ഉള്ളടക്കത്തിലേക്ക് പോവുക

ഉമർ ഫാത്തിമയുടെ വീട്ടിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Umar at Fatimah's house എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉമർ ഫാത്തിമയുടെ വീട്ടിൽ
The door of Fatima's house (the actual 1400 years old door didn’t look like this)
ഫാത്തിമയുടെ വീടിന്റെ വാതിൽ native_name=حادثة كسر الضلع
(Image talk:Accident of rib fracture (edit | image | history | links | watch | logs))
തിയതി632 CE
സ്ഥലംമദീനയിലെ ഫാത്തിമയുടെ വീട്
ലക്ഷ്യംഅലിയുടെ വിശ്വസ്തതാ പ്രതിജ്ഞ
മരണങ്ങൾമുഹ്‌സിൻ ബിൻ അലി, ഫാത്തിമ

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഉമർ ഫാത്തിമയുടെ വീട്ടിൽ എന്ന വിഷയം ഇസ്ലാമിക ചരിത്രത്തിലെ ഒരു വിവാദ വിഷയത്തെ പരാമർശിക്കുന്നു. എ. ഡി. 632 ജൂൺ മാസത്തിൽ മുഹമ്മദ് നബി അന്തരിച്ചതിനനുബന്ധിച്ച് മുസ്ലീങ്ങളുടെ ഇനിയുള്ള (ഖലീഫ) നേതാവാര് എന്ന വിഷയത്തിൽ മുസ്ലിം സമുദായത്തിൽ വിഭിന്ന അഭിപ്രായങ്ങൾക്ക് വഴിയൊരുക്കി. ഒരു വിഭാഗം അബുബക്കറിനെ ഖലീഫയാക്കാൻ തീരുമാനിച്ചു. ഇവരിൽ പ്രമാണി ഉമർ ബിൻ ഖത്താബായിരുന്നു. അവർ മുഹമ്മദ് നബിയുടെ മകളുടെ ഭർത്താവ് അലി ബിൻ അബിതാലിബിന്റെ പിന്തുണ നേടാൻ അവരുടെ വീട്ടിലേയ്ക്ക് ഒരു സായുധ സംഘമായി എത്തിച്ചേർന്നു. അലി പുറത്ത് വന്നു അബു ബക്കറിന് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിൽ വീട് കത്തിക്കും എന്നായിരുന്നു ഉമർ അവിടെ നിന്ന് പ്രഖ്യാപിച്ചത്. സ്ഥിതിഗതികൾ വഷളായിത്തുടങ്ങിയതോടെ ഉമർ അവരുടെ വീട്ടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചു. ആ സമയത്ത് വാതിലിനു പുറകിൽ നിന്നിരുന്ന മുഹമ്മദ് നബിയുടെ പുത്രി ഫാത്തിമയ്ക്ക് പരിക്കേറ്റു. പൂർണ്ണ ഗർഭിണിയായിരുന്ന ഇവർക്ക് അന്ന് കിട്ടിയ പരിക്കാണ് അവരുടെ മരണകാരണം എന്ന് തബാരി മുതലായ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.[1]

