വാൻകൂവർ ഫിലിം സ്‌കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vancouver Film School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വാൻകൂവർ ഫിലിം സ്‌കൂൾ
VFS logo webred.gif
തരംഓപ്പൻ
സ്ഥാപിതം1987 (1987)
പ്രസിഡന്റ്ജെയിംസ് ഗ്രിഫിൻ
സ്ഥലംവാൻകൂവർ, ബ്രിട്ടീഷ് കൊളംബിയ, കാനഡ
വെബ്‌സൈറ്റ്Vancouver Film School

കാനഡയിലെ വാൻകൂവർ നഗരത്തിലുള്ള ഒരു സ്വകാര്യ ചലച്ചിത്ര പരിശീലന കേന്ദ്രമാണ് വാൻകൂവർ ഫിലിം സ്‌കൂൾ (Vancouver Film School - VFS). 1987-ൽ സ്ഥാപിതമായ വാൻകൂവർ ഫിലിം സ്‌കൂൾ ക്യാമ്പസിൽ ആറു കെട്ടിടങ്ങളാണുള്ളത്. 2008-ൽ വി.എഫ്.എസ് യു ട്യൂബുമായി സഹകരിച്ച് സ്‌കോളർഷിപ്പ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.

1987-ൽ വെറും ആറ് വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച വാൻകൂവർ ഫിലിം സ്‌കൂൾ പിന്നീട് ഘട്ടം ഘട്ടമായി വളർച്ച പ്രാപിക്കുകയായിരുന്നു. 2012-ൽ മികച്ച കമ്പ്യൂട്ടർ ഗ്രാഫിക്ക് ആർട്ടിസ്റ്റുകൾക്കുള്ള അവാർഡ് നേടിയവരിൽ കൂടുതൽ പേരും വി.എഫ്.എസിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു.[1][2]

സിനിമാ നിർമ്മാണം, 3ഡി അനിമേഷൻ ആന്റ് വിഷ്വൽ എഫക്ട്‌സ്, കമ്പ്യൂട്ടർ ഗെയിംസ് നിർമ്മാണം, സിനിമാ - ടി.വി. അഭിനയം, തിരക്കഥാ രചന തുടങ്ങി വിവിധ വിഷയങ്ങളിലാണ് കോഴ്‌സുകൾ.

കാനഡയുടെ വടക്കു പടിഞ്ഞാറു ഭാഗത്തായുള്ള വാൻകൂവർ നഗരത്തിൽ പ്രതിവർഷം 200 ലധികം സിനിമാ - ടി.വി. പ്രോഗ്രാമുകളുടെ ചിത്രീകരണങ്ങൾ നടക്കാറുണ്ട്.[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ടൈപ്പോഗ്രാഫിയെക്കുറിച്ചുള്ള വി.എഫ്.എസ്. അനിമേഷൻ ചിത്രം

"https://ml.wikipedia.org/w/index.php?title=വാൻകൂവർ_ഫിലിം_സ്‌കൂൾ&oldid=1747146" എന്ന താളിൽനിന്ന് ശേഖരിച്ചത്