ഉലമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ulama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഉലമ എന്നാൽ അറബിയിൽ ജ്ഞാനികൾ എന്നാണർത്ഥം. അറബിയിലെ ആലിം എന്ന പദത്തിന്റെ ബഹുവചനമാണിത്. ജ്ഞാനികളുടെ അല്ലെങ്കിൽ പണ്ഡിതരുടെ സമൂഹം എന്ന അർത്ഥത്തിലും ഈ വാക്ക് പ്രയോഗിക്കുന്നു. മുസ്ലീങ്ങൾക്കിടയിൽ ഇത് കുറേക്കൂടി സ്പഷ്ടമായി ഖുറാനികജ്ഞാനികളെ സൂചിപ്പിക്കാനുപയോഗിക്കുന്നു.[1]

ഇവരുടെ പ്രത്യേകതകളായി താഴെ പറയുന്നവ കണക്കാക്കുന്നു:

 • ഇസ്‌ലാം മതത്തിലെ ആധികാരിക ഗ്രന്ഥമായ 'ഖുർ'ആൻ' നിൽ അറിവ്
 • പ്രവാചകൻ മുഹമ്മദ്‌ നബിയുടെ പ്രവർത്തനങ്ങളും,വാക്കുകളുമായ 'ഹദീസ്' എന്നിവയിൽ അവഗാഹമുണ്ടായിരിക്കുകയും,
 • ആധുനിക പ്രശ്നങ്ങൾക്ക് ഈ അടിസ്ഥാന കാര്യങ്ങൾ അവലംബമാക്കി 'ഫത്‌വ' നൽകാൻ കഴിവുള്ളവരുമായിരിക്കുകയും.
 • പ്രവാചകൻ മുഹമ്മദ്‌ നബിയിലേക്ക് അധ്യാപക പരമ്പര (സനദ്)എത്തുകയും ചെയ്യുന്നവർ.[അവലംബം ആവശ്യമാണ്]

പ്രധാന മുസ്ലിം പണ്ഡിതർ[തിരുത്തുക]

പ്രവാചക നേർ ശിഷ്യർ (സ്വഹാബത്ത്)
 • അബൂബക്കർ സിദ്ദീഖ് (റ),
 • ഉമർ ഫാറൂഖ് (റ),
 • ഉസ്മാൻ (റ),
 • അലി (റ),
 • അബൂ ഹുറൈറ (റ),
 • അബ്ദുള്ള ഇബ്നു ഉമർ (റ)
 • സൈദ്‌ ബ്നു സാബിത് (റ)

നേർ ശിഷ്യരുടെ ശിഷ്യർ (താബീകൾ)'

 • ഇമാം അബൂ ഹനീഫ (റ)
 • ഇമാം മുഹമ്മദ്‌ ഇദ്രീസ് ഷാഫി (റ)
 • ഇമാം അഹമ്മദ് ഇബ്നു ഹമ്പൽ (റ)
 • ഇമാം ഹസനുൽ ബസരി (റ)

താബീകളുടെ ശിഷ്യർ (താബീ താബീകൾ) ഇമാം മാലിക് (റ)

മറ്റു പ്രമുഖ പണ്ഡിതർ.

 • ഇമാം ബുഹാരി.
 • ഇമാം റാസി
 • ഇമാം ഗസ്സാലി
 • ഇമാം ഇബ്നു ഹജർ അസ്ഖ്‌അലാനി
 • ഇമാം നവവി

ആധുനിക കാലത്തെ പണ്ഡിതർ,

 • സൈനുദ്ധീൻ മഖ്‌ദൂം മലബാറി
 • സയ്യിദ് അലവി അൽ മാലിക്കി,
 • സൈദ്‌ അഹമദ് റമളാൻ ബൂത്തി

ജീവിച്ചിരിക്കുന്നവർ

അവലംബം[തിരുത്തുക]

 1. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 63. ISBN 9780670999255. ശേഖരിച്ചത് 2013 ജൂലൈ 4. Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി
"https://ml.wikipedia.org/w/index.php?title=ഉലമ&oldid=3290215" എന്ന താളിൽനിന്ന് ശേഖരിച്ചത്