വെങ്കയ്യ നായിഡു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Venkaiah Naidu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മുപ്പവറപ്പു വെങ്കയ്യ നായിഡു
Vice President M. Venkaiah Naidu.jpg
13th Vice President of India
പദവിയിൽ
പദവിയിൽ വന്നത്
11 August 2017
പ്രസിഡന്റ്Ram Nath Kovind
പ്രധാനമന്ത്രിNarendra Modi
മുൻഗാമിMohammed Hamid Ansari
പാർലമെന്ററികാര്യവകുപ്പ്,
നഗരവികസനവകുപ്പ്,
പാർപ്പിട നഗരദാരിദ്ര്യനിർമ്മാർജ്ജന വകുപ്പ്
ഔദ്യോഗിക കാലം
26 മേയ് 2014 – 17 July 2017
പ്രധാനമന്ത്രിനരേന്ദ്ര മോഡി
ഗ്രാമവികസനമന്ത്രി
ഔദ്യോഗിക കാലം
30 സെപ്റ്റംബർ 2000 – 30 ജൂൺ 2002
പ്രധാനമന്ത്രിഅടൽ ബിഹാരി വാജ്പേയ്
മുൻഗാമിസുന്ദർലാൻ പട്‌വ
കർണാടകത്തിൽനിന്നുള്ള രാജ്യസഭാംഗം
ഔദ്യോഗിക കാലം
1998–2016
നിയമസഭാംഗം
ഔദ്യോഗിക കാലം
1978–1985
മണ്ഡലംഉദയഗിരി
വ്യക്തിഗത വിവരണം
ജനനം (1949-07-01) 1 ജൂലൈ 1949  (71 വയസ്സ്)
ചാവടപ്പാലം, നെല്ലൂർ,
പങ്കാളി
ഉഷ (വി. 1971)
മക്കൾഹർഷവർദ്ധൻ, ദീപ വെങ്കട്ട്
വസതിന്യൂഡൽഹി
Alma materആന്ധ്ര സർവ്വകലാശാല
ഒപ്പ്വെങ്കയ്യ നായിഡു's signature

ഭാരതത്തിന്റെ 13-ാമത് ഉപരാഷ്ട്രപതിയാണ് വെങ്കയ്യ നായിഡു. ബി.ജെ.പി.യുടെ പ്രമുഖ നേതാക്കന്മാരിലൊരാളായ ഇദ്ദേഹം 2002 മുതൽ 2004 വരെ പാർട്ടി ദേശീയ അദ്ധ്യക്ഷനുമായിരുന്നു[1]. ഉപരാഷ്ട്രപതിയാകും മുമ്പ് നരേന്ദ്രമോഡി സർക്കാരിൽ നഗരവികസന, പാർപ്പിട നഗരദാരിദ്ര്യ നിർമ്മാർജ്ജന, പാർലമെന്ററി കാര്യ വകുപ്പിനുള്ള മന്ത്രിയായിരുന്നു അദ്ദേഹം[2][3]. ഇതിനു മുമ്പ് അടൽ ബിഹാരി വാജ്പെയ് സർക്കാരിൽ ഗ്രാമവികസനത്തിനുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

കർഷകരായ രങ്കയ്യാ നായിഡുവിന്റെയും രമണമ്മയുടെയും മകനായി ആന്ധ്രാപ്രദേശിലെ നെല്ലൂർ, ചാവട്ടപാളം ഗ്രാമത്തിൽ 1949 ജൂലായ് 1ന് ജനിച്ചു. . ആന്ധ്രാപ്രദേശിൽ നിന്നുള്ള ആദ്യ ബിജെപി എം.എൽ.എ. യാണ്. നെല്ലൂരിലെ വി.ആർ ഹൈസ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പൊളിറ്റിക്സ് ആന്റ് ഡിപ്ലോമാറ്റിക് സ്റ്റഡിസീൽ വി.ആർ. കോളേജിൽ നിന്ന് ബിരുദവും ആന്ധ്രാ യൂണിവേഴ്സിറ്റി ലോ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദവും അന്താരാഷ്ട്ര നിയമത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസത്തിനിടെ എ.ബി.വി.പിയിൽ അംഗമായി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1972ലെ ആന്ധ്രാ മൂവ്മെന്റിൽ ശ്രദ്ധേയമായി പങ്കെടുത്തു. 1974 ൽ ആന്ധ്രാപ്രദേശിൽ ജയപ്രകാശ് നാരായണൻ അഴിമതിക്കെതിരെ നടത്തിയ ഛത്ര സംഘർഷ് സമിതിയുടെ കൺവീനറായി. 1977 മുതൽ 80 വരെ സമിതിയുടെ യുവജന വിഭാഗത്തിന്റെ പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥ ജയിൽവാസം അനുഭവിച്ചു. ആന്ധ്രാപ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പിൽ ഉദയഗിരി മണ്ഡലത്തിൽ നിന്ന് 1978ലും 1983ലും രണ്ടുതവണ എം.എൽ. ആയി. 1998 ലും ‌2004ലും 2010ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 2000 വരെ പാർട്ടിയുടെ വക്താവായി പ്രവർത്തിച്ചു. 1996ൽ അടൽ ബിഹാരി വാജ്പേയി മന്ത്രി സഭയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്നു. പ്രധാൻ മന്ത്രി ഗ്രാമിൺ സഡക് യോജന പോലെയുള്ള പദ്ധതികൾ നടപ്പിലാക്കി. 2002 മുതൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി. 2014ലെ ബി.ജെ.പി മന്ത്രി സഭയിൽ പാർലമെന്ററി കാര്യ മന്ത്രിയായി.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്[തിരുത്തുക]

2017 ആഗസ്റ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. നായിഡുവിന് 516 എംപിമാരുടെ വോട്ടുകളും എതിരെ മത്സരിച്ച പ്രതിപക്ഷ സ്ഥാനാർഥി ഗോപാൽകൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകളുമാണ് ലഭിച്ചത്.[4]

അവലംബം[തിരുത്തുക]

  1. "BJP PRESIDENTS". BJP.
  2. "Venkaiah Naidu, BJP's south Indian face gets second stint in government". Indian Express. Jun 25, 2014.
  3. "timesofindia". 26 May 2014.
  4. http://www.mathrubhumi.com/news/india/-m-venkaiah-naidu-is-india-s-next-vice-president-1.2143018
"https://ml.wikipedia.org/w/index.php?title=വെങ്കയ്യ_നായിഡു&oldid=3350274" എന്ന താളിൽനിന്ന് ശേഖരിച്ചത്