വിൻസൺ മാസിഫ്
ദൃശ്യരൂപം
(Vinson Massif എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| വിൻസൺ മാസിഫ് | |
|---|---|
ബഹിരാകാശത്തു നിന്നുള്ള വിൻസൺ മാസിഫിന്റെ നാസ ചിത്രം | |
| ഉയരം കൂടിയ പർവതം | |
| Elevation | 4,892 മീ (16,050 അടി) [1] |
| Prominence | 4,892 മീ (16,050 അടി) [2] Ranked 8th |
| Isolation | 4,911 കി.മീ (16,112,000 അടി) |
| Listing | Seven summits Ultra |
| ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
| State/Province | AQ |
| Parent range | Sentinel Range |
| Climbing | |
| First ascent | 1966 by Nicholas Clinch and party |
| Easiest route | snow/ice climb |
അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് വിൻസൺ മാസിഫ്. ദക്ഷിണധ്രുവത്തിൽ നിന്ന് 1200 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ പർവ്വതത്തിന് 4892 മീറ്റർ ഉയരവും 21 കിലോമീറ്റർ നീളവും 13 കിലോമീറ്റർ വീതിയുമുണ്ട്. എൽസ്‌വർത്ത് പർവ്വതനിരയുടെ ഭാഗമാണിത്. 1957-ൽ ഒരു അമേരിക്കൻ നാവിക വിമാനമാണ് പർവ്വതത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. അന്റാർട്ടിക്കാ ഗവേഷണങ്ങൾക്ക് പണം വകയിരുത്തുന്നതിനെ പിന്തുണച്ചിരുന്ന അമേരിക്കൻ കോൺഗ്രസംഗം കാൾ വിൻസണിന്റെ പേരാണ് പർവ്വതത്തിനു നല്കിയത്. 1966-ൽ നിക്കൊളസ് ക്ലിഞ്ചും സംഘവും ആദ്യമായി പർവ്വതത്തിൽ കയറി.
അവലംബം
[തിരുത്തുക]- ↑ "Vinson Massif" Peakbagger.com. Retrieved 2011-10-26.
- ↑ "Antarctica - Ultra Prominences" peaklist.org. Retrieved 2011-10-26.