പ്രവാചകൻ മുഹമ്മദിന്റെ മരണമടഞ്ഞ ദിവസം ഇസ്ലാമിക പിന്തുടർച്ചാവിഷയത്തിൽ തർക്കം ഉടലെടുത്തതോടെ എതിരാളികൾ ആക്രമിച്ചു എന്ന് ശിയാക്കൾ.[2] ഹിജ്‌റ 11-ൽ (ക്രി.വ. 632) മുഹമ്മദിന്റെ മരണത്തോടനുബന്ധിച്ച് നടന്ന ഈ ആക്രമണം അദ്ദേഹത്തിന്റെ പിൻഗാമിയായ അബൂബക്കറിന്റെ പ്രേരണയോടെ മറ്റൊരു കൂട്ടാളിയായ ഉമറിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് ശിയാക്കൾ കുപ്രചാരണം നടത്തി .[2][3][4] പുതിയ ഖലീഫയായി അവരോധിതനായ അബൂബക്കർ സിദ്ദീഖിനോട് കൂറ് പ്രഖ്യാപിക്കാൻ വിസമ്മതിച്ച ഫാത്തിമയുടെ ഭർത്താവ് അലിയെ ബന്ധനസ്ഥനാക്കി എന്നും ശിയാക്കൾ പറയുന്നു .[3][4][2] ആക്രമണത്തിനിടെ പരിക്കേറ്റ ഫാത്തിമയുടെ ഗർഭം അലസുന്നതിനും ഏതാണ്ട് ആറ് മാസത്തിനുള്ളിൽ യുവതിയായ അവരുടെ മരണത്തിനും ഇത് കാരണം ആയിരിക്കാം എന്നും ശിയാക്കൾ കുപ്രചാരം നടത്തി.

മേല്പ്പറഞ്ഞ അവകാശവാദങ്ങൾ ഷിയകൾ മുന്നോട്ടുവയ്ക്കുകയും ഇസ്ലാമിലെ രണ്ട് വലിയ ശാഖകളിലൊന്നായ സുന്നികൾ പാടേ തള്ളിക്കളയുകയും ചെയ്യുന്നു.[5] മുഹമ്മദിന്റെ കുടുംബത്തിനെതിരെ അനുയായികൾ അക്രമത്തിൽ ഏർപ്പെടുമെന്ന് സുന്നി വിഭാഗക്കാർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.[5] അതേസമയം, മുഹമ്മദിന്റെ മരണശേഷം ദുഃഖം മൂലമാണ് ഫാത്തിമ മരിച്ചതെന്നും അവരുടെ കുട്ടി സ്വാഭാവിക കാരണങ്ങളാൽ ശൈശവാവസ്ഥയിൽ മരിച്ചെന്നും സുന്നി ഇസ്ലാം വിശ്വസിക്കുന്നു.[6][2][5] ഫാത്തിമയുടെ അന്തിമാഭിലാഷ പ്രകാരം, അവരുടെ സ്വകാര്യ ശവസംസ്കാര ചടങ്ങിൽ നിന്ന് ആളുകളെ ഒഴിവാക്കുകയും രാത്രിയിൽ രഹസ്യമായി അവരെ സംസ്കരിക്കുകയും ചെയ്തു.[7][2] ഇസ്ലാമിൽ ഫാത്തിമയ്ക്കുള്ള സ്ഥാനം കണക്കിലെടുക്കുമ്പോൾ, ഈ ആരോപണങ്ങൾ വളരെ വിവാദപരവും പ്രധാനമായും സുന്നി, ഷിയ വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന പല വിശ്വാസങ്ങളും വിഭാഗീയതകൊണ്ട് വേർതിരിക്കപ്പെട്ടതുമാണ്.

ചരിത്ര പശ്ചാത്തലം

[തിരുത്തുക]

