ഉള്ളൂർ അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ulloor award എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉള്ളൂർ അവാർഡ് മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പേരിൽ മഹാകവി ഉള്ളൂർ മെമ്മോറിയൽ ലൈബ്രറി ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയതാണ്. ഏറ്റവും നല്ല കാവ്യ ഗ്രന്ഥത്തിനാണ് ഈ അവാർഡ് ഓരോ വർഷവും നൽകുന്നത്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാർഡ്മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ 138-ആം ജന്മദിനത്തോടനുബന്ധിച്ചാണ് 2015 ലെ അവാർഡ് 2016 ജൂൺ 8 ബുധനാഴ്ച്ച ആണ് അവാർഡ് നൽകുന്നത്. തിരുവനന്തപുരം ജഗതിയിലെ ഉള്ളൂർ സ്മാരകത്തിൽ വച്ചാണ് പുരസ്കാരം നൽകുക. ഇപ്രാവശ്യത്തെ അവാർഡ് ആറ്റൂർ രവിവർമ്മയ്ക്ക്. കൃതി: ആറ്റൂർ രവിവർമ്മയുടെ കവിതകൾ. 2016ലെ ഉള്ളൂർ സ്മാരകാദ്ധ്യക്ഷൻ: ഡോ: എൻ. പി. ഉണ്ണി.

ഇതുവരെ ഉള്ളൂർ അവാർഡ് നേടിയവരുടെ പട്ടിക[തിരുത്തുക]

പേര് പുരസ്കാരം ലഭിച്ച വർഷം പുസ്തകത്തിന്റെ പേര്
ആറ്റൂർ രവിവർമ്മ 2015 ആറ്റൂർ രവിവർമ്മയുടെ കവിതകൾ
ഏഴാച്ചേരി രാമചന്ദ്രൻ - -
എം.പി. അപ്പൻ 2003 -
പുതുശ്ശേരി രാമചന്ദ്രൻ 2000 -
പി. നാരായണക്കുറുപ്പ് 2005 സാമം സംഘർഷം
ദേശമംഗലം രാമകൃഷ്ണൻ 2013 കരോൾ
ചെമ്മനം ചാക്കോ 2003 -
ജി. കമലമ്മ - -
ഒ.എൻ.വി. കുറുപ്പ് - -
സച്ചിദാനന്ദൻ 1993 -
അ. മാധവൻ - -
ഏറ്റുമാനൂർ സോമദാസൻ - -
ചവറ കെ.എസ്. പിള്ള - -

അവലംബം[തിരുത്തുക]

  • ദേശാഭിമാനി 2016 ജൂൺ 3 വെള്ളി.
"https://ml.wikipedia.org/w/index.php?title=ഉള്ളൂർ_അവാർഡ്&oldid=2845490" എന്ന താളിൽനിന്ന് ശേഖരിച്ചത്