വിലങ്ങാട് ചെറുകിട ജലവൈദ്യുതപദ്ധതി
വിലങ്ങാട് ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | വിലങ്ങാട് ,വാണിമേൽ ,കോഴിക്കോട് ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 11°46′8.5296″N 75°45′52″E / 11.769036000°N 75.76444°E |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 2012 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Small Hydro Power Plant (SHEP) |
Installed capacity | 7.5 MW (3 x 2.5 Megawatt - Francis -type) |
Website Kerala State Electricity Board , | |
പ്രതിവർഷം 22.63 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 22.63 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് വിലങ്ങാട് ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] , [3].കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ തൂണേരി ബ്ളോക്കിൽ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിലങ്ങാടിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]1) വിലങ്ങാട് പവർ ഹൗസ്
1) വിലങ്ങാട് തടയണ
വൈദ്യുതി ഉത്പാദനം
[തിരുത്തുക]വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി വിലങ്ങാട് മഞ്ഞക്കുന്നിൽ മയ്യഴിപുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു.വെള്ളം കനാൽ വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം പവർ ഹൗസിലേക്ക് എത്തിച്ചു 2.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Francis -type) ഉപയോഗിച്ച് 7.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 22.63 MU ആണ്. 2014 സെപ്റ്റംബർ 1 ന് പദ്ധതി കമ്മീഷൻ ചെയ്തു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 2.5 MW | 01.09.2014 |
യൂണിറ്റ് 2 | 2.5 MW | 01.09.2014 |
യൂണിറ്റ് 3 | 2.5 MW | 01.09.2014 |
കൂടുതൽ കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ "VILANGAD SMALL HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Vilangad Power House-". www.expert-eyes.org.
- ↑ "VILANGAD SMALL HYDRO ELECTRIC PROJECT -". www.cdm.unfccc.int.