വാർഡെനിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vardenis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാർഡെനിസ്

Վարդենիս
ഫെബ്രുവരി 2009-ൽ വാർഡെനിസ്
ഫെബ്രുവരി 2009-ൽ വാർഡെനിസ്
വാർഡെനിസ് is located in Armenia
വാർഡെനിസ്
വാർഡെനിസ്
Coordinates: 40°10′50″N 45°43′12″E / 40.18056°N 45.72000°E / 40.18056; 45.72000
Country Armenia
ProvinceGegharkunik
Founded1830
ഭരണസമ്പ്രദായം
 • MayorAram Melkonyan
വിസ്തീർണ്ണം
 • ആകെ10 ച.കി.മീ.(4 ച മൈ)
ഉയരം
2,006 മീ(6,581 അടി)
ജനസംഖ്യ
 • ആകെ12,685
 • ജനസാന്ദ്രത1,300/ച.കി.മീ.(3,300/ച മൈ)
സമയമേഖലUTC+4 (AMT)
ഏരിയ കോഡ്+374 (269)
വാർഡെനിസ് at GEOnet Names Server

വാർഡെനിസ് (അർമേനിയൻ: Վարդենիս) (ഉച്ചാരണം വാർടെനിസ്) അർമേനിയയിലെ ഗെഘാർകുനിക് പ്രവിശ്യയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. മസ്‌റിക് നദിയുടെ താഴ്‌വരയിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,006 മീറ്റർ (6,581 അടി) ഉയരത്തിൽ മസ്‌റിക് ആർട്ടിസിയൻ തട പ്രദേശത്ത്, സെവൻ തടാകത്തിന്റെ തെക്കുകിഴക്കൻ തീരത്തിനു സമീപത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് റോഡ് മാർഗ്ഗം തലസ്ഥാനമായ യെറിവാന് 170 കിലോമീറ്റർ (110 മൈൽ)  കിഴക്കുഭാഗത്തായും പ്രവിശ്യാ കേന്ദ്രമായ ഗവാറിന് 75 കിലോമീറ്ററും (47 മൈൽ) തെക്ക് കിഴക്കായുമാണ് സ്ഥിതിചെയ്യുന്നത്. 3,006 ഹെക്ടർ (7,430 ഏക്കർ) ഉൾക്കൊള്ളുന്ന വാർഡെനിസിന്റെ ഭരണ പ്രദേശത്തിൽ 736 ഹെക്ടർ (1,820 ഏക്കർ) നഗരം തന്നെ കൈവശപ്പെടുത്തിയിരിക്കുന്നു. വാർഡെനിസിന് 1995-ൽ ഒരു നഗര വാസസ്ഥലമെന്ന പദവി ലഭിച്ചു.

2011 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 12,685 ആയിരുന്നു. എന്നിരുന്നാലും, 2016-ലെ ഔദ്യോഗിക കണക്കെടുപ്പ് പ്രകാരം വാർഡെനിയിലെ ജനസംഖ്യ 12,600 ആയിരുന്നു.[2]

ചരിത്രം[തിരുത്തുക]

വാർഡെനിസിന്റെ നിലവിലെ പ്രദേശം ഗ്രേറ്റർ അർമേനിയയുടെ ഒമ്പതാമത്തെ പ്രവിശ്യയായിരുന്ന ചരിത്രപ്രസിദ്ധമായ സ്യൂനിക്കിലെ സോട്ക് കന്റോണിന്റെ ഭാഗമായിരുന്നു.

പരമ്പരാഗത ഐതിഹ്യങ്ങൾ പ്രകാരം, ഇതിഹാസ ഗോത്രപിതാവും അർമേനിയൻ രാഷ്ട്രത്തിന്റെ സ്ഥാപകനുമായി കണക്കാക്കപ്പെടുന്ന ഹായ്ക്കിന്റെ ചെറുമകൻ ഗെഘാം ഗെഘാമാബാക് എന്ന പേരിൽ ഈ വാസസ്ഥലം സ്ഥാപിച്ചു.

ചരിത്രകാരനായ ഘെവോണ്ട് അലിഷാന്റെ അഭിപ്രായത്തിൽ, സിയൂനിയ രാജവംശത്തിലെ രാജകുമാരൻ ഗാബർൺ വസാക് 9-ആം നൂറ്റാണ്ടിൽ ആധുനിക വാർഡെനിസിന്റെ പ്രദേശത്ത് വാസകാഷെൻ എന്ന വാസസ്ഥലം സ്ഥാപിക്കുകയും 17 ആം നൂറ്റാണ്ട് വരെ അത് നിലനിൽക്കുകയും ചെയ്തിരുന്നു.

പതിനൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അർമേനിയയിലെ അർസാസിഡ് രാജവംശത്തിന്റെ പതനത്തിനുശേഷം, സോട്ക് കന്റോണിന്റെ നിയന്ത്രണം ആർട്‌സാഖ് ദേശത്തെ സ്ംബത്യൻ വംശത്തിൽപ്പെട്ട വൈകുങ്കിലെ (സാർ) രാജകുമാരന് കൈമാറി.

