Jump to content

യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(UPI എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ്
വികസിപ്പിച്ചത്നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
ആദ്യപതിപ്പ്11 ഏപ്രിൽ 2016; 8 വർഷങ്ങൾക്ക് മുമ്പ് (2016-04-11)
തരംപേയ്മെന്റ്
വെബ്‌സൈറ്റ്www.npci.org.in

നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഒരു തൽക്ഷണ പെയ്മെന്റ് സംവിധാനമാണ്‌ യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ). റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം മൊബൈൽ വഴി രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറ്റം ചെയ്യുവാൻ ഉപകരിക്കുന്നു.[1]

പണം കൈമാറ്റം ചെയ്യുന്നതിനുള്ള ഇമ്മീഡിയറ്റ് പെയ്മെന്റ് സർവീസിനെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം രൂപകൽപന ചെയ്തിട്ടുള്ളത്. ഒരു ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായതിനാൽ ഇരുപത്തിനാല് മണിക്കൂറും പൊതു അവധി ദിനങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. പരമ്പരാഗത മൊബൈൽ വാലറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചു മറ്റൊരു ബാങ്ക് അക്കൗണ്ടിൽ ഉടനടി നിക്ഷേപിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്. വാലറ്റുകൾ ഉപയോക്താക്കളിൽ നിന്ന് ഒരു നിശ്ചിത തുക എടുത്തു അവരുടെ അക്കൗണ്ടിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്. വിർച്വൽ പേയ്മെന്റ് വിലാസം (ബാങ്ക് നൽകുന്ന ഒരു യൂണിക് ഐഡി), അക്കൗണ്ട് നമ്പർ ഐഎഫ്എസ് കോഡ് സഹിതം, മൊബൈൽ നമ്പറും എം എം ഐഡി, ആധാർ നമ്പർ ഇവയിൽ ഏതെങ്കിലും സങ്കേതം ഉപയോഗിച്ചാണ് പണം കൈമാറ്റം ചെയ്യുന്നത്. ഒരു ഇടപാടും സ്ഥിരീകരിക്കാൻ ഒരു എംപിൻ (മൊബൈൽ ബാങ്കിങ് പേഴ്സണൽ ഐഡൻറിഫിക്കേഷൻ നമ്പർ) ആവശ്യമാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2018 ജനുവരിയിൽ രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ പ്രതിമാസം 111 കോടി രൂപ എന്ന റെക്കോർഡ് നിലവാരത്തിൽ എത്തി. യുപിഐ ഇടപാടുകൾ ജനുവരിയിൽ 151.7 ദശലക്ഷം രൂപ കവിഞ്ഞു.[2] പേറ്റിഎം, ഗൂഗിൾ തേസ്[3], ഫോൺപേ, ഭാരത സർക്കാർ പുറത്തിറിക്കിയ ഭീം തുടങ്ങിയ വാലറ്റുകളും പേയ്മെന്റ് സേവനദാതാക്കളും ഈ സംവിധാനം ഉപയോഗിക്കാൻ തുടങ്ങിയത് അതിന്റെ വളർച്ചക്ക് കാരണമായിട്ടുണ്ട്. ആമസോൺ[4][5], സ്വിഗ്ജി, ഓല, ബിഗ്ബസാർ, ജെറ്റ് എയർവെയ്സ് തുടങ്ങിയ കമ്പനികൾ തങ്ങളുടെ ആപ്ലിക്കേഷനുകളിലേക്ക് യുപിഐ സംവിധാനം സംയോജിപ്പിച്ചിരിക്കുന്നു. ആഗോള കാർഡ് പേയ്മെന്റ് സേവനദാതാക്കളായ മാസ്റ്റർകാർഡ്, വിസ തുടങ്ങിയവർക്ക് ഈ സംവിധാനം ഒരു ഭീഷണിയായി വന്നിട്ടുണ്ട്.[6][7][8][9][10]

യു.പി.ഐ.സംവിധാനത്തിന്റെ സവിശേഷതകൾ

[തിരുത്തുക]

പണം ലഭിക്കേണ്ട ആളുടെ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.കോഡ് എന്നിവയൊന്നും ചേർക്കാതെ തന്നെ പണം കൈമാറാം എന്നതും മൊബെലിലൂടെ ഏതു സമയത്തും എവിടെയിരുന്നും സുരക്ഷിതമായി പണമിടപാടുകൾ നടത്താം എന്നതുമാണ് യു.പി.ഐ സംവിധാനത്തിന്റെ പ്രധാന മേൻമയാണ്.സാധാരണയായി ഇന്റർനെറ്റ് ബാങ്കിങ് വഴി പണം കൈമാറുമ്പോൾ പണം കൈമാറുന്ന ആളുടെ വിവരങ്ങൾ നേരത്തെ തന്നെ സ്ഥിരീകരിക്കേണ്ടതുണ്ട്. എന്നാൽ, യു.പി.ഐ.ആപ്പ് വഴി പണം കൈമാറുമ്പോൾ ഇപ്രകാരം ചെയ്യേണ്ടതില്ല.യു.പി.ഐ. ഇടപാടുകളിൽ പണം ഡിജിറ്റലായി ഒരു ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറുന്നതിനാൽ, മൊബൈൽ വാലറ്റുകളിൽ ചെയ്യേണ്ടതു പോലെ ഇടക്കൊരിടത്ത് പണം നിക്ഷേപിച്ച ശേഷം അതിൽ നിന്ന് പണമിടപാടുകൾ നടത്തേണ്ടതില്ല.[11]

