വർണ്ണം (അക്ഷരം)
ദൃശ്യരൂപം
(Varnam Aksharam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്ഷരത്തെയാണ് നാം സാധാരണയായി വർണ്ണം എന്നു പറയുന്നത്. ഉദാഹരണമായി ക,വ,ച ഇവ അക്ഷരങ്ങൾ അഥവാ വർണ്ണങ്ങളാണ്. എന്നാൽ ഭാഷാ ശാസ്ത്രത്തിൽ അക്ഷരം,വർണ്ണം ഇവയെ രണ്ടായി കണക്കാക്കുന്നു. അതായത് വർണ്ണങ്ങൾ ചേർന്ന് അക്ഷരമുണ്ടാകുന്നുവെന്ന് ഭാഷാശാസ്ത്രം പറയുന്നു. ഉദാഹരണത്തിന് ഭ് , ഊ എന്നിവ രണ്ടു വർണ്ണങ്ങളാണ്. ഇവ രണ്ടും ചേർന്നുവരുന്ന "ഭൂ" എന്നത് അക്ഷരമാണ്. അപ്പോൾ അക്ഷരമെന്നാൽ വർണ്ണങ്ങൾ ചേർന്നുണ്ടാകുന്നതാണെന്നു കാണാം. ആ അർത്ഥത്തിൽ ഭാഷയിലെ ഏറ്റവും അടിസ്ഥാനപരമായ ഘടകമാണ് വർണ്ണം.
വർണ്ണം | അക്ഷരം |
---|---|
ച്+അ | ച |
ക്+അ | ക |
ശ്+ഇ | ശി |
സ്+അ | സ |
ക്+ഋ | കൃ |
പ്+ര | പ്ര |