വി. സുരേന്ദ്രൻ പിള്ള
ദൃശ്യരൂപം
(V. Surendran Pillai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വി. സുരേന്ദ്രൻ പിള്ള | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അഞ്ചൽ, കേരളം |
രാഷ്ട്രീയ കക്ഷി | ജനതാദൾ (യുനൈറ്റഡ്) (2016–present) |
മറ്റ് രാഷ്ട്രീയ അംഗത്വം | കേരള കോൺഗ്രസ് (ലയന വിരുദ്ധ ഗ്രൂപ്പ്)
(1995–2016) |
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികളൊന്നായ കേരള കോൺഗ്രസ് - ലയന വിരുദ്ധ വിഭാഗത്തിന്റെ നേതാവാണ് വി. സുരേന്ദ്രൻ പിള്ള. കേരള വെള്ളാള മഹാസഭയുടെ പ്രസിഡണ്ടായി പതിനഞ്ചു വർഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കൊല്ലം ജില്ലയിലെ അഞ്ചലിൽ കെ. വേലായുധൻ പിള്ളയുടേയും കെ. കല്യാണിയമ്മയുടേയും മകനായി ജനിച്ചു.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]- 2006 ൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ടിക്കറ്റിൽ മൽസരിച്ച് ജയിച്ചു. 2010 ൽ ജോസഫ് വിഭാഗം യു.ഡി.എഫിന്റെ ഭാഗമായ കേരള കോൺഗ്രസ് (എം) വിഭാഗത്തിൽ ലയിച്ചപ്പോൾ ഇടതുമുന്നണിയിൽ പി.സി. തോമസിന്റെ കൂടെ മുന്നണിയിൽ നില നിന്നു. 2010 ആഗസ്റ്റ് 3 ന് തുറമുഖ-യുവജനക്ഷേമവകുപ്പ് മന്ത്രിയായി അധികാരമേറ്റു. [1]
- 2011 ൽ കേരള നിയമസഭയിലേക്ക് നടന്ന് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വി. ശിവകുമാറിനോട് പരാജയപ്പെട്ടു.
- 2016 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ സ്ഥാനം രാജി വെച്ച് നേമത്ത് നിന്നും യു.ഡി.എഫിന്റെ ഭാഗമായ ജെ. ഡി.യു. സ്ഥാനാർഥിയായി മത്സരിച്ച വി.സുരേന്ദ്രൻ പിള്ള അവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ "Surendran Pillai sworn in Minister". The Hindu. 4 August 2010. Archived from the original on 2010-09-06. Retrieved 29 December 2010.
{{DEFAULTSORT:സുരേന്ദ്രൻ പിള്ള, വി.}