വി.കെ. ഇബ്രാഹിംകുഞ്ഞ്
വി.കെ. ഇബ്രാഹിംകുഞ്ഞ് | |
|---|---|
| കേരളത്തിന്റെ പൊതുമരാമത്ത്, വ്യവസായ വകുപ്പ് മന്ത്രി | |
| പദവിയിൽ മേയ് 23 2011 – മേയ് 20 2016 | |
| മുൻഗാമി | എം. വിജയകുമാർ |
| പിൻഗാമി | ജി. സുധാകരൻ |
| പദവിയിൽ ജനുവരി 6 2005 – മേയ് 12 2006 | |
| മുൻഗാമി | പി.കെ. കുഞ്ഞാലിക്കുട്ടി |
| പിൻഗാമി | എളമരം കരീം |
| കേരള നിയമസഭയിലെ അംഗം | |
| പദവിയിൽ മേയ് 14 2011 – മേയ് 3 2021 | |
| പിൻഗാമി | പി. രാജീവ് |
| മണ്ഡലം | കളമശ്ശേരി |
| പദവിയിൽ മേയ് 16 2001 – മേയ് 14 2011 | |
| മുൻഗാമി | എം.എ. തോമസ് |
| മണ്ഡലം | മട്ടാഞ്ചേരി |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | മെയ് 20 1952 കൊങ്ങോർപ്പള്ളി |
| മരണം | ജനുവരി 6, 2025 (72 വയസ്സ്) കളമശ്ശേരി |
| രാഷ്ട്രീയ കക്ഷി | മുസ്ലിം ലീഗ് |
| പങ്കാളി | നദീറ |
| കുട്ടികൾ | അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ, വി.ഇ അബ്ബാസ്, വി.ഇ. അനൂബ് |
| മാതാപിതാക്കൾ |
|
| വസതി | തോട്ടകാട്ടുകര |
As of ജനുവരി 6, 2026 ഉറവിടം: നിയമസഭ | |
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രവർത്തകനും കേരളത്തിലെ മുൻ എം.എൽ.എയുമായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ് (20 മെയ് 1952 - 6 ജനുവരി 2026).[1]മുസ്ലിം ലീഗിൻറെ പ്രതിനിധീകരിച്ച് നാലു തവണ തുടർച്ചയായി എം.എൽ.എയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. മുസ്ലിം ലീഗിൻറെ ഉന്നത അധികാര സമിതി അംഗവും ഐ.യു.എം.എൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. മുസ്ലിം ലീഗിൻറെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് ഇബ്രാഹിംകുഞ്ഞിൻറെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രിയായിട്ടുള്ള പ്രവർത്തന മികവിന് ഇന്ത്യയിലെ പ്രമുഖ പത്രമായ ഡെക്കാൻ ക്രോണിക്കിളിൻറെ 2012 മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചു.[2] സർവ്വേ അടിസ്ഥാനമാക്കിയാണ് പത്രം മികച്ച മന്ത്രിയെ തെരഞ്ഞെടുക്കുന്നത്. 2012 കേരളരത്ന പുരസ്കാരവും, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്കാരവും, യു.എസ്.എ ഇൻറർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.[3] കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻറിക്കേറ്റ് മെമ്പർ, ഗോശ്രീ ഐലൻറ് ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്ദ്യോഗിക അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.[4] കേരള നിയമസഭയുടെ അഷൂറൻസ് കമ്മറ്റി ചെയർമാൻ[4], ചന്ദ്രിക പത്രത്തിൻറെ ഡയറക്ടർ ബോർഡ് അംഗം, കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു.
ജീവിതരേഖ
[തിരുത്തുക]എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിൻറെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് ഇരുപതിന് ജനിച്ചു. പഠനകാലത്ത് തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പൊതുപ്രവർത്തനത്തിലും വ്യാപൃതനായി. മൂസ്ലിം ലീഗിൻറെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫ്-ലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും പാഠ്യപാഠ്യേതര രംഗത്തെ വളർച്ചക്കും വേണ്ടി എം.എസ്.എഫ് കാലത്ത് പ്രവർത്തിച്ചു. എം.എസ്.എഫ് കാലഘട്ടത്തിന് ശേഷം സെക്രട്ടറി സ്ഥാനവും പിന്നീട് ജനറൽ സെക്രട്ടറി, പ്രസിഡണ്ട് എന്നീ സ്ഥാനവും അലങ്കരിച്ചു. കാൽ നൂറ്റാണ്ടോളം ഈ പദവികൾ വഹിച്ചു. ഭാര്യ നദീറ, മൂന്ന് ആണ്മക്കൾ എന്നിവരടങ്ങുന്നതാണ് കുടുംബം. മക്കൾ വി.ഇ അബ്ദുൾ ഗഫൂർ, വി.ഇ. ആബ്ബാസ്, വി.ഇ അനൂപ്.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]മുസ്ലിം ലീഗിൻറെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തിൽ വി.കെ ഇബ്രാഹീം കുഞ്ഞ് ജില്ലാ യൂത്ത് ലീഗ് ഭാരവാഹിത്വവും പിന്നീട് മുസ്ലിം ലീഗ് ഭാരവാഹിത്യവും വഹിച്ചു. മുസ്ലിം ലീഗിന്‌റെ ഉന്നത അധികാര സമിതി അംഗവും ഐ.യു.എം.എൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.