11/632-ൽ മുഹമ്മദിന്റെ (സ) മരണത്തിന് തൊട്ടുപിന്നാലെ, അൻസാറുകൾ (മദീന നിവാസികളായ മുസ്ലീങ്ങൾ) ബനു സഈദ ഗോത്രത്തിലെ സഖിഫയിൽ ('നടുമുറ്റം') ഒത്തുകൂടി.[8] പ്രവാചകന്റെ മരണത്തിനു പിന്നാലെ മുസ്ലീം സമൂഹത്തിന് ഒരു പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ ഒത്തുകൂടി എന്നതാണ് പരമ്പരാഗതമായ വിശ്വാസം. എന്നിരുന്നാലും, ജർമ്മൻ എഴുത്തുകാരനായ മദലുങ്ങിന്റെ അഭിപ്രായത്തിൽ മുഹാജിറുകൾ (മെക്കാ നിവാസികളായ മുസ്ലീങ്ങൾ) ഈ യോഗത്തിൽ ഇല്ലാതിരുന്നതിന്റെ അർത്ഥം, പ്രവാചകന്റെ മരണശേഷം മുഹാജിറുകൾ കൂടുതൽപേരും മക്കയിലേക്ക് മടങ്ങുമെന്ന വിശ്വാസത്തിൽ അൻസാറുകൾ തങ്ങളുടെ നഗരമായ മദീനയുടെ നിയന്ത്രണം പുനഃസ്ഥാപിക്കാൻ ഒത്തുകൂടിയതുകൊണ്ടായിരിക്കാമെന്നാണ്.[9][10] മുഹമ്മദിന്റെ അനുചരന്മാരായ അബൂബക്കറിനും ഉമറിനും ഈ കൂടിക്കാഴ്ചയെക്കുറിച്ച് സൂചന ലഭിച്ചതിനാൽ, മുഹാജിറുകളുടെ ഏക പ്രതിനിധികളായി അബൂ ഉബൈദിനോടൊപ്പം[10] അവർ അവിടെ സന്നഹിതരായിരുന്നു.[11] സഖിഫയിൽ ഒത്തുകൂടിയവർ അബൂബക്കറിനെ മുസ്ലിം സമൂഹത്തിന്റെ പുതിയ നേതാവായി അംഗീകരിച്ചു.[12] ഷിയ ഇസ്ലാം വിശ്വാസമനുസരിച്ച്, ഗാദിർ ഖുമിൽ (632 മാർച്ച് 16-ന് പ്രവാചകൻ മുഹമ്മദ് നടത്തിയ ഒരു പ്രഭാഷണ സമ്മേളനം അലിയെ ഖലീഫയായും തന്റെ പിൻഗാമിയായും മുഹമ്മദ് തിരഞ്ഞെടുത്തതോടെ, സഖിഫയിൽ പുതിയൊരു നേതാവിനായി വോട്ട് ചെയ്യേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു.[13]

അബൂബക്കറിനോടുള്ള എതിർപ്പ്

[തിരുത്തുക]

സഖിഫ വിഷയത്തിൽ മുഹമ്മദിന്റെ (സ) കുടുംബവും, അദ്ദേഹത്തെ സംസ്‌കരിക്കാൻ തയ്യാറെടുത്തുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ കുടുംബവും, മിക്ക മുഹാജിറുകളും ഉൾപ്പെട്ടിരുന്നില്ല.[11][14][15]

അലിക്കെതിരെയുള്ള ഭീഷണികൾ

[തിരുത്തുക]

സഖിഫ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, അബൂബക്കർ തന്റെ ചങ്ങാതിയായ ഉമറിനെ അലിയുടെ വിശ്വസ്തതാ പ്രതിജ്ഞ ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.ഇതിനു വിപരീതമായി, കുറച്ച് നാളുകൾ കഴിഞ്ഞ് ഫാത്തിമ മരിച്ചതിനുശേഷം അലി അബുബക്കറിനോട് കൂറുള്ളതായി പ്രതിജ്ഞയെടുത്തുവെന്ന് സാഹിഹ് അൽ-ബുഖാരിയും സാഹിഹ് മുസ്ലിമും പറയുന്നു.[16]

കിതാബുൽ-കാഫി

[തിരുത്തുക]

