Jump to content

വിർജിൻ ആന്റ് ചൈൽഡ് വിത്ത് ദ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (ബോട്ടിസെല്ലി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Virgin and Child with the Infant St. John the Baptist (Botticelli) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Virgin and Child with the Infant St. John the Baptist
Artistസാൻഡ്രോ ബോട്ടിക്കെല്ലി Edit this on Wikidata
Year1490s (Julian)
Dimensions74 cm (29 in) × 74 cm (29 in)
LocationSão Paulo Museum of Art, ബ്രസീൽ വിക്കിഡാറ്റയിൽ തിരുത്തുക
Accession No.MASP.00009 Edit this on Wikidata

ഇറ്റാലിയൻ നവോത്ഥാന മാസ്റ്റർ സാന്ദ്രോ ബോട്ടിസെല്ലിയുടെ ചിത്രശാലയിൽ (ബാർട്ടോലോമിയോ ഡി ജിയോവന്നി അല്ലെങ്കിൽ റാഫെലിനോ ഡി കാർലി) ചിത്രീകരിച്ച മരം കൊണ്ടുള്ള ഒരു ടെമ്പറ ചിത്രമാണ് വിർജിൻ ആന്റ് ചൈൽഡ് വിത്ത് ദ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്. 1490 നും 1500 നും ഇടയിൽ ഫ്ലോറൻസിൽ ടോണ്ടോ ശൈലിയിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ ഇറ്റാലിയൻ നവോത്ഥാന കലയുടെ കേന്ദ്രവിഷയമായ ദിവ്യ മാതൃത്വത്തെ ചിത്രീകരിച്ചിരിക്കുന്നു. സാവോ പോളോ മ്യൂസിയം ഓഫ് ആർട്ടിലാണ് ഇപ്പോൾ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.

പശ്ചാത്തലവും ഐക്കണോഗ്രഫിയും

[തിരുത്തുക]

ശിശുവായ യേശുവിനോടൊപ്പമുള്ള മഡോണയുടെ പ്രതിരൂപം കലാ ചരിത്രത്തിലുടനീളം ആവർത്തിച്ചുള്ള വിഷയങ്ങളിലൊന്നാണ്. അതിന്റെ ഉത്ഭവം മധ്യകാലഘട്ടത്തിലെ പുരോഹിത സംബന്ധിയായ പ്രാതിനിധ്യങ്ങളിലേക്കാണ് നയിക്കുന്നത്. അവിടെ മറിയ സിംഹാസനത്തിൽ ഇരുന്നുകൊണ്ടോ അല്ലെങ്കിൽ നിന്നുകൊണ്ടോ ദിവ്യ ശിശുവിനെ കൈകളിൽ വഹിച്ചുകൊണ്ട് കിരീടധാരണം നടത്തുന്നു. ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ചിത്രകാരന്മാർ ബൈസന്റൈൻ കല നൽകുന്ന കർശനമായ പവിത്രമായ സമീപനത്തേക്കാൾ കന്യകയുടെ ആർദ്രതയെന്ന വിഷയത്തിന് കൂടുതൽ വൈകാരികവും മാനുഷികവുമായി വ്യാപകമായി പ്രാതിനിധ്യം നൽകി. മാർസിയോ ഡോക്ടറുടെ വാക്കുകളിൽ, നവോത്ഥാന മഡോണകളെ "നവോത്ഥാന ചൈതന്യം" എന്ന് അടയാളപ്പെടുത്തികൊണ്ട് വ്യക്തിനിഷ്ഠത എന്ന നിലയിൽ മനുഷ്യരാശിയുടെ വിശ്വാസം ലോകമധ്യത്തിൽ സ്ഥാപിക്കുന്നു. ലോകത്തെ ചുറ്റിപ്പറ്റിയാകുമ്പോൾ നവോത്ഥാനവും മാതൃസ്‌നേഹവും മനുഷ്യൻ ഒരേ രീതിയിൽ സ്വീകരിക്കുന്നു.[1]