പത്തൊൻപതാം നൂറ്റാണ്ടിൽ ഈ പ്രദേശത്തുനിന്ന് നിരവധി അർമേനിയക്കാർ ജോർജിയയിലേക്ക് കുടിയേറി. 1829-1830 കാലഘട്ടത്തിൽ, പടിഞ്ഞാറൻ അർമേനിയയിലെ ഡയാഡിനിൽ (ടേറ്റോൺ) നിന്നുള്ള അർമേനിയൻ കുടിയേറ്റക്കാർ ഈ വാസസ്ഥലത്ത് വീണ്ടും താമസമാക്കി. 1930 മുതൽ 1995 വരെ ഇത് ഒരു ഭരണ കേന്ദ്രമായിരുന്നു. 1969 വരെ ഈ പട്ടണം ഔദ്യോഗികമായി ബസാർഗെച്ചാർ എന്നറിയപ്പെട്ടിരുന്നു. വാർഡെനിസിന്റെ ആദ്യത്തെ പൊതു നഗര പദ്ധതി 1952-ൽ നടപ്പാക്കപ്പെട്ടു. 2004-ൽ അർമേനിയയിലെ നഗരാസൂത്രണ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം കമ്മ്യൂണിറ്റി ഭൂമികൾ ഉൾപ്പെടെ പട്ടണത്തിന്റെ പുതുക്കിയ പ്ലാൻ വികസിപ്പിച്ചെടുത്തു.

അർമേനിയയിലെ ഏറ്റവും പഴയ വാസസ്ഥലങ്ങളിലൊന്നാണ് വാർഡെനിസ്. 568 സ്മാരകങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പട്ടണവും അതിന്റെ പരിസരങ്ങളും സാംസ്കാരിക പൈതൃകത്താൽ സമ്പന്നമാണ്. മാക്കെനാറ്റ്സ് ആശ്രമം, സോട്കിലെ ബസിലിക്ക, അയ്ർക്കിലെയും കർചാഘ്ബ്യൂരിലെയും ചാപ്പലുകൾ, ബിസി 3-1 സഹസ്രാബ്ദങ്ങളിലെ ശവകുടീരങ്ങൾ, സൈക്ലോപിയൻ കൊത്തുപണികൾ, മധ്യകാല ഖച്ച്കാറുകൾ (കുരിശ് കല്ലുകൾ) എന്നിവയാണ് ഏറ്റവും താത്‌പര്യമുണർത്തുന്നവ. വാർഡെനിസിന്റെ മധ്യഭാഗത്ത് അർമേനിയൻ ചരിത്രകാരനായ ഹോവ്ഹാനെസ് സാരെറ്റ്സി പ്രവർത്തിച്ചിരുന്ന 1905-ൽ നിർമ്മിക്കപ്പെട്ട് ചർച്ച് ഓഫ് സർപ്പ് അസ്ത്വാത്സാറ്റ്സിൻ (വിശുദ്ധ മാതാവ്) സ്ഥിതിചെയ്യുന്നു. 14-ഉം 17-ഉം നൂറ്റാണ്ടുകളിലെ നിരവധി ഖച്ച്കാറുകളാൽ ചുറ്റപ്പെട്ടതാണ് ഈ പള്ളി.

2020-ലെ നഗോർണോ-കറാബാക്ക് യുദ്ധത്തിൽ, അസർബൈജാനിൽനിന്ന് ഡ്രോൺ വഴി വിക്ഷപിച്ച റോക്കറ്റുകളിലൊന്ന് വാർഡെനിസിൽ പതിച്ചിരുന്നു.[3][4][5]

ഭൂമിശാസ്ത്രം[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്ന് 2006 മീറ്റർ ഉയരത്തിൽ, മസ്‌റിക് നദിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന വാർഡെനിസ് പട്ടണം 82 കിലോമീറ്റർ (51 മൈൽ) നീളമുള്ള വാർഡെനിസ് പർവതനിരകളാൽ ആധിപത്യം പുലർത്തുന്ന പ്രദേശമാണ്. സമുദ്രനിരപ്പിൽ നിന്ന് 3,522 മീറ്റർ (11,555 അടി) ഉയരത്തിലുള്ള ഈ ശ്രേണിയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ വാർഡെനിസ് പർവതം വാർഡെനിസ് പട്ടണത്തിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ഈ പട്ടണത്തിന് വടക്ക് സെവൻ പർവതനിരയും അതിർത്തിയാണ്. സെവൻ തടാകത്തിന്റെ തെക്കുകിഴക്കൻ തീരത്ത് നിന്ന് ഏകദേശം 6 കിലോമീറ്റർ (4 മൈൽ) അകലെയാണ് വാർഡെനിസ് പട്ടണം.

അവലംബം[തിരുത്തുക]

  1. Statistical Committee of Armenia. "The results of the 2011 Population Census of the Republic of Armenia" (PDF).
  2. Population estimate of Armenia as of 01.01.2016
  3. "Azerbaijan fires at Vardenis, Armenia".
  4. https://asbarez.com/197561/14-year-old-boy-injured-from-azeri-drone-attack-on-vardenis/
  5. "Armenia reports first death on its soil after Azeri shelling". Reuters. 29 September 2020.
"https://ml.wikipedia.org/w/index.php?title=വാർഡെനിസ്&oldid=3691843" എന്ന താളിൽനിന്ന് ശേഖരിച്ചത്