വാസുകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vasuki എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാസുകിയെ കയറായി പാലാഴി മഥനം നടത്തുന്നു

ഭാരതീയ പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാക്കളിൽ ഒന്നാണ് വാസുകി. വാസുകി കശ്യപമുനിയുടേയും കദ്രുവിന്റെയും പുത്രനാണ്. വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത്.

ബുദ്ധമതത്തിൽ[തിരുത്തുക]

ബുദ്ധമതത്തിലും വാസുകിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. വാസുകി തലയിൽ നാഗമാണിക്യം വഹിക്കുന്നു. വാസുകിയുടെ സഹോദരിയാണ് മാനസ. ചൈനീസ്, ജാപ്പനീസ് ഐതിഹ്യങ്ങളിൽ വാസുകി എട്ട് മഹാനാഗങ്ങളിൽ ഒരാളാണ്. മറ്റുള്ളവർ നന്ദ (നാഗരാജ), ഉപനന്ദ, സാഗര (ശങ്കര), തക്ഷകൻ, ബലവാൻ, അനവതപ്ത, ഉത്പല എന്നിവരാണ്.

പ്രമാണങ്ങൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വാസുകി&oldid=3799982" എന്ന താളിൽനിന്ന് ശേഖരിച്ചത്