വൈശാഖൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vaishakhan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.കെ.ഗോപിനാഥൻ നായർ
(വൈശാഖൻ)
ജനനം1940 ജൂൺ
വിദ്യാഭ്യാസംബിരുദം
തൊഴിൽകഥാകൃത്ത്
ജീവിതപങ്കാളി(കൾ)പദ്‌മ
കുട്ടികൾപ്രവീൺ, പ്രദീപ്‌, പൂർണിമ.
മാതാപിതാക്ക(ൾ)എ.വി.കൃഷ്‌ണക്കുറുപ്പ്‌, നാരായണി അമ്മ.

ഒരു പ്രമുഖ മലയാള കഥാകൃത്താണ് വൈശാഖൻ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന എം.കെ.ഗോപിനാഥൻ നായർ. 1989-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കമുള്ള[1]വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

എ.വി.കൃഷ്‌ണക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും പുത്രനായി 1940-27 ജൂണിൽ ജനിച്ചു. എറണാകുളം മഹാരാജാസ്‌, സെന്റ് ആൽബർട്‌സ്‌, മൂവാറ്റുപുഴ നിർമ്മല എന്നിവിടങ്ങളായി വിദ്യാഭ്യാസം. 1964-ൽ ദക്ഷിണ റെയിൽവേയിൽ സ്‌റ്റേഷൻമാസ്‌റ്റർ . നാല്‌ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലായി ഇരുപത്‌ വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ചു. 1984-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും സ്വയം വിരമിച്ചു.[2] പദ്‌മയാണ് ഭാര്യ. പ്രവീൺ, പ്രദീപ്‌, പൂർണിമ എന്നിവർ മക്കളും.

കൃതികൾ[തിരുത്തുക]

  • നൂൽപ്പാലം കടക്കുന്നവർ
  • അപ്പീൽ അന്യായഭാഗം
  • പ്രളയാക്ഷരങ്ങൾ
  • അതിരുകളില്ലാതെ
  • അകാലത്തിൽ വസന്തം
  • നിശാശലഭം
  • ബൊമ്മിഡിപ്പൂണ്ടിയിലെ പാലം
  • യമകം

പുരസ്ക്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1989) - നൂൽപാലം കടക്കുന്നവർ [1][3]
  • ചെറുകാട്‌ അവാർഡ്‌[2]
  • അബുദാബി-ശക്‌തി അവാർഡ്‌.[2]
  • കമലാ സുരയ്യ അവാർഡ്[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 "കേരള സാഹിത്യ അക്കാദമി ചെറുകഥ പുരസ്കാര ജേതാക്കൾ". കേരള സാഹിത്യ അക്കാദമി. Retrieved ജനുവരി 14, 2012.
  2. 2.0 2.1 2.2 "വൈശാഖൻ". പുഴ.കോം. Archived from the original on 2012-06-09. Retrieved ജനുവരി 14, 2012.
  3. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
  4. "എഴുത്തുകാരൻ വൈശാഖനെ അനുമോദിച്ചു" (in ഇംഗ്ലീഷ്). ദ ഹിന്ദു. ഏപ്രിൽ 6, 2010. Archived from the original on 2010-08-14. Retrieved ജനുവരി 14, 2012.
"https://ml.wikipedia.org/w/index.php?title=വൈശാഖൻ&oldid=4024264" എന്ന താളിൽനിന്ന് ശേഖരിച്ചത്