വിദ്യാസംഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vidyasamgraham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യസംഗ്രഹം
സ്ഥാപിതം1864
ഭാഷമലയാളം

മലയാളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ പ്രസിദ്ധീകരണമാണ് വിദ്യാസംഗ്രഹം. ചർച്ച് മിഷൻ സൊസൈറ്റിയായിരുന്നു ഉടമസ്ഥർ. 1864-ൽ കോട്ടയം സി.എം. എസ്. കോളേജിൽ നിന്നാണ് ഇത് പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്.[1] ഇന്ത്യയിലെ തന്നെ ആദ്യത്തെ കോളേജ് മാസികയായിരുന്നു വിദ്യാസംഗ്രഹം. സി.എം.എസ്. കോളേജ് അദ്ധ്യാപകനും ജോർജ്ജ് മാത്തനും റിച്ചാർഡ് കോളിൻസുമായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നവർ. 1867-ൽ വിദ്യാസംഗ്രഹം പ്രസിദ്ധീകരണം അവസാനിപ്പിച്ചു.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-24. Retrieved 2011-08-26.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-07. Retrieved 2011-08-26.
"https://ml.wikipedia.org/w/index.php?title=വിദ്യാസംഗ്രഹം&oldid=3645108" എന്ന താളിൽനിന്ന് ശേഖരിച്ചത്