വിർജിൻ ആന്റ് ചൈൽഡ് വിത് കാനൻ വാൻ ഡെർ പെയ്‌ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Virgin and Child with Canon van der Paele എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1434–1436 കാലഘട്ടത്തിൽ യാൻ വാൻ ഐൿ പൂർത്തിയാക്കിയ ഒരു ചിത്രമാണ് വിർജിൻ ആന്റ് ചൈൽഡ് വിത് കാനൻ വാൻ ഡെർ പെയ്‌ലെ. ചിത്രത്തിന്റെ ദാതാവിന്റെ ചായാചിത്രമായിരുന്ന ജോറിസ് വാൻ ഡെർ പെയ്‌ലിനെ നിരവധി വിശുദ്ധന്മാരുമായി ഇതിൽ കാണിച്ചിരിക്കുന്നു.[1] ചിത്രത്തിന്റെ മധ്യഭാഗത്ത് കന്യാമറിയം സിംഹാസനത്തിൽ ഒരു കുഞ്ഞായിരിക്കുന്ന യേശുക്രിസ്തുവിനെ കൈകളിൽ പിടിച്ചിരിക്കുന്നു. വൃത്താകൃതിയിലുള്ള ഒരു പള്ളിയിലാണ് പെയിന്റിംഗ് സജ്ജീകരിച്ചിരിക്കുന്നത്.[2][3] വാൻ ഐക്കിന്റെ ഏറ്റവും മികച്ച പെയിന്റിംഗുകളിൽ ഒന്നാണിതെന്ന് പലരും വിശ്വസിക്കുന്നു. ചിലർ ഇതിനെ "മാസ്റ്റർപീസുകളുടെ മാസ്റ്റർപീസ്" എന്ന് വിളിക്കുന്നു.[4] ബലിപീഠത്തിനായി വാൻ ഡെർ പെയ്‌ലാണ് ഈ പാനൽ ചിത്രീകരിക്കാൻ നിയോഗിച്ചത്. അന്ന് അദ്ദേഹം ബ്രൂഗസിൽ നിന്നുള്ള ഒരു ധനികനായ പുരോഹിതനും വയോധികനും ഗുരുതരമായ രോഗിയുമായിരുന്നു.

അവലംബം[തിരുത്തുക]

  1. Brine (2015), 186
  2. Dhanens (1980), 215
  3. Smith (2004), 225
  4. Van Der Elst (1944), 65

മറ്റ് വെബ്‌സൈറ്റുകൾ[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]