ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോട്
ദൃശ്യരൂപം
(Unnikrishnan thiruvazhiyode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു പ്രമുഖ മലയാള നോവലിസ്റ്റും കഥാകാരനുമാണ് ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോട്.(1942 - ).1992-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു[1].
ജീവിതരേഖ
[തിരുത്തുക]1942-ൽ വളളുവനാട് താലൂക്കിലെ തിരുവാഴിയോട് ഗ്രാമത്തിൽ ജനിച്ചു. വിക്‌ടോറിയ കോളജിൽനിന്ന് ശാസ്‌ത്രത്തിലും ഫാറൂക്ക് ട്രെയിനിങ്ങ് കോളജിൽനിന്ന് അദ്ധ്യാപനപരിശീലനത്തിലും ബിരുദം നേടി. 1963-ൽ ആദ്യ കഥ പ്രസിദ്ധപ്പെടുത്തി. അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1966 മുതൽ കേന്ദ്ര ഗവൺമെന്റിൽ ഉദ്യോഗസ്‌ഥനാണ്. സ്‌കോട്‌ലൻഡിലെ സ്‌ട്രാറ്റ്‌ക്ലൈഡ് യൂനിവേഴ്‌സിറ്റിയിൽനിന്ന് അഡ്വാൻസ്‌ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റിലും ലീഡ്‌സ് യൂനിവേഴ്‌സിറ്റിയിൽനിന്ന് പബ്ലിക് സെക്‌റ്റർ മാനേജ്‌മെന്റിലും ഉന്നതപരിശീലനം നേടിയിട്ടുണ്ട്. ഡൽഹിയിൽ സ്‌ഥിരതാമസം.[2] ഭാര്യ : ശ്രീദേവി. മക്കൾ : അമൃത, നമ്രത, അഭിലാഷ്.
പ്രധാനകൃതികൾ
[തിരുത്തുക]നോവലുകൾ
[തിരുത്തുക]- ദൃക്‌സാക്ഷി
- ഹിപ്പി,
- ഒരു ധ്വനി ആയിരം പ്രതിധ്വനി,
- മരണത്തിന്റെ നിറം,
- നഖക്ഷതങ്ങൾ,
- പണം,
- ദൃക്‌സാക്ഷി,
- ചൂതാട്ടം
- നീലമലകളിലെ സുവർണ്ണഞ്ഞൊറികൾ,
- ലയനം
- വെളിച്ചത്തിന്റെ പൊളിരുകൾ,
- നഖചിത്രങ്ങൾ,
- ശിശിരനിദ്ര (ലഘുനോവലുകൾ),
നാടകം
[തിരുത്തുക]- തീക്കുടുക്ക
- താളം താവളം,
- ആഹൂതി
കഥാസമാഹാരങ്ങൾ
[തിരുത്തുക]- ഹാ! പാരീസ്,
- തിരുവാഴിയോടിന്റെ കഥകൾ
പുരസ്കാരങ്ങൾ
[തിരുത്തുക]- 1992-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (ദൃക്‌സാക്ഷി)
അവലംബം
[തിരുത്തുക]- ↑ http://www.keralasahityaakademi.org/ml_aw3.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-06. Retrieved 2012-01-23.