വില്വാദ്രി പശു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vilwadri cow എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിൽ തൃശൂർ, പാലക്കാട് ജില്ലകളുടെ അതിർത്തി ഗ്രാമമായ തിരുവില്വാമല പ്രദേശത്ത് വളർത്തുന്ന ഒരു നാടൻ കന്നുകാലിയിനം ആണ് വില്വാദ്രി പശു[1]. തിരുവില്വാമലയെന്ന ഗ്രാമപേരിൽ നിന്നാണ് ഇതിന് വില്വാദ്രി എന്ന പേര് ലഭിച്ചത്. കഠിനമായ വരൾച്ചയെയും ചൂടിനേയും പ്രതിരോധിച്ച് ജീവിക്കാൻ ഇവയ്ക്ക് സാധിക്കുന്നു. പൊതുവേയുള്ള ഇളം തവിട്ട് നിറം ചൂടിനെ തടയാൻ സഹായിക്കുന്നു.

ഒരു മീറ്റർ വരെയാണ് പശുക്കളുടെ ഉയരം. ഇവയുടെ കാളകൾ ഒന്നര മീറ്റർ വരെ ഉയരമുള്ളവയാണ്. വെച്ചൂർ പശു, കാസർഗോഡ് കുള്ളൻ പശു എന്നീ ഇനങ്ങളെക്കാളും നീളവും ഉയരവും വില്വാദ്രി പശുക്കൾക്ക് ഉണ്ട്. പച്ചപ്പുല്ലിന്റ അഭാവമുണ്ടാകുമ്പോൾ, മൂർച്ചയുള്ള കൊമ്പ് കൊണ്ട് മരത്തിന്റെ തൊലി ഇളക്കിയെടുത്ത് കഴിക്കാനും ഇവയ്ക്ക് കഴിവുണ്ട്. ദൃഡമായ ശരീര പ്രകൃതമുള്ള ഇവയ്ക്ക് കുത്തനെയുള്ള മലകയറാൻ സാധിക്കുന്നു. ശരാശരി ആയുസ്സ് 30 വർഷമാണ്. പാലുൽപാദനം ശരാശരി 3 ലിറ്റർ.[2].

അവലംബം[തിരുത്തുക]

  1. [1]| ദീപിക
  2. [2]|മനോരമ
"https://ml.wikipedia.org/w/index.php?title=വില്വാദ്രി_പശു&oldid=3317165" എന്ന താളിൽനിന്ന് ശേഖരിച്ചത്