വിക്രം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vikram (2022 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്രം
തീയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംലോകേഷ് കനകരാജ്
നിർമ്മാണംകമൽ ഹാസൻ
ആർ. മഹേന്ദ്രൻ
രചനലോകേഷ് കനകരാജ്
അഭിനേതാക്കൾകമൽ ഹാസൻ
വിജയ് സേതുപതി
ഫഹദ് ഫാസിൽ
ചെമ്പൻ വിനോദ് ജോസ്
നരേൻ
കാളിദാസ് ജയറാം
സംഗീതംഅനിരുദ്ധ് രവിചന്ദർ
ഛായാഗ്രഹണംഗിരീഷ് ഗംഗാധരൻ
ചിത്രസംയോജനംഫിലോമിൻ രാജ്
സ്റ്റുഡിയോരാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്₹120 കോടി
ആകെ₹500 കോടി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം. കമൽ ഹാസൻ ആണ് ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്.1986-ൽ പുറത്തിറങ്ങിയ അതേ പേരിലുള്ള ചിത്രത്തിന്റെ ഒരു സ്പിൻ ഓഫ് ആണ് ഈ ചിത്രം. കൂടാതെ കൈതി (2019) എന്ന ചിത്രവുമായി ഒരു സിനിമാറ്റിക് യൂണിവേഴ്സ് പങ്കിടുന്നു .

കഥാസംഗ്രഹം[തിരുത്തുക]

ഏജന്റ് വിക്രമിന്റെ നേതൃത്വത്തിലുള്ള ഒരു ബ്ലാക്ക്-ഓപ്‌സ് സ്ക്വാഡ്, അതിൽ സന്ധാനത്തിന്റെ നേതൃത്വത്തിലുള്ള വെട്ടി വഗയ്യര എന്ന മയക്കുമരുന്ന് സിൻഡിക്കേറ്റ് ഗ്രൂപ്പിനെ അദ്ദേഹം ലക്ഷ്യമിടുന്നു, കാണാതായ മയക്കുമരുന്ന് തന്റെ ശീത രക്തമുള്ള ബോസ് റോളക്‌സിന് കൈമാറാൻ ഓർഡർ ചെയ്തു.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

2019 നവംബറിലാണ് ലോകേഷ് കനകരാജ്, കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണലുമായി പുതിയ ചലച്ചിത്രം നിർമ്മിക്കുന്നതിനുള്ള കരാർ ഒപ്പിട്ടത്. അതിനു മുൻപു തന്നെ ലോകേഷ്, കമൽ ഹാസന്റെ സിനിമകളോടുള്ള തന്റെ ആരാധനയും, കമൽ ഹാസന്റെ സത്യ, വിരുമാണ്ടി തുടങ്ങിയ ചലച്ചിത്രങ്ങൾ തന്നിൽ ചെലുത്തിയ സ്വാധീനയും വെളിപ്പെടുത്തിയിരുന്നു. [1] എന്നാൽ നവംബറിൽ കരാറൊപ്പിട്ടെങ്കിലും മറ്റ് പല പ്രോജക്ടുകൾ കാരണം ഇരുവർക്കും പുതിയ ചലച്ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചില്ല. [2][3] തുടർന്ന് 2019 ഡിസംബറിൽ ലോകേഷ്, പുതിയ തിരക്കഥ രജനികാന്തിനോട് അവതരിപ്പിക്കുകയുണ്ടായി. [4][5] ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനിടെയാണ് കോവിഡ് വൈറസ് ബാധയും തുടർന്ന് ലോക്ക്ഡൗണും ഉണ്ടായത്. [6][7][8]

