വള്ളത്തോൾ ഉണ്ണികൃഷ്ണൻ
ദൃശ്യരൂപം
(Vallathol Unnikrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളനാടക നടനും സംവിധായകനും മലയാളചലച്ചിത്രനടനുമാണ് വള്ളത്തോൾ ഉണ്ണികൃഷ്ണൻ. ഒറ്റപ്പാലം സ്വദേശിയാണ് ഉണ്ണികൃഷ്ണൻ. ചെന്നൈയിലെ നാടകവേദികളിലാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്.
മദിരാശി കേരളസമാജം അവതരിപ്പിച്ച തിക്കോടിയന്റെ ഏകാദശി എന്ന നാടകത്തിലൂടെ 1962-ൽ അഭിനയരംഗത്തെത്തി. 35 നാടകങ്ങൾ സംവിധാനവും ചെയ്യുകയും 250 ഓളം നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
കെ.എസ്. സേതുമാധവന്റെ മക്കൾ എന്ന ചിത്രത്തിൽ മൂന്ന് നായക വേഷങ്ങളിൽ ഒരു വേഷം ഇദ്ദേഹം അവതരിപ്പിച്ചു. പഴശ്ശിരാജ, ഗുരു തുടങ്ങി 80 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി പുരസ്‌കാരം [1]
- നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജോസ്‌കടവൻ സ്മാരകപുരസ്‌കാരം
അവലംബം
[തിരുത്തുക]- ↑ "സംഗീത നാടക അക്കാദമി പുരസ്‌കാരം ചെന്നൈക്ക് അഭിമാനമായി മൂന്നുപേർ". Archived from the original on 2013-09-06. Retrieved 2013-09-06.