ഉണ്ണിമേരി
ദീപ ഉണ്ണിമേരി | |
|---|---|
| Born | ഉണ്ണിമേരി 12 March 1962 (63 വയസ്സ്) എറണാകുളം, കേരളം, ഇന്ത്യ |
| Occupation | അഭിനേത്രി |
| Years active | 1972–1992 |
| Spouse | റിജൊയി (1982–present) |
| Children | നിർമൽ |
| Parent(s) | അഗസ്റ്റിൻ ഫെർണാണ്ടസ്, വിക്ടോറിയ |
മലയാളം, തെലുഗു, തമിഴ് തുടങ്ങി ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് ഉണ്ണിമേരി (1962, മാർച്ച് 12-). ആറാം വയസ്സിൽ അഭിനയമാരംഭിച്ച ഉണ്ണിമേരി ഏകദേശം 300 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്[1]. ഹോഴ്സ് റൈഡിങ്, ബുള്ളറ്റ് റൈഡിങ് ഉൾപ്പെടെ ആക്ഷൻ വേഷങ്ങളിലും ഉണ്ണി മേരി അഭിനയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്[1].
ജീവിതരേഖ
[തിരുത്തുക]അഗസ്റ്റിൻ ഫെർണാണ്ടസിന്റെയും വിക്ടോറിയയുടെയും മകളായി 1962 മാർച്ച് 12-ന് ദീപ എന്ന പേരിൽ ജനിച്ചു.[2] അവർക്ക് ജോസഫ് മാർട്ടിൻ എന്നൊരു സഹോദരനുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോൺവെന്റ് സ്കൂളിൽ നിന്നാണ് അവർ വിദ്യാഭ്യാസം നേടിയത്. മൂന്ന് വയസ്സ് മുതൽ അവർ ക്ലാസിക്കൽ നൃത്തം പഠിക്കാൻ തുടങ്ങി. അവരുടെ അമ്മയ്ക്ക് ഒരു ബാലെ ട്രൂപ്പ് ഉണ്ടായിരുന്നതിനാൽ അവർ ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു.[3] പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1971-ൽ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തിൽ ബാലതാരമായാണ് അഭിനയിച്ചത്. 1972-ൽ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ കൃഷ്ണനായി അഭിനയിച്ചു. ബേബി കുമാരിയെന്ന പേരിലാണ് ആ ചിത്രത്തിൽ അഭിനയിച്ചത്. ശശി കുമാർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ പിക്നിക് എന്ന ചിത്രത്തിൽ വിൻസെന്റിന്റെ നായികയായി അഭിനയിച്ചു. തുടർന്ന് അതേ വർഷം തന്നെ പ്രേം നസീർ നായകനായ അഷ്ടമിരോഹിണി എന്ന ചിത്രത്തിൽ നായികയായി.
തമിഴിൽ രജനീകാന്തിന്റെയും കമലഹാസന്റേയും തെലുഗിൽ ചിരഞ്ജീവിയുടേയും നായികയായി അഭിനയിച്ചു. തമിഴിൽ സജീവമായിരുന്ന കാലത്ത് യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി നിയമിതയായി. മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും അവസാനം മലയാളിയായതിനാൽ ഒഴിവാക്കപ്പെട്ടു. തുടർന്ന് രാഷ്ട്രീയം അവസാനിപ്പിച്ചു.
സ്വകാര്യജീവിതം
[തിരുത്തുക]എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ഇംഗീഷ് അദ്ധ്യാപകനായിരുന്ന റിജോയിയുമായി 1982-ൽ ഇരുപതാം വയസ്സിൽ ഉണ്ണിമേരി വിവാഹിതയായി. എറണാകുളം നഗരത്തിൽ കതൃക്കടവിൽ താമസിക്കുന്നു. ഏകമകൻ: നിർമ്മൽ.
