വി. ശിവൻകുട്ടി
വി. ശിവൻകുട്ടി | |
|---|---|
വി. ശിവൻകുട്ടി | |
| കേരളത്തിലെ പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി | |
| പദവിയിൽ മേയ് 20 2021 | |
| മുൻഗാമി | സി. രവീന്ദ്രനാഥ് , ടി.പി. രാമകൃഷ്ണൻ |
| നിയമസഭാംഗം | |
| പദവിയിൽ 2006–2011 | |
| മണ്ഡലം | തിരുവനന്തപുരം ഈസ്റ്റ് |
| നിയമസഭാംഗം | |
| പദവിയിൽ 2011 - 2016, – 2021- | |
| മണ്ഡലം | നേമം, തിരുവനന്തപുരം |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 10 നവംബർ 1954 വയസ്സ്) ചെറുവക്കൽ, കേരളം, ഇന്ത്യ |
| ദേശീയത | ഇന്ത്യാക്കാരൻ |
| രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
| പങ്കാളി | ആർ. പാർവ്വതീദേവി |
| വസതി | പെരുന്താന്നി തിരുവനന്തപുരം |
കേരളത്തിലെ ഒരു സി.പി.ഐ.(എം) നേതാവാണ് വി. ശിവൻകുട്ടി. 2011-ലേയും 2021-ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2006-ലും ഇദ്ദേഹം കേരള നിയമസഭാംഗമായിരുന്നു.[1] 2021 മെയ് 20 മുതൽ, കേരളത്തിലെ പൊതുവിദ്യാഭ്യസ വകുപ്പിൻ്റെയും തൊഴിൽ വകുപ്പിൻ്റെയും ചുമതലയുള്ള മന്ത്രിയാണ് ഇദ്ദേഹം.
ജീവിത ചരിത്രം
[തിരുത്തുക]1954 നവംബർ 10-ന് ചെറുവക്കലിൽ എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്. നിയമ ബിരുദധാരിയാണ്[1] സി.പി.ഐ. (എം) നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ മകളും പത്രപ്രവർത്തകയുമായ ആർ. പാർവ്വതീദേവിയെ ആണ് വി. ശിവൻകുട്ടി വിവാഹം ചെയ്തിരിക്കുന്നത്[2].
രാഷ്ട്രീയ ചരിത്രം
[തിരുത്തുക]
എസ്.എഫ്.ഐ.-യിലൂടെയാണ് വി. ശിവൻകുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്.എഫ്.ഐ-യുടെ ജില്ലാ പ്രസിഡന്റായും, സെക്രട്ടറി ആയും, സംസ്ഥാന പ്രസിഡന്റായും, സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. പിൽക്കാലത്ത് എസ്.എഫ്.ഐ-യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിരുന്നു.[1] ഉള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോർപ്പറേഷന്റെ മേയർ, അഖിലേന്ത്യാ മേയേഴ്സ് കൌൺസിലിന്റെ ജോയിന്റ് സെക്രട്ടറി എന്നിവയൊക്കെ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[1] ഇപ്പോൾ സി.ഐ.ടി.യു.-വിന്റെ ജില്ലാ പ്രസിഡന്റും, സി.പി.ഐ. (എം)-ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. കേരള യൂണിവേഴ്സിറ്റി സെനറ്റിൽ 9 വർഷത്തോളമായിട്ട് അംഗമാണ്. [1] 2006-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റിൽ[3] നിന്നും മൽസരിച്ച് ജയിച്ചിരുന്നു. [1] 2011-ലെ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും ഭാരതീയ ജനതാ പാർട്ടിയിലെ ഓ. രാജഗോപാലിനെ 6415 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടു.[1][4]
അവലംബം
[തിരുത്തുക]- 1 2 3 4 5 6 7 "V. SIVANKUTTY". Information System Section, Kerala Legislative Assembly, Thiruvananthapuram. Archived from the original on 2012-05-12. Retrieved 27 December 2011.
- ↑ "Life Sketch". Friends of PG. Archived from the original on 2012-03-02. Retrieved 27 December 2011.
- ↑ "വി. ശിവൻകുട്ടി". LDFKeralam. Archived from the original on 2016-03-04. Retrieved 27 December 2011.
- ↑ "വി ശിവൻകുട്ടി" (in ഇംഗ്ലീഷ്). Retrieved 2023-07-04.