Jump to content

വർണ്ണം (കർണ്ണാടകസംഗീതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Varnam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണ്ണാടകസംഗീതത്തിലെ ഒരു സംഗീത സൃ‍ഷ്ടിയാണ് വർണ്ണം. പല്ലവി, അനുപല്ലവി, ചരണം തുടങ്ങിയവ വർണ്ണങ്ങൾക്കുണ്ടാകും.[1] കർണ്ണാടകസംഗീത കച്ചേരികൾ ആരംഭിക്കുന്നത് വർണ്ണം പാടിക്കൊണ്ടാണ്.[2] ഭരതനാട്യ നൃത്തത്തിനും വർണ്ണങ്ങൾ ആലപിക്കാറുണ്ട്.[3] കർണ്ണാടക സംഗീത പഠനത്തിൽ സ്വരാവലി, ജണ്ഡവരിശകൾ, അലങ്കാരങ്ങൾ, ഗീതങ്ങൾ, സ്വരജതികൾ തുടങ്ങിയവ പഠിച്ചതിനുശേഷമാണ് വർണ്ണങ്ങൾ അഭ്യസിക്കുന്നത്. [4]

വിവിധ തരം വർണ്ണങ്ങൾ

[തിരുത്തുക]

പല്ലവി, അനുപല്ലവി, ചരണം തുടങ്ങിയവയ്ക്ക് മാത്രം സാഹിത്യമുള്ള വർണ്ണങ്ങളാണ് താനവർണ്ണങ്ങൾ. [5]

ഭരതനാട്യം ഉൾപ്പെടെയുള്ള ശാസ്ത്രീയ നൃത്തരൂപങ്ങൾക്കൊപ്പം ആലപിക്കുന്ന വർണ്ണങ്ങളാണ് പദ വർണ്ണങ്ങൾ. പദ വർണ്ണങ്ങൾ പല്ലവി, അനുപല്ലവി, ചരണം എന്നിവയോടൊപ്പം മുക്തായിക്കും ചിട്ടസ്വരങ്ങൾക്കും സാഹിത്യം ഉണ്ടാകും. [6]താന വർണ്ണങ്ങളേക്കാൾ കൂടുതൽ സാഹിത്യം പദ വർണ്ണങ്ങൾക്കുണ്ട്. പദ വർണ്ണങ്ങളോടൊപ്പം ജതികൾ കൂടി ചേരുന്നതാണ് പദജതി വർണ്ണങ്ങൾ. ഇവയും ശാസ്ത്രീയ നൃത്തരൂപങ്ങൾക്കൊപ്പം ആലപിക്കാറുണ്ട്.

വർണ്ണങ്ങളിലെ സാഹിത്യം ഭക്തിയോ, വീരാരാധന, ശൃംഗാരം തുടങ്ങിയവയായിരിക്കും. [7][8]

  • പല്ലവി: വർണ്ണത്തിന്റെ ആദ്യ ഭാഗം. സാഹിത്യം (വരികൾ) ഉണ്ടാകും.
  • അനുപല്ലവി: പല്ലവിയ്ക്കു ശേഷം ആലപിക്കുന്നു. ഇവയ്ക്കും സാഹിത്യമുണ്ട്.
  • മുക്തായി സ്വരം: രേഖപ്പെടുത്തി വച്ചിട്ടുള്ള സ്വരങ്ങളെ ആസ്പദമാക്കി ആലപിക്കുന്നു. പദ വർണ്ണങ്ങളിൽ മുക്തായി സ്വരം-സാഹിത്യം എന്നാണ് ഇവ അറിയപ്പെടുന്നത്.
  • ചരണം: മുക്തായി സ്വരത്തിനു ശേഷം ആലപിക്കുന്നു. സാഹിത്യം (വരികൾ) ഉണ്ട്.
  • ചിട്ട സ്വരങ്ങൾ: രേഖപ്പെടുത്തി വച്ചിട്ടുള്ള സ്വരങ്ങളാണിവ. ചരണം പാടിക്കഴിഞ്ഞ ശേഷം ആലപിക്കുന്നു.
  • അനുബന്ധം: വർണ്ണങ്ങളുടെ അവസാന ഭാഗം. ചരണത്തനും ചിട്ടസ്വരങ്ങൾക്കും ശേഷമുള്ള അധിക ഭാഗമാണ് ഇത്. സാഹിത്യം (വരികൾ) ഉണ്ടാകും. അനുബന്ധം പാടിയ ശേഷം വീണ്ടും മുക്തായി സ്വരമോ പല്ലവിയോ വീണ്ടും ആലപിക്കും.

