Jump to content

വേരിക്കോസ് വെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Varicose veins എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേരിക്കോസ് വെയിൻ
സ്പെഷ്യാലിറ്റിVascular surgery Edit this on Wikidata

ശരീരകലകൾക്ക് ഓക്സിജൻ നൽകിയശേഷം കലകളിൽ നിന്ന് ലഭിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് എന്ന മലിനവസ്തുവിനെ പുറന്തള്ളാനും ഓക്സിജൻ സമ്പുഷ്ടമാക്കാനും കലകളിൽ നിന്ന് രക്തം ഹൃദയത്തിലേയ്ക്ക തിരിച്ചെത്താൻ സഹായിക്കുന്ന രക്തക്കുഴലുകളാണ് സിരകൾ അഥവാ വെയിനുകൾ. സിരകൾക്കകത്ത് മുന്നോട്ടുള്ള രക്തപ്രവാഹത്തിന് സഹായിക്കുവാൻ നിരവധി സൂക്ഷ്മവാൽവുകൾ കാണപ്പെടുന്നു. കാലിന്റെ അറ്റത്തുനിന്നും ഹൃദയം പോലൊരു പമ്പിംഗ് ഉപകരണമില്ലാതെ രക്തം മുകളിലേയ്ക്കൊഴുകിയെത്തുന്നതിനുകാരണം ഈ വാൽവുകളും സിരകളെ അമർത്തുന്ന പേശികളുമാണ്. ഈ വാൽവുകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുമൂലം രക്തത്തിന്റെ ഒഴുക്കു തടസ്സപ്പെടുകയും സിരകൾ വളഞ്ഞ് വികസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് വേരിക്കോസ് വെയിൻ.[1]

ഭൂഗുരുത്വം മൂലം കൂടുതൽ രക്തം കാലുകളിൽത്തന്നെ തങ്ങിനിൽക്കാനിടയുണ്ട്. അമിതവണ്ണമുള്ളവരും കൂടുതൽ സമയം നിന്നുകൊണ്ടുജോലി ചെയ്യേണ്ടിവരുന്നവരിലും സിരകൾ വളഞ്ഞ വികൃതരൂപം പ്രാപിക്കുന്നു. പ്രൊജസ്ട്രോൺ എന്ന സ്ത്രീഹോർമോണിനും സ്ത്രീകളിൽ ഈ അവസ്ഥ ഉണ്ടാക്കുന്നതിന് പങ്കുണ്ട്. വളരെക്കാലത്തേയ്ക്കു നീണ്ടുനിൽക്കുന്ന വേരിക്കോസിൽ കാലുകഴപ്പ്, വ്രണങ്ങൾ, നീര് എന്നിവയുണ്ടാക്കുന്നു. വേരിക്കോസ് വ്രണങ്ങൾ കരിയാൻ വളരെക്കൂടുതൽ കാലതാമസം വരുന്നതാണ്.

ചികിത്സ

[തിരുത്തുക]

ഇത്തരം അസുഖങ്ങളുള്ളവർ വളരെക്കൂടുതൽ നിൽക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കിടെ നടക്കുന്നതും ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുന്നതും അമിതവണ്ണം കുറയ്ക്കുന്നതും രോഗചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്.

ശസ്ത്രക്രിയയാണ് ഇതിനുള്ള പ്രധാന ചികിത്സ. എൻഡ്രാവെനസ് ലേസർതെറാപ്പി എന്നറിയപ്പെടുന്ന ചികിത്സയും ഫലപ്രദമാണ്.

അവലംബം

[തിരുത്തുക]
  1. രോഗപരിചയം കുട്ടികൾക്ക്, ഡോ.പി.വേണുഗോപാൽ, ഡി.സി.ബുക്സ്, 2010, പേജ്-222
"https://ml.wikipedia.org/w/index.php?title=വേരിക്കോസ്_വെയിൻ&oldid=1878376" എന്ന താളിൽനിന്ന് ശേഖരിച്ചത്