ജയനാരായണൻ
ദൃശ്യരൂപം
(V. Jayanarayanan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വി. ജയനാരായണൻ | |
|---|---|
| ജനനം | 1 ജൂൺ 1944 |
| മരണം | 1999 feb 1 |
| തൊഴിൽ | ചെറുകഥാകൃത്ത് |
| അറിയപ്പെടുന്നത് | ചെറുകഥയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം |
പ്രമുഖ മലയാള ചെറുകഥാകൃത്തായിരുന്നു ജയനാരായണൻ(1 ജൂൺ 1944 - 1 ഫെബ്രുവരി 1999). 1991 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]എറണാകുളത്തെ കാഞ്ഞൂരിൽ കണ്ണന്റെയും കാളിയുടെയും മകനായി ജനിച്ചു. പുതിയേടം ശക്തൻ തമ്പുരാൻ മെമ്മോറിയൽ എൽ.പി.എസിലാണ് നാരായണൻ നാലാം ക്ലാസുവരെ പഠിച്ചത്; നാലാം ക്ലാസ് മുതൽ 10 വരെ കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ എച്ച്. എസിലും. എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു ഇന്റർമീ ഡിയറ്റും ബി.എ. (ഇം ഗ്ലീഷ്)യും പൂർത്തിയാക്കി.[1] ആലുവ സിവിൽ സപ്ലൈസിൽ ഉദ്യോഗസ്ഥനായിരുന്നു.[2]സ്കൂൾ കാലത്തേ എഴുതി തുടങ്ങി. വെള്ളാരപ്പിള്ളി നാരായണൻ എന്ന പേരിലായിരുന്നു തുടക്കം.
കൃതികൾ
[തിരുത്തുക]- എന്റെ സൂര്യൻ(കഥാസമാഹാരം)
- കുളമ്പൊച്ച(കഥാസമാഹാരം)
- രക്തത്തിന്റെ മർമ്മരങ്ങൾ(കഥാസമാഹാരം)
- ഉത്തരായന സമസ്യകൾ (നോവൽ)
- ദേവാലയം(നോവൽ)
- വിദ്യാധരന്റെ ചിറകുകൾ(നോവൽ)
- ജോസഫ് ബ്രോഡ്സ്കിയുടെ കവിതകൾ(വിവർത്തനം)
പുരസ്കാരങ്ങൾ
[തിരുത്തുക]- ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (1991)[3]
അവലംബം
[തിരുത്തുക]- ↑ https://cheraayiraamadaas.blogspot.com/2017/01/blog-post.html
- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 161. ISBN 81-7690-042-7.
- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.