ വിസ്താര എയർലൈൻസുമായി കോഡ്ഷെയർ ധാരണകൾ ഉള്ള എയർലൈനുകൾ താഴെപ്പറയുന്നു[7] [8].
- സിങ്കപ്പൂർ എയർലൈൻസ്
- ബ്രിട്ടീഷ് എയർവേസ്
- ജപ്പാൻ എയർലൈൻസ്
- ലുഫ്താൻസ
- യുണൈറ്റഡ് എയർലൈൻസ്
അവലംബം
[തിരുത്തുക]- ↑ "Vistara on ch-aviation.com". ch-aviation.com. Retrieved 21 November 2023.
- 1 2 "Tata Sons FY24 Annual report" (PDF).
- ↑ "New way to fly: Vistara chief shakes up India's domestic travel". The Hindu Businessline. 3 September 2023. Archived from the original on 3 April 2016. Retrieved 30 October 2023.
- ↑ "SIA partners Tata group to set up new airline in India". straitstimes.com. Retrieved 20 November 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Vistara Airlines Services". cleartrip.com. Retrieved 20 November 2015.
- ↑ "Where We Fly". airvistara.com. Archived from the original on 2015-07-08. Retrieved 20 November 2015.
- ↑ "Vistara signs inter-line(codeshare) agreement with Singapore Airlines, SilkAir". livemint.com. Retrieved 20 November 2015.
- ↑ "Codeshare Partners Vistara". airvistara.com. Archived from the original on 2022-07-10. Retrieved 18 ജൂൺ 2022.