തുടർന്ന് 2020 സെപ്റ്റംബറിൽ, കമൽ ഹാസനെ നായകനാക്കിക്കൊണ്ടുള്ള തന്റെ പുതിയ പ്രോജക്ട് ലോകേഷ് പ്രഖ്യാപിച്ചു. [9] തുടർന്ന് പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധായകൻ എന്നും രേഖപ്പെടുത്തിയിരുന്നു. ലോകേഷിനോടൊപ്പവും കമൽ ഹാസനൊപ്പവും അനിരുദ്ധ് ഇത് രണ്ടാം തവണയാണ് ഒരുമിച്ച് പ്രവർത്തിക്കുന്നത്. ഇതിനുമുൻപ് യഥാക്രമം മാസ്റ്റർ, ഇന്ത്യൻ 2 എന്നീ ചലച്ചിത്രങ്ങൾ ഇവരോടൊപ്പം അനിരുദ്ധ് പ്രവർത്തിച്ചിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിനു ശേഷം ""എവനെന്റ്രു നിനൈത്തായ്" എന്നായിരിക്കും ചിത്രത്തിന്റെ പേര് എന്നായിരുന്നു ആദ്യമുണ്ടായിരുന്ന അഭ്യൂഹങ്ങൾ. [10][11][12] 2022- ജൂൺ 3ന് സിനിമ റിലീസ് ചെയ്യാനാണ് തീരുമാനമെന്നും സെക്കന്റ് ലുക്ക് പോസ്റ്ററിനോടൊപ്പം കുറിച്ചിരുന്നു. [13]

2020 ഒക്ടോബർ മാസത്തിൽ ചെന്നൈയിൽ വച്ച് കേന്ദ്ര സർക്കാർ നിർദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ചിത്രത്തിന്റെ നിശ്ചലചിത്ര ഛായാഗ്രഹണം ആരംഭിച്ചു.[14] 2020 നവംബർ 7-ന് കമൽ ഹാസന്റെ 66-ാം പിറന്നാൾ പ്രമാണിച്ച് കമൽ ഹാസനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങുകയുണ്ടായി. "വിക്രം" എന്നുള്ള ചിത്രത്തിന്റെ പേരും ഈ ടീസറിലാണ് പ്രഖ്യാപിച്ചത്. ഇതിനുമുൻപ് 1986-ലും കമൽ ഹാസൻ അഭിനയിച്ച് വിക്രം എന്ന പേരിൽ ഒരു ചലച്ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.[15][16]

അവലംബം[തിരുത്തുക]

  1. S, Srivatsan (25 October 2019). "Lokesh Kanagaraj on why he admires Kamal Haasan — the writer" – via www.thehindu.com.
  2. "Lokesh Kanagaraj to collaborate with Kamal Haasan?". The New Indian Express.
  3. "Kaithi director Lokesh Kanagaraj to team up with Kamal Haasan". Hindustan Times. 5 November 2019.
  4. "Lokesh Kanagaraj meets Rajinikanth. What's brewing?". Sify.
  5. Subramanian, Anupama (8 December 2019). "Kamal Haasan to bankroll Rajini's last film?". Deccan Chronicle.
  6. ChennaiApril 11, India Today Web Desk; April 11, 2020UPDATED:; Ist, 2020 16:09. "Rajinikanth's film with Lokesh Kanagaraj and Kamal Haasan to commence in August?". India Today. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  7. "Lokesh Kanagaraj begins work on RKFI project?". The New Indian Express.
  8. "Here's what Lokesh Kanagaraj has to say about his next with Rajinikanth and Kamal Haasan - Times of India". The Times of India.
  9. Reporter, Staff (16 September 2020). "Lokesh Kanakaraj will direct Kamal Haasan's 232nd film" – via www.thehindu.com.
  10. Desk, The Hindu Net (16 September 2020). "Kamal Haasan, Lokesh Kanagaraj team up for 'Evanendru Ninaithaai'" – via www.thehindu.com.
  11. Balach, Logesh; ChennaiSeptember 17, ran; September 17, 2020UPDATED:; Ist, 2020 12:29. "Kamal Haasan's film with Lokesh Kanagaraj is a hard-hitting political thriller: Source". India Today. {{cite web}}: |first4= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  12. "Kamal Haasan and Lokesh Kanagaraj film title revealed? - Times of India". The Times of India.
  13. "Kamal Haasan announces next flick; to join hands with 'Kaithi' fame Lokesh Kanagaraj". The Week.
  14. ChennaiNovember 7, Janani K.; November 7, 2020UPDATED:; Ist, 2020 17:23. "Kamal Haasan and Lokesh Kanagaraj film titled Vikram. Fans are reminded of his 1986 classic". India Today. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  15. Desk, The Hindu Net (7 November 2020). "Kamal Haasan's 'Vikram' teaser is all swagger and style" – via www.thehindu.com.
  16. "WATCH | Kamal Haasan unveils teaser of 'Vikram' on his 66th birthday". The New Indian Express.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിക്രം_(ചലച്ചിത്രം)&oldid=4024481" എന്ന താളിൽനിന്ന് ശേഖരിച്ചത്