വിക്രമൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vikraman nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്രമൻ നായർ
വിക്രമൻ നായർ
ജനനം
വിക്രമൻ നായർ

ദേശീയതഇന്ത്യൻ
തൊഴിൽപത്രപ്രവർത്തകൻ, വിവർത്തകൻ
അറിയപ്പെടുന്നത്നക്‌സൽബാരിയുടെ നാല് മുഖങ്ങൾ' എന്ന ലേഖന പരമ്പര
അറിയപ്പെടുന്ന കൃതി
പശ്ചിം ദിഗന്തേ പ്രദോഷ് കാലേ

പ്രശസ്ത ബംഗാളി പത്രപ്രവർത്തകനും ഗദ്യകാരനുമായിരുന്ന മലയാളിയായിരുന്നു ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി സ്വദേശിയായ വിക്രമൻനായർ.[1] ആനന്ദബസാർ പത്രികയുടെ ദക്ഷിണേന്ത്യൻ ലേഖകനായിരുന്നു. നവീന ബംഗാളിഭാഷയിലെ ശ്രദ്ധേയനായ ഒരു ശൈലീകാരനാണെന്ന് സുനിൽ ഗാംഗുലി വിക്രമൻ നായരെ വിശേഷിപ്പിച്ചിട്ടുണ്ട്.[2]

ജീവിത രേഖ[തിരുത്തുക]

ആലപ്പുഴ അരുക്കുറ്റി ശങ്കർനിവാസിൽ ഗോപാലന്റെയും പൊന്നമ്മയുടെയും മകനായി  ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസ്സായി.1957 ൽ വിശ്വഭാരതിയിൽ വിദ്യാർത്ഥിയായി ബംഗാളി ജീവിതം ആരംഭിച്ചു.സ്വർണ്ണ മെഡലോടെ ബി.എ പാസ്സായ വിക്രമൻ നായർ കുറച്ചു കാലം അസമിലും അധ്യാപകനായിരുന്നു.പിന്നീട് മുഴുവൻ സമയ പത്രപ്രവർത്തകനായി.

68ാം വയസ്സിൽ-2004 മെയ് 31ന് -അന്തരിച്ചു.

പ്രവർത്തന വഴികൾ[തിരുത്തുക]

ആനന്ദ ബസാർ ഗ്രൂപ്പിലെ ഇംഗ്ലീഷ് പത്രമായ ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡിലായിരുന്നു പത്രപ്രവർത്തന ജീവിതത്തിന്റെ തുടക്കം. പിന്നീട് ബംഗാളി പത്രത്തിലേയ്ക്ക് മാറി. ആനന്ദബസാർ പത്രികയുടെ ദക്ഷിണേന്ത്യൻ ലേഖകനായി ചെന്നൈയിലും പ്രവർത്തിച്ചിട്ടുണ്ട്. നക്‌സൽബാരി കലാപം കഴിഞ്ഞ് ഒന്നര പതിറ്റാണ്ടിനുശേഷം ആ ഗ്രാമങ്ങളിൽ ചെന്ന് തയ്യാറാക്കിയ 'നക്‌സൽബാരിയുടെ നാല് മുഖങ്ങൾ' എന്ന ലേഖന പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.[2]

സാഹിത്യ ജീവിതം[തിരുത്തുക]

എൻ. വി കൃഷ്ണവാരിയരുടെ കവിതകളും, എം. സുകുമാരന്റെ കഥകളും ബംഗാളി ഭാഷയിലേയ്ക്കു വിവർത്തനം ചെയ്തത് ഇദ്ദേഹമാണ്. ബംഗാളി ഭാഷയിലെ ഏറ്റവും മികച്ചചില സഞ്ചാര സാഹിത്യകൃതികളുടെ രചയിതാവു കൂടിയാണ് വിക്രമൻ നായർ. [3] [4]യൂറോപ്പിന്റെ ഭൂത വർത്തമാനങ്ങളിലൂടെയുള്ള സഞ്ചാരമായ പശ്ചിം ദിഗന്തെ പ്രദോഷ് കാലെ മലയാളത്തിലാക്കിയിട്ടുണ്ട്. സുനിൽ ഗാംഗുലിയുടെ ആദ്യ നോവൽ - ആത്മപ്രകാശനം - മലയാളത്തിൽ വിവർത്തനം ചെയ്തിരുന്നു

രചനകൾ[തിരുത്തുക]

  • പശ്ചിം ദിഗന്തേ പ്രദോഷ് കാലേ.(പശ്ചിമ ചക്രവാളത്തിൽ സന്ധ്യാനേരത്ത്) - യാത്രാ വിവരണം
  • ദുയ് യുറോപ്പേർ ദിൻലിപി' (രണ്ട് യൂറോപ്പുകളിലെ ദിനസരിക്കുറിപ്പ്) - യാത്രാ വിവരണം

അവലംബം[തിരുത്തുക]

  1. "വിക്രമൻ നായർ". keralamediaacademy. August 28, 2020. Retrieved August 28, 2020.
  2. 2.0 2.1 "ഒരു സഞ്ചാരിയുടെ ചിന്താഭ്രമണം". മാതൃഭൂമി. September 30, 2011. Retrieved ഓഗസ്റ്റ് 28, 2020.[പ്രവർത്തിക്കാത്ത കണ്ണി]
  3. ""പശ്ചിം ദിഗന്തേ പ്രദോഷ് കാലേ-മാതൃഭൂമി ബുക്സ്""->ISBN 81-8264-139-X ME-II/2000/2008
  4. സഖാവ് നായർദാ-കെ.എൻ.രാമചന്ദ്രൻ (അനുസ്മരണം)മാതൃഭൂമി ആഴ്ചപ്പതിപ്പ്(ജൂൺ 13-19) 2004, പേജ് 44
"https://ml.wikipedia.org/w/index.php?title=വിക്രമൻ_നായർ&oldid=3808471" എന്ന താളിൽനിന്ന് ശേഖരിച്ചത്