വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം
| വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം | |
|---|---|
Venice Cinema Palace on the Lido island | |
| സ്ഥലം | Venice, Italy |
| സ്ഥാപിക്കപ്പെട്ടത് | 6 ഓഗസ്റ്റ് 1932 |
| പുരസ്കാരങ്ങൾ | Golden Lion and others |
| ചലച്ചിത്രങ്ങളുടെ എണ്ണം | 87 in 2018 |
| [labiennale | |
1932ൽ ആരംഭിച്ച വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (വെനീസ് ചലച്ചിത്രോത്സവം) ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്.[1] ലോകമെമ്പാടുമുള്ള "ബിഗ് ഫൈവ്" അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഒന്നായ ഇതിലെ "ബിഗ് ത്രീ യൂറോപ്യൻ-ഫിലിം ഫെസ്റ്റിവലുകൾ" എന്നറിയപ്പെടുന്ന വെനീസ്, കാൻ, ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഏറ്റവും പഴയത് വെനീസ് ചലച്ചിത്രോത്സവമാണ്. കാനഡയിലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, .യു.എസിലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ എന്നിവയാണ് "ബിഗ് ഫൈവ്" മേളകളിലെ മറ്റുള്ളവ.[2][3][4] സ്രഷ്ടാക്കൾക്ക് കലാപരമായ സ്വാതന്ത്ര്യം നൽകുന്നതിലൂടെയും ഈ ചലച്ചിത്രോത്സവം അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റി. [5] 1951-ൽ, FIAPF ഈ മേളയ്ക്ക് ഔദ്യോഗികമായി അംഗീകാരം നൽകി.[6]
1932 ഓഗസ്റ്റിൽ വെനീസിൽ നാഷണൽ ഫാസിസ്റ്റ് പാർട്ടി അംഗവും നിർമ്മാതാവ് മറീന സിക്കോഗ്നയുടെ മുത്തച്ഛനുമായ ഗ്യൂസെപ്പെ വോൾപി സ്ഥാപിച്ച ഈ ഉത്സവം, 1893 ഏപ്രിൽ 19 ന് വെനീസ് സിറ്റി കൗൺസിൽ സൃഷ്ടിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കലാ പ്രദർശനങ്ങളിലൊന്നായ വെനീസ് ബിനാലെയുടെ ഭാഗമാണ്.[7] വെനീസ് ബിനാലെയിലെ പ്രവർത്തന ശ്രേണി ഇപ്പോൾ ഇറ്റാലിയൻ കല, അന്തർദേശീയ കല, വാസ്തുവിദ്യ, നൃത്തം, സംഗീതം, നാടകം, സിനിമ എന്നിവ ഉൾക്കൊള്ളുന്നതാണ്.[8] അന്താരാഷ്ട്ര കലാ പ്രദർശനം, അന്താരാഷ്ട്ര സമകാലിക സംഗീതോത്സവം,അന്താരാഷ്ട്ര നാടകോത്സവം, അന്താരാഷ്ട്ര വാസ്തുവിദ്യാ പ്രദർശനം, അന്താരാഷ്ട്ര സമകാലിക നൃത്തോത്സവം, കുട്ടികളുടെ അന്താരാഷ്ട്ര കാർണിവൽ, വാർഷിക വെനീസ് ചലച്ചിത്രമേള എന്നിങ്ങനെ വ്യത്യസ്ത എക്സിബിഷനുകളിലാണ് ഈ കലാശ്രേണികൾ അനുഭവവേദ്യമാകുന്നത്.
