യൂണിഫിക്കേഷൻ ചർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Unification Church എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊറിയയിൽ രൂപംകൊണ്ട് യു.എസിൽ പ്രചാരം നേടിയ ആധ്യാത്മിക പ്രസ്ഥാനം. മൂണീസ് എന്നും പേരുണ്ട് . റവ. സൺമ്യൂങ് മൂൺ എന്ന കൊറിയന്റെ നേതൃത്വത്തിൽ പട്ടാളച്ചിട്ടയിൽ പ്രവർത്തിക്കുന്ന ഈ സംഘടന, യുവജനങ്ങളെ ആകർഷിക്കുകയും അവരുടെ മേൽ മനശ്ശാസ്ത്രപരമായ സ്വാധീനം ചെലുത്തി ആയുഷ്കാല വിധേയത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ചെറുപ്പക്കാരെ മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയരാക്കുന്നു എന്ന ആരോപണത്തെത്തുടർന്ന് ചർച്ചിന്റെ പ്രവർത്തനങ്ങൾ അന്വേഷണ വിധേയമാക്കുകയുായി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂണിഫിക്കേഷൻ_ചർച്ച്&oldid=1963245" എന്ന താളിൽനിന്ന് ശേഖരിച്ചത്