ഉസോയ് അണ

Coordinates: 38°16′52″N 72°36′48″E / 38.2810°N 72.6134°E / 38.2810; 72.6134
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Usoi Dam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Usoi Dam
ഉസോയ് അണക്കെട്ടിൻ്റെ പിന്നിൽ നിന്നുള്ള ദൃശ്യം. വലത്തുവശത്തായി കാണുന്നത് സാരെസ് ലേക്കും തെക്കു വശത്തായി കാണുന്ന ചെറിയ തടാകം ഷഡൗവുമാണ്. രണ്ടിനും ഇടക്കും കാണുന്ന മണ്ണുകൊണ്ടുള്ള ഭാഗം അണയുടേതല്ല.
രാജ്യംതാജിക്കിസ്ഥാൻ
നിർദ്ദേശാങ്കം38°16′52″N 72°36′48″E / 38.2810°N 72.6134°E / 38.2810; 72.6134
നിർമ്മാണം പൂർത്തിയായത്ഫെബ്രുവരി 18, 1911 (1911-02-18)
അണക്കെട്ടും സ്പിൽവേയും
Type of damപാറ നിറഞ്ഞത് , ഉരുൾപൊട്ടലിൽ രുപംകൊണ്ടത്
തടഞ്ഞുനിർത്തിയിരിക്കുന്ന നദിമുർഗാബ് നദി
ഉയരം567 metres (1,860 ft)
നീളം1,370 metres (4,490 ft)
Dam volume2 cubic kilometres (0.48 cu mi)
റിസർവോയർ
Createsസാരെസ് തടാകം
ആകെ സംഭരണശേഷി16.074 cubic kilometres (13,031,000 acre⋅ft)
പ്രതലം വിസ്തീർണ്ണം7,970 hectares (19,700 acres)
ജലത്തിന്റെ ആകെ ആഴം505 metres (1,657 ft)

താജിക്കിസ്ഥാനിലെ മുർഗാബ് നദിക്കു കുറുകെ പ്രകൃത്യാ സൃഷ്ടിക്കപ്പെട്ട അണയാണ് ഉസോയ് അണ. (Usoi Dam) 567 metres (1,860 ft) ഉയരത്തിൽ രൂപം കൊണ്ട ഈ അണ, മനുഷ്യനിർമ്മിതമോ അല്ലാത്തതോ ആയ അണകളിൽ ഏറ്റവും വലുതാണ്. 1911 ഇൽ ഉണ്ടായ സാരെസ് ഭൂമികുലുക്കത്തിൻ്റെ ഫലമായി മുർഗാബ് നദീതീരത്തുണ്ടായ വൻ ഉരുൾപൊട്ടലിൽ രൂപം കൊണ്ടതാണ് ഈ അണ. [1]

പാമീർ മലനിരകൾക്കിടയിലൂടെ ഒഴുകുന്ന മുർഗാബ് നദിയുടെ ഉച്ചത്തിലുള്ള വശങ്ങളിൽ നിന്ന് ഏതാണ്ട് 2 cubic kilometres (0.48 cu mi) പാറയും മണ്ണും തെന്നി മാറിയാണ് ഈ അണ രൂപം കൊണ്ടത്. ഇതിനോടൊപ്പം രൂപമെടുത്ത തടാകം പൂർണ്ണമായും മുക്കിക്കളഞ്ഞ ഉസോയ് ഗ്രാമത്തിൽ നിന്നാണ് ഇതിൻ്റെ പേരുത്ഭവിച്ചത്. തടാകം മുക്കിയ മറ്റൊരു ഗ്രാമമാണ് സാരെസ്. നദീതീരത്തിൽ നിന്ന് 500 to 700 metres (1,600 to 2,300 ft) ഉയരത്തിലാണ് ഈ അണ സ്ഥിതി ചെയ്യുന്നത്. [2]

ഉസോയ് അണയുടേ ഉപഗ്രഹ വീക്ഷണം. സാരെസ് തടാകത്തിൻ്റെ പടിഞ്ഞാ റേ ഭാഗവും ചെ റിയ ഷഡൗ തടാകവും കാണാം

അണക്കൊപ്പം രൂപം കൊണ്ട സാരെസ് തടാകം 55.8-kilometre (34.7 mi) നീളമുള്ള ഒരു ജലാശയമാണ്. ഇതിൽ 16.074 cubic kilometres (13,031,000 acre⋅ft) വെള്ളം കൊള്ളാനുള്ള ശേഷിയുണ്ട്. വെള്ളം അണയുടെ മുകളിലൂടെ ഒഴുകുന്നില്ല പകരം അടിത്തട്ടിലൂടെ ഒലിച്ചിറങ്ങുകയാണ് ചെയ്യുന്നത്. ഇത് തടാകത്തിൽ വന്നു ചേരുന്ന വെള്ളത്തിന്റെ അളവിനാനുപാതികമായ അളവിലാണ്. അതുകൊണ്ട് തടാകത്തിലെ ജലനിരപ്പ് സ്ഥിരമായി നിൽകുന്നു. വെള്ളത്തിന്റെ ഒഴുക്ക് ഏതാണ്ട് 45 ക്യൂബിക് മിറ്റർ/സെകന്ഡ് ആണ് [3]

റഫറൻസുകൾ[തിരുത്തുക]

  1. National Geophysical Data Center. "Significant Earthquake". Retrieved June 21, 2011.
  2. Alford, Donald; Cunha, Stephen F.; Ives, Jack D. (February 2000). "Lake Sarez, Pamir Mountains, Tajikistan: Mountain Hazards and Development Assistance". Mountain Research and Development. 20 (1): 20–23. doi:10.1659/0276-4741(2000)020[0020:lspmtm]2.0.co;2. JSTOR 3674203.
  3. United Nations International Strategy for Disaster Reduction. "Usoi Landslide Dam and Lake Sarez: An Assessment of Hazard and Risk in the Pamir Mountains, Tajikistan" (PDF). Retrieved August 28, 2012.
"https://ml.wikipedia.org/w/index.php?title=ഉസോയ്_അണ&oldid=3619441" എന്ന താളിൽനിന്ന് ശേഖരിച്ചത്