1480, 1490 ദശകങ്ങളിൽ ബോട്ടിസെല്ലി ധാരാളം മഡോണകൾ ചിത്രീകരിച്ചിരുന്നു. ഒരു വലിയ ഭാഗം ടോണ്ടി ശൈലിയിലെ ചിത്രങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. അതിൽ ചിത്രകാരൻ മറിയയെയും ദിവ്യ ശിശുവിനെയും ശിശുവായ വിശുദ്ധ ജോൺ സ്നാപകനെയും ഭക്തിയോടെ ചിത്രീകരിച്ചിരുന്നു. വൃത്താകൃതിയിലുള്ള ടോണ്ടി (ടോണ്ടോ, മാത്രമായും) ശൈലിയിലുള്ള (പെയിന്റിംഗുകൾ അല്ലെങ്കിൽ ശില്പങ്ങൾ) കൂടുതലും പവിത്രമോ ചരിത്രപരമോ ആയ വിഷയങ്ങളിലുള്ള കലാസൃഷ്ടികളായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ഈ ചിത്രങ്ങളെ വളരെയധികം പ്രശംസിക്കുകയും കൊട്ടാരങ്ങൾ അലങ്കരിക്കാനോ സ്വകാര്യ ഭക്തിയുടെ വസ്‌തുക്കളായി ഉപയോഗിക്കാനോ രക്ഷാധികാരികളും സമൂഹവും നിർദ്ദേശിച്ചിരുന്നു.[2]

ചിതരചന

[തിരുത്തുക]

15-ആം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ MASP പെയിന്റിംഗുകളിലെല്ലാം ഒരുപോലെ തീയതി രേഖപ്പെടുത്തിയിരിക്കുന്നു. ഇത് ഈ കാലഘട്ടത്തിലെ മറ്റ് ചിത്രങ്ങളുമായുള്ള സാമ്യതയെ അടിസ്ഥാനമാക്കി, രചയിതാവിന്റെ ചിത്രരീതിയിലെ വ്യത്യാസം ഒരാൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]
സാന്ദ്രോ ബോട്ടിസെല്ലി

ആദ്യകാല ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു സാന്ദ്രോ ബോട്ടിസെല്ലി. ലോറൻസോ ഡി മെഡിസിയുടെ രക്ഷാകർതൃത്വത്തിലുള്ള ഫ്ലോറൻ‌ടൈൻ‌ സ്കൂളിൽ‌ അദ്ദേഹം അംഗമായിരുന്നു. നൂറുവർഷത്തിനുശേഷം ജിയോർജിയോ വസാരി തന്റെ വീറ്റ ഓഫ് ബോട്ടിസെല്ലിയിൽ ബോട്ടിസെല്ലിയുടെ കാലഘട്ടത്തെ "സുവർണ്ണകാലം" എന്ന് വിശേഷിപ്പിക്കുന്നു. അക്കാലത്ത് പുരാണവിഷയങ്ങളുടെ എണ്ണം വളരെ കുറവായതിനാൽ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളിൽ നിരവധി മതവിഷയങ്ങളും ചില ഛായാചിത്രങ്ങളും ചിത്രീകരിച്ചിരുന്നു. അദ്ദേഹവും ചിത്രശാലയും മഡോണയുടേയും കുട്ടിയുടേയും ചിത്രീകരണത്തിന് പേരുകേട്ടിരുന്നു പലചിത്രങ്ങളും വൃത്താകൃതിയിലുള്ള ടോണ്ടോ കലയെ ആശ്രയിച്ചുള്ളതായിരുന്നു.

അവലംബം

[തിരുത്തുക]
  1. Doctors, 2004, p. 40.
  2. Deimling 2001, പുറം. 69.

ഗ്രന്ഥസൂചിക

[തിരുത്തുക]
  • Bardi, Pietro Maria. Museu de Arte de São Paulo: Catálogo das pinturas, esculturas e tapeçarias, São Paulo, MASP, 1982.
  • Bardi, Pietro Maria. Sodalício com Assis Chateaubriand, São Paulo, MASP, 1963.
  • Carlo, Bo, Mandel, Gabriele. L'opera completa di Botticelli, Milan, Rizzoli, 1967.
  • Costa, Paulo de Freitas, Doctors, Márcio. Universos Sensíveis: As coleções de Eva e Ema Klabin, São Paulo,GraphBox Caran, 2004.
  • Deimling, Barbara (2001). Botticelli. Colone: Taschen. {{cite book}}: Invalid |ref=harv (help)
  • Marques, Luiz. "Boletim do Instituto de História da Arte do MASP: Arte italiana em coleções brasileiras, 1250-1950", São Paulo, Lemos Editorial & Gráficos, 1996.
  • Marques, Luiz. Catálogo do Museu de Arte de São Paulo Assis Chateaubriand: Arte italiana, São Paulo, Prêmio, 1998, p. 53-56.
  • Marques, Luiz. Corpus da Arte Italiana em Coleções Brasileiras, 1250-1950: A arte italiana no Museu de Arte de São Paulo, São Paulo, Berlendis e Vertecchia, 1996, p. 49-52.
  • Yashiro, Yukio. Sandro Botticelli, London, The Medici Society, 1925.