2001-ൽ 12,183 വോട്ടിൻറെ ഭൂരിപക്ഷത്തിലും[5], 2006 ൽ 15,523 വോട്ടിൻറെ ഭൂരിപക്ഷത്തിലും മട്ടാഞ്ചേരിയിൽ നിന്നും[6], 2011 ൽ 7789 വോട്ടിൻറെ ഭൂരിപക്ഷത്തിലും[5], 2016 ൽ 12,118 വോട്ടിൻറെ ഭൂരിപക്ഷത്തിലും കളമശ്ശേരിയിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി നിയോജക മണ്ഡലത്തിൻറെ അവസാന എം.എൽ.എയും കളമശ്ശേരി എന്ന പുതിയ മണ്ഡലത്തിൻറെ പ്രഥമ ജനപ്രതിനിധിയുമാണ്. 06 ജനുവരി 2005 മുതൽ മെയ് 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായും, 2011 മുതൽ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടർന്നാണ് 2005-ൽ വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്. രാജ്യം നേരിടുന്ന ഗുരുതരമായ വ്യവസായ മാലിന്യ പ്രശ്നം സുപ്രീം കോടതി പരിഗണിക്കുകയും രാജ്യത്തെ എല്ലാ രാസ വ്യവസായ സ്ഥാപനങ്ങളെയും പരിശോധിക്കുന്നതിനും നടപടി എടുക്കുന്നതിനും ഒരു മോണിറ്ററിംഗ് കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തു. കേരളത്തിലെ പൊതു മേഖലാ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ ഫാക്ടറികളും മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് വ്യക്തമാക്കപ്പെട്ട് അടച്ചു പൂട്ടൽ ഭീഷണി നേരിട്ടപ്പോൾ അതിനെ അതിജീവിക്കാൻ വ്യവസായ രംഗത്തെയും മാലിന്യ നിർമ്മാർജ്ജന രംഗത്തെയും വിദഗ്ദരുടെ സഹായത്തോടെ ഒരു പദ്ധതി ഉണ്ടാക്കുകയും അത് മോണിറ്ററിംഗ് കമ്മറ്റി അംഗീകരിക്കുകയും ചെയ്തു. കളമശ്ശേരിയിലെ ന്യുവാൽസ് (നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്) സ്ഥിതിചെയ്യുന്ന 10 ഏക്കർ സ്ഥലം കിൻഫ്രയിൽ നിന്നും സൗജന്യമായി അനുവദിച്ച് നൽകാൻ വ്യവസയായ വകുപ്പ് മന്ത്രിയായപ്പോൾ സാധിച്ചു.[7]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]| വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | ഭൂരിപക്ഷം[5] | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
| 2016 [8] | കളമശ്ശേരി നിയമസഭാമണ്ഡലം | വി.കെ. ഇബ്രാഹിം കുഞ്ഞ് | മുസ്ലീം ലീഗ്, യു.ഡി.എഫ്. | 12,118 | എ.എം യൂസഫ് | സി.പി.എം., എൽ.ഡി.എഫ്. |
| 2011 | കളമശ്ശേരി നിയമസഭാമണ്ഡലം | വി.കെ. ഇബ്രാഹിം കുഞ്ഞ് | മുസ്ലീം ലീഗ്, യു.ഡി.എഫ്. | 7789 | കെ. ചന്ദ്രൻ പിള്ള | സി.പി.എം., എൽ.ഡി.എഫ്. |
| 2006 | മട്ടാഞ്ചേരി നിയമസഭാമണ്ഡലം | വി.കെ. ഇബ്രാഹിം കുഞ്ഞ് | മുസ്ലീം ലീഗ്, യു.ഡി.എഫ്. | 15,523 | എം.സി. ജോസഫൈൻ | സി.പി.എം., എൽ.ഡി.എഫ്. |
| 2001 | മട്ടാഞ്ചേരി നിയമസഭാമണ്ഡലം | വി.കെ. ഇബ്രാഹിം കുഞ്ഞ് | മുസ്ലീം ലീഗ്, യു.ഡി.എഫ്. | 12,183 | എം.എ. തോമസ് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. |
വഹിച്ച സ്ഥാനങ്ങൾ
[തിരുത്തുക]- 1993 മുതൽ 1996 വരെ ഫോറസ്റ്റ് ഇൻറസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡിൻറെ ചെയർമാനായിരുന്നു.[9][10]
- ടെൽക്ക് ടെക്നിക്കൽ എംപ്ലോയീസ് അസോസിയേഷൻ, ട്രാക്കോ കേബിൾ, കെ.എം.എം.എൽ, കെ.ഇ.എൽ, ടി.സി.സി, തിരുവല്ല ഷുഗേഴ്സ്, ജി.ടി.എൻ തുടങ്ങിയ കേരളത്തിലെ നിരവധി സ്ഥാപനങ്ങളിൽ ട്രേഡ് യൂണിയൻ നേതാവായി പ്രവർത്തിച്ചിട്ടുണ്ട്.[11]
- കേരള മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻറെ (കെ.എം.ഇ.എ) പ്രധാന ഭാരവാഹിത്വം വഹിക്കുകയും പ്രസ്തുത സംഘടനയുടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങുടേയും ചുമതല നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.[12]
- കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെ ഡയറക്ടറായിട്ടുണ്ട്.[4]
- ശാസ്ത് സാങ്കേതിക സർവകലാശാല സിൻറിക്കേറ്റ് മെമ്പർ സ്ഥാനവും വഹിച്ചിട്ടുണ്ട്.[4]
- ഗോശ്രീ ഐലൻറ് ഡെവലപ്പ്മെൻറ് അതോരിറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൌദ്യോഗിക അംഗം.
- ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പമെൻറ് അതോരിറ്റി എക്സിക്യൂട്ടീവ് മെമ്പർ.
- കേരള നിയമസഭയുടെ അഷൂറൻസ് കമ്മിറ്റി ചെയർമാൻ.[4]
- ചന്ദ്രിക ദിനപത്രത്തിൻറെ ഡയറക്ടർ ബോർഡ് അംഗം.
- കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു.
മരണം
[തിരുത്തുക]വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2026 ജനുവരി 6ന് അന്തരിച്ചു.[13][14][15]
അവലംബങ്ങൾ
[തിരുത്തുക]- ↑ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
- ↑ Industries, Ebrahim KunjuMinister for Public WorksIn office18 May 2011-20 May 2016Preceded byM VijayakumarSucceeded byG SudhakaranMinister for; May 1952Cherayam, Social WelfareIn office2005-2006Preceded byP K. KunhalikuttySucceeded byElamaram KareemMember of Legislative AssemblyIn office2011–2021ConstituencyKalamasseryIn office2001–2011ConstituencyMattancherry Personal detailsBorn20; Kalamaserry; Ernakulam; Gafoor, KeralaPolitical partyIndian Union Muslim LeagueChildrenAdv Abdul; Abbas; Gardens, AnwarResidenceCrescent; Aluva. "V. K. Ebrahimkunju - Wikiwand" (in ഇംഗ്ലീഷ്). Retrieved 2025-06-11.
{{cite web}}: CS1 maint: numeric names: authors list (link) - ↑ "TCRIP conferred with Global Award GRAA". Retrieved 2025-06-11.
- 1 2 3 4 5 "കേരള നിയമസഭ വെബ്സൈറ്റ്". IT Section Kerala Legislative Assembly.
- 1 2 3 "Mattancherry Assembly Constituency Election Result - Legislative Assembly Constituency". Retrieved 2025-06-11.
- ↑ "🗳️ V K Ibrahim Kunju winner in Mattancherry, Kerala Assembly Elections 2006: LIVE Results & Latest News: Election Dates, Polling Schedule, Election Results & Live Election Updates" (in ഇംഗ്ലീഷ്). Retrieved 2025-06-11.
- ↑ "The Hindu".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-05.
- ↑ "V. K. Ebrahimkunju - Bharatpedia" (in ഇംഗ്ലീഷ്). Retrieved 2025-06-11.
- ↑ "Times of India".
- ↑ "Niyamasabha".
- ↑ "KMEA Arts College".
- ↑ ഇബ്രാഹിംകുഞ്ഞിന് വിടനൽകി രാഷ്ട്രീയ കേരളം
- ↑ മധ്യകേരളത്തിലെ ലീഗിൻ്റെ ജനകീയ മുഖം
- ↑ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു മാധ്യമം വാർത്ത
- മേയ് 20-ന് ജനിച്ചവർ
- 1952-ൽ ജനിച്ചവർ
- കേരളത്തിലെ മുസ്ലിം ലീഗ് പ്രവർത്തകർ
- പതിനൊന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ
- പതിമൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- പതിനാലാം കേരളനിയമസഭാ അംഗങ്ങൾ
- കേരളത്തിലെ വ്യവസായവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർ
- കേരളത്തിലെ സാമൂഹികക്ഷേമവകുപ്പ് മന്ത്രിമാർ