അൽ-കുലൈനി (മരണം: 329/941) സമാഹരിച്ച ഹദീസുകളുടെ ഒരു പ്രാമാണിക ശേഖരമാണ് കിതാബുൽ-കാഫി. ഏഴാമത്തെ ഇമാമായ മൂസ അൽ-കാസിമിൽ (മരണം: 183/799) നിന്നുള്ള ഒരു പാരമ്പര്യം അടങ്ങിയിരിക്കുന്ന ഈ പുസ്തകത്തിൽ ഫാത്തിമയെ (വനിതാ) രക്തസാക്ഷി (ഷാഹിദ) ആയി വിശേഷിപ്പിക്കുന്നു. അൽ-കാസിമിന്റെ സഹോദരനായ അലി ഇബ്നു ജാഫർ അൽ-സാദിഖിന്റെ പേരിലാണ് ഈ ഹദീസ് വിവരിച്ചിരിക്കുന്നത്, അദ്ദേഹം ഒരു സമർത്ഥനും വിശ്വാസ്യതയുള്ള ഒരു ആഖ്യാതാവും മുഖ്യധാരാ ഷിയാ വിശ്വാസവുമായി അടുത്തു ബന്ധമുള്ളയാളുമായി കണക്കാക്കപ്പെടുന്നു. തൽഫലമായി, പണ്ഡിത വൃത്തങ്ങളിൽ ഈ പാരമ്പര്യത്തെ ആധികാരികവുമായി കണക്കാക്കുന്നു.[17]

കിതാബ് അൽ-ഇർഷാദ്

[തിരുത്തുക]

ഈ കൃതി മറ്റൊരു പ്രമുഖ ട്വൽവർ ദൈവശാസ്ത്രജ്ഞനായ അൽ-മുഫീദ് (മരണം 413/1022) സമാഹരിച്ചതാണ്. അതിൽ, ഉമറിനെ പരാമർശിക്കുകയോ ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്ന ഏതെങ്കിലും പാരമ്പര്യങ്ങൾ പട്ടികപ്പെടുത്തുകയോ ചെയ്യാതെ മുഹ്‌സിന്റെ ഗർഭം അലസലിലുള്ള ഷിയാ വിശ്വാസത്തെക്കുറിച്ച് മാത്രമേ പരാമർശിക്കുന്നുള്ളൂ. ഫാത്തിമയ്‌ക്കെതിരായ അക്രമത്തെക്കുറിച്ച് മറ്റെവിടെയെങ്കിലും അൽ-മുഫീദ് പരാമർശിക്കാത്തത് കണക്കിലെടുക്കുമ്പോൾ, സുന്നികളിൽ കോപം നീരസമുണ്ടാക്കാതെ മിക്ക ട്വൽവർമാർക്കും പുസ്തകം ലഭ്യമാക്കുന്നതിനായി അദ്ദേഹം തന്റെ കിതാബ് അൽ-ഇർഷാദ് എന്ന പുസ്തകത്തിൽ വിവാദ വിഷയങ്ങളിൽ നിന്ന് വിട്ടുനിന്നതായി ഖേതിയ സംശയിക്കുന്നു.[18]

ദലാഇൽ അൽ-ഇമാമ

[തിരുത്തുക]

ഇബ്‌നു റുസ്തം (4/11 നൂറ്റാണ്ട്) എന്ന ഗ്രന്ഥകാരൻ തന്റെ ദലാഇൽ അൽ-ഇമാമ എന്ന കൃതിയിൽ, ഹദീസുകളുടെ സമൃദ്ധ ശേഖരമുള്ളയാളും ആറാമത്തെ ഇമാമിന്റെ അടുത്ത അനുചരനുമായിരുന്ന അബു ബാസിറിന്റെ ജാഫർ അൽ-സാദിഖിൽ നിന്നുള്ള ഒരു പുരാവൃത്തംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹദീസ് ഉറവിട ശൃംഖലയുടെ ബാക്കി ഭാഗങ്ങളിൽ ഏറ്റവും പ്രമുഖരായ ചില ഷിയാ അധികാരികളേക്കൂടി പരാമർശിക്കുന്നതിനാൽ ഈ ഹദീസ് വിശ്വാസയോഗ്യമായി കണക്കാക്കപ്പെടുന്നു. ഹദീസിന്റെ ഉള്ളടക്കം കിതാബ് സുലൈം ഇബ്‌നു ഖൈസിലെ വിവരണവുമായി ഏറെ പൊരുത്തപ്പെടുന്നുണ്ടെങ്കിലും ഉമറിനു പകരം അദ്ദേഹത്തിന്റെ അനുചരനായ ഖുൻഫുദിന്റെ പ്രഹരത്താൽ ഫാത്തിമയ്ക്ക് മുഹ്‌സിനെ നഷ്ടപ്പെട്ടുവെന്നാണ് അതിൽ പറയുന്നത്.[3]