വെനീസ് ലഗൂണിലെ ലിഡോ ദ്വീപിൽ ഓഗസ്റ്റ് അവസാനത്തിലും സെപ്റ്റംബർ ആദ്യത്തിലുമാണ് ചലച്ചിത്രമേളയുടെ ശാഖ നടക്കുന്നത്. ഉത്സവ വേളയിൽ, വെനീസിൽ നിരവധി പരിപാടികളും പാർട്ടികളും നടക്കുന്നു. എല്ലാ രാത്രിയും ചലച്ചിത്ര നിർമ്മാതാക്കളുമായും അഭിനേതാക്കളുമായും അഭിമുഖങ്ങളും മീറ്റിംഗുകളും നടക്കുന്നു. രാത്രി മുഴുവൻ വേദികൾ തുറന്നിരിക്കുന്നതോടൊപ്പം മനോഹരമായ കാസിനോ കൊട്ടാരങ്ങളിലും പൂന്തോട്ടങ്ങളിലും പാർട്ടികളും നടക്കുന്നു. ലുങ്കോമറെ മാർക്കോണിയിലെ ചരിത്രപ്രസിദ്ധമായ പലാസോ ഡെൽ സിനിമയിലാണ് പ്രദർശനം നടക്കുന്നത്. ലോകത്തിലെ ഏറ്റവും ജനപ്രിയവും വേഗത്തിൽ വളരുന്നതുമായ ഒന്നായി ഈ മേള തുടരുന്നു.
82-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള 2025 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 6 വരെ നടന്നു.
ചരിത്രം
[തിരുത്തുക]വെനീസ് ബിനാലെയുടെ ഭാഗമായി ഇറ്റലിയിലെ വെനീസിൽ 1932 ഓഗസ്റ്റിൽ ആദ്യമായി വെനീസ് ചലച്ചിത്രോത്സവം നടത്തപ്പെട്ടു. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ വെനീസിലെ ലിഡോ ദ്വീപിലാണ് വെനീസ് ചലച്ചിത്രോത്സവം നടക്കുന്നത്. [9]
ജൂറി
[തിരുത്തുക]ഓരോ ചലച്ചിത്രോത്സവവും തുടങ്ങുന്നതിനു മുന്നോടിയായി ചലച്ചിത്രോത്സവത്തിന്റെ ഡയർക്റ്റർ ബോർഡ് പുരസ്കാരങ്ങൾ തീരുമാനിക്കുന്ന അന്തിമ ജൂറിയെ നിയമിക്കുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- വെനീസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച മികച്ച ചിത്രത്തിന് ഗോൾഡൻ ലയൺ പുരസ്കാരം നൽകുന്നു. [10]
- മത്സര വിഭാഗത്തിലെ മികച്ച സംവിധായകന് നൽകുന്ന പുരസ്കാരമാണ് സിൽവർ ലയൺ.
2025
[തിരുത്തുക]82-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള 2025 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 6 വരെ നടന്നു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ https://www.labiennale.org/en/history?back=true
- ↑ Anderson, Ariston (24 July 2014). "Venice: David Gordon Green's 'Manglehorn,' Abel Ferrara's 'Pasolini' in Competition Lineup". The Hollywood Reporter. Retrieved 9 September 2018.
- ↑ Valck, Marijke de; Kredell, Brendan; Loist, Skadi (26 February 2016). Film Festivals: History, Theory, Method, Practice. Routledge. ISBN 9781317267218.
- ↑ "50 unmissable film festivals". Variety (in ഇംഗ്ലീഷ്). 8 September 2007. Retrieved 23 June 2020.
- ↑ https://www.hollywoodreporter.com/news/venice-film-festival-unveils-lineup-720770
- ↑ Moeran, Brian; Jesper, Strandgaard Pedersen (2011). Negotiating Values in the Creative Industries: Fairs, Festivals and Competitive Events. Cambridge: Cambridge University Press. p. 173. ISBN 978-1-107-00450-4.
- ↑ "La Biennale di Venezia – The origin". 7 April 2017. Retrieved 9 September 2018.
- ↑ Bergamin Barbato, Maria; Mio, Chiara (1 March 2007). "Accounting and the Development of Management Control in the Cultural Sphere: The Case of the Venice Biennale". Accounting, Business & Financial History. 17 (1): 187–208. doi:10.1080/09585200601127871. S2CID 154228824.
- ↑ https://www.tandfonline.com/doi/abs/10.1080/17400309.2015.1106688?journalCode=rfts20
- ↑ http://www.carnivalofvenice.com/the-city/events-in-venice/venice-film-festival/awards-and-acknowledgements/marcello-mastroianni-award[പ്രവർത്തിക്കാത്ത കണ്ണി]