അഭിനയിച്ച ചില ചലച്ചിത്രങ്ങൾ
[തിരുത്തുക]| വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
|---|---|---|---|---|
| 1969 | നവവധു | മലയാളം | ||
| 1971 | ഗംഗാസംഗമം | മലയാളം | ||
| 1972 | ശ്രീ ഗുരുവായൂരപ്പൻ | മലയാളം | ||
| 1974 | ദേവി കന്യാകുമാരി | മലയാളം | ||
| 1975 | പിക്നിക് | മലയാളം | ||
| 1975 | സ്വാമി അയ്യപ്പൻ | മലയാളം | ||
| 1975 | തോമാശ്ലീഹാ | മലയാളം | ||
| 1976 | ധീര സമീരേ യമുനാ തീരേ | റോഷ്നി | മലയാളം | |
| 1977 | അച്ചാരം അമ്മിണി ഓശാരം ഓമന | മലയാളം | ||
| 1977 | കണ്ണപ്പനുണ്ണി | മലയാളം | ||
| 1977 | മിനിമോൾ | മലയാളം | ||
| 1977 | പെൺപുലി | മലയാളം | ||
| 1978 | തച്ചോളി അമ്പു | മലയാളം | ||
| 1978 | മുക്കുവനെ സ്നേഹിച്ച ഭൂതം | മലയാളം | ||
| 1978 | അവൾ വിശ്വസ്തയായിരുന്നു | മലയാളം | ||
| 1978 | സൂത്രക്കാരി | മലയാളം | ||
| 1978 | ശത്രുസംഹാരം | മലയാളം | ||
| 1978 | ആനക്കളരി | മലയാളം | ||
| 1979 | ജീവിതം ഒരു ഗാനം | മലയാളം | ||
| 1979 | മോചനം | മലയാളം | ||
| 1979 | ഹൃദയത്തിന്റെ നിറങ്ങൾ | മലയാളം | ||
| 1979 | അക്‌ബർ സലീം അനാർക്കലി | അനാർക്കലി | തെലുഗു | |
| 1980 | പാലാട്ടു കുഞ്ഞിക്കണ്ണൻ | മലയാളം | ||
| 1980 | ജോണി | തമിഴ് | ||
| 1980 | ഉല്ലാസ പറവൈകൾ | തമിഴ് | ||
| 1980 | ജാനി | തമിഴ് | ||
| 1981 | സഞ്ചാരി | മലയാളം | ||
| 1981 | മീണ്ടും കോകില | കാമിനി | തമിഴ് | |
| 1982 | നാഗമറ്റത്തു തമ്പുരാട്ടി | നാഗരാജ്ഞി | മലയാളം | |
| 1982 | ഒരു തിര പിന്നെയും തിര | മലയാളം | ||
| 1982 | ഇന്നല്ലെകിൽ നാളെ | മലയാളം | ||
| 1983 | ബെൽറ്റ് മത്തായി | മലയാളം | ||
| 1984 | ഉണരൂ | മലയാളം | ||
| 1984 | ഏപ്രിൽ 18 | മലയാളം | ||
| 1984 | കാണാമറയത്ത് | മലയാളം | ||
| 1985 | പത്താമുദയം | മലയാളം | ||
| 1985 | തിങ്കളാഴ്ച നല്ല ദിവസം | മലയാളം | ||
| 1985 | ലേഡീസ് ടെയ്‌ലർ | നഴ്സ് | തെലുഗു | |
| 1986 | അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | ദേവകി | മലയാളം | |
| 1988 | ചിത്രം | മലയാളം | ||
| 1991 | ഗോഡ്ഫാദർ | മലയാളം | ||
| 1991 | കേളി | മലയാളം | ||
| 1991 | കിഴക്കുണരും പക്ഷി | മലയാളം | ||
| 1992 | ഗൃഹപ്രവേശം | മലയാളം | ||
അവലംബം
[തിരുത്തുക]- 1 2 "മേരിക്കൊരുണ്ണി / മനോരമ ഓൺലൈൻ 2012 മാർച്ച് 11". Archived from the original on 2012-03-12. Retrieved 2012-03-11.
- ↑ Babu, Bibin (12 March 2021). "ഉണ്ണിമേരിക്ക് 59 വയസ്സ്; മുൻ തെന്നിന്ത്യൻ താരസുന്ദരി ഇപ്പോൾ എവിടെയാണ്?". Samayam (in Malayalam). Archived from the original on 2023-03-23. Retrieved 21 August 2021.
{{cite web}}: CS1 maint: unrecognized language (link) - ↑ "CINIDIARY - A Complete Online Malayalam Cinema News Portal". Cinidiary.com. Archived from the original on 2015-05-18. Retrieved 3 April 2019.
- "Donning a new role". ദി ഹിന്ദു. 2003 ഏപ്രിൽ 30. Archived from the original on 2011-09-27. Retrieved 2012-03-11.
{{cite news}}: Check date values in:|date=(help)