സുന്നി ആഖ്യാനം

[തിരുത്തുക]

അക്രമത്തെക്കുറിച്ചുള്ള ആരോപണങ്ങൾ സുന്നി വിഭാഗം പാടെ തള്ളിക്കളയുന്നതോടൊപ്പം,[5] മുഹ്‌സിൻ ശൈശവാവസ്ഥയിൽ സ്വാഭാവിക കാരണങ്ങളാലാണ് മരിച്ചുവെന്ന് അവർ വാദിക്കുകയും ചെയ്യുന്നു.[19][20][4]

ഫാത്തിമയുടെ മരണം

[തിരുത്തുക]

പ്രവാചകൻ മുഹമ്മദ് മരിച്ച് ആറ് മാസത്തിനുള്ളിൽ അതായത് 11/632 ൽ ഫാത്തിമ മരിച്ചു.[4][21] ഷിയാ, സുന്നി സ്രോതസ്സുകൾ പ്രകാരം മരണസമയത്ത് അവർക്ക് ഏകദേശം പതിനെട്ട് അല്ലെങ്കിൽ ഇരുപത്തിയേഴു വയസ്സ് പ്രായമുണ്ടായിരുന്നു.[22] മുഹമ്മദിന്റെ മരണശേഷം ദുഃഖം മൂലമാണ് ഫാത്തിമ മരിച്ചതെന്ന് സുന്നി വീക്ഷണം.[6][23] ഫാത്തിമയുടെ വിൽപത്രപ്രകാരം അലി രാത്രിയിൽ രഹസ്യമായി അവളെ സംസ്കരിച്ചു.[7][2] അൽ-തബാരി രേഖപ്പെടുത്തിയതുപോലെ, ആളുകൾ തന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കരുതന്ന അവളുടെ അന്ത്യാഭിലാഷം അലി നിറവേറ്റി.[24] മദീനയിൽ അവരെ അടക്കം ചെയ്ത കൃത്യമായ സ്ഥലം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.[25][26][4][7]

അവലംബങ്ങൾ

[തിരുത്തുക]
  1. Wilferd Madelung, The Succession to Muhammad, pp. 43-44
  2. 1 2 3 4 5 6 Fedele 2018.
  3. 1 2 3 Khetia 2013, p. 77.
  4. 1 2 3 4 5 Buehler 2014, p. 186.
  5. 1 2 3 4 Abbas 2021, p. 98.
  6. 1 2 Veccia Vaglieri 2022a.
  7. 1 2 3 Khetia 2013, p. 82.
  8. Walker 2014, p. 3.
  9. Madelung 1997, p. 31.
  10. 1 2 Abbas 2021, p. 92.
  11. 1 2 Madelung 1997, p. 32.
  12. Madelung 1997, pp. 31–2.
  13. Abbas 2021, pp. 93-95-110.
  14. Walker 2014, pp. 3–4.
  15. Momen 1985, p. 18.
  16. Soufi 1997, p. 86.
  17. Khetia 2013, p. 70.
  18. Khetia 2013, pp. 75–6.
  19. Khetia 2013, p. 73.
  20. Glassé 2001a.
  21. Abbas 2021, p. 104.
  22. Abbas 2021, p. 33.
  23. Fedele 2018, p. 56.
  24. Aslan 2011, p. 122.
  25. Abbas 2021, pp. 103–4.
  26. Klemm 2005, pp. 184–5.

ഗ്രന്ഥസൂചിക

[തിരുത്തുക]