ആലാപനരീതി

[തിരുത്തുക]
  • പല്ലവി
  • അനുപല്ലവി
  • മുക്തായി സ്വരം
  • പല്ലവി (ഇരട്ടി വേഗത്തിൽ)

ഇവയ്ക്കു ശേഷം പല്ലവി ആദ്യം പാടിയ വേഗത്തിലോ മൂന്നിരട്ടി വേഗത്തിലോ ആലപിക്കുന്നു.

  • ചരണം
  • ചിട്ട സ്വരം 1
  • ചരണം
  • ചിട്ട സ്വരം 2
  • ചരണം
  • ചിട്ട സ്വരം 3
  • ചരണം
  • ചിട്ട സ്വരം 4
  • ചരണം

സാധാരണയായി ഈ ക്രമത്തിലാണ് വർണ്ണങ്ങൾ ആലപിക്കുന്നത്. 3 മുതൽ 5 വരെ സ്വരങ്ങളുടെ കൂട്ടം ഓരോ വർണ്ണത്തിനുമുണ്ടാകും. ആദി താളം, അടതാളം എന്നീ രണ്ടു താളങ്ങിളിലായാണ് പ്രധാനമായും വർണ്ണങ്ങൾ ആലപിക്കുന്നത്.

പ്രശസ്തമായ വർണ്ണങ്ങൾ

[തിരുത്തുക]

ആദിതാള വർണ്ണങ്ങൾ

[തിരുത്തുക]
  • സാമി നിന്നേ - രാഗം: ശ്രീരാഗം - രചന: കാരൂർ ദേവഗുഡു അയ്യർ - ഭാഷ: തെലുഗു
  • നിന്നുകോരീ - രാഗം: മോഹനം - രചന: പൂച്ചി ശ്രീനിവാസ അയ്യങ്കാർ - ഭാഷ: തെലുഗു
  • എവ്വരി ബോധന - രാഗം: ആഭോഗി - രചന: പട്ടണം സുബ്രഹ്മണ്യ അയ്യർ - ഭാഷ: തെലുഗു
  • എറാനാപൈ - രാഗം: തോഡി - രചന: പട്ടണം സുബ്രഹ്മണ്യ അയ്യർ - ഭാഷ: തെലുഗു
  • വലചി വചി - നവരാഗമാലിക - ഭാഷ: തെലുഗു

അടതാള വർണ്ണങ്ങൾ

[തിരുത്തുക]
  • നെര നമ്മിതി - രാഗം: കാനഡ - രചന: പൂച്ചി ശ്രീനിവാസ അയ്യങ്കാർ - ഭാഷ: തെലുഗു
  • വിരിബോണി - രാഗം: ഭൈരവി - രചന: പച്ചിമിറിയം ആദിഅയ്യപ്പ - ഭാഷ: തെലുഗു
  • ച്സലമേല - രാഗം: ശങ്കരാഭരണം - രചന: സ്വാതി തിരുനാൾ - ഭാഷ: തെലുഗു

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Bradnock (1992), p631
  2. Gupta (2006), p68
  3. Nettl (2005), p189
  4. Royal Carpet: Glossary of Carnatic Terms V
  5. Royal Carpet: Glossary of Carnatic Terms T
  6. Royal Carpet: Glossary of Carnatic Terms P
  7. എ.കെ. രവീന്ദ്രനാഥ്. ദക്ഷിണേന്ത്യൻ സംഗീതം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 138. ISBN 9788176389440.
  8. Parthasarathy, T. S. (1997). "More Light on Swati Tirunal". The Journal of the Music Academy, Madras. LXVIII. Music Academy: 114.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വർണ്ണം_(കർണ്ണാടകസംഗീതം)&oldid=3645860" എന്ന താളിൽനിന്ന് ശേഖരിച്ചത്