USSD സേവനം

[തിരുത്തുക]

USSD സേവനമായും യുപിഐ ലഭ്യമാണ്. ഉപയോക്താക്കൾക്ക് *99# എന്ന കോഡ് ഫോണിൽ ഡയൽ ചെയ്തും രാജ്യത്തിനുള്ളിൽ യുപിഐ സേവനങ്ങൾ നേടാം. നിലവിൽ USSD വഴി ലഭ്യമായ സേവനങ്ങൾ[2] താഴെപ്പറയുന്നവയാണ്.[12]

  • ധനകാര്യ സേവനങ്ങൾ
    1. ഫണ്ട് കൈമാറ്റം
      • പണം അയയ്ക്കൽ
      • പണം അഭ്യർഥിക്കൽ
  • ധനകാര്യേതര സേവനങ്ങൾ
    1. ബാലൻസ് അന്വേഷണം
    2. MPIN മാറ്റൽ

ഇടപാട് സ്ഥിതിവിവരക്കണക്ക്

[തിരുത്തുക]
വർഷം ഇടപാട് തുക (പത്ത് കോടി രൂപ) വളർച്ച
2016 0.894053 -
2017 56.76170 6248.81%

ഇടപാട് നിരക്കുകൾ

[തിരുത്തുക]

യുപിഐ സേവനങ്ങൾക്കുള്ള ഇടപാട് നിരക്കുകൾ ഓരോ ബാങ്കിന്റെയും നയപരമായ വിഷയമാണ്. അതുകൊണ്ട് തന്നെ ഓരോ ബാങ്കിന്റെയും അഭിപ്രായം വ്യത്യസ്തമാണ്. ഇടപാട് നിരക്കുകൾ ഏർപ്പെടുത്തുന്നത് യുപിഐ സേവനം ഉപയോഗപ്പെടുത്തുന്നതിൽ നിന്നും ഉപഭോക്താക്കളെ പിന്തിരിപ്പിക്കുമെന്ന് വിശ്വസിക്കുന്ന ബാങ്കുകളും ഉണ്ട്. എന്നാൽ നിലവിൽ ഒരു ബാങ്കും യുപിഐ സേവനത്തിന് ചാർജ്ജ് ഈടാക്കുന്നില്ല.

  • എച്ച്ഡിഎഫ്സി ബാങ്ക് അവരുടെ ഉപഭോക്താക്കളിൽ നിന്നും യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു.[13]
  • എസ്ബിഐ യും ഭാവിയിൽ യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.[14][15][16]
ബാങ്ക് നിരക്ക്
എല്ലാ ബാങ്കുകളും 0

സംവിധാനം ലഭ്യമായ പ്രധാന ബാങ്കുകൾ

[തിരുത്തുക]
ബാങ്ക് ആപ്ലിക്കേഷന്റെ പേര്
അലഹബാദ് ബാങ്ക് അലഹബാദ് ബാങ്ക് യുപിഐ
ആന്ധ്ര ബാങ്ക് ആന്ധ്ര ബാങ്ക് വൺ
ആക്സിസ് ബാങ്ക് ആക്സിസ് പേ
ബാങ്ക് ഓഫ് ബറോഡ ബറോഡ എംപേ
ബാങ്ക് ഓഫ് മഹാരാഷ്ട്ര മഹാ യുപിഐ
കാനറ ബാങ്ക് കനറാ ബാങ്ക് യുപിഐ - എംപവർ
കാത്തലിക് സിറിയൻ ബാങ്ക് സിഎസ്ബി യുപിഐ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സെൻറ് യുപിഐ
ഡിസിബി ബാങ്ക് ഡിസിബി ബാങ്ക്
ദേന ബാങ്ക് ദേന ബാങ്ക് ഇ-യുപിഐ
ഫെഡറൽ ബാങ്ക് ലോട്ട്സ
എച്ച്ഡിഎഫ്സി ബാങ്ക് എച്ച്ഡിഎഫ്സി ബാങ്ക് മൊബൈൽ ബാങ്കിംഗ്
എച്ച്എസ്ബിസി എച്ച്എസ്ബിസി സിംപ്ലിപേ അപ്ലിക്കേഷൻ
ഐസിഐസിഐ ബാങ്ക് പോക്കറ്റ്സ് ഐസിഐസിഐ ബാങ്ക്
ഐഡിബിഐ ബാങ്ക് ഐഡിബിഐ പേ വിസ്
ഐഡിഎഫ്സി ബാങ്ക് ഐഡിഎഫ്സി ബാങ്ക് യുപിഐ ആപ്പ്
ഇന്ത്യൻ ബാങ്ക് ഇന്ത്യൻ ബാങ്ക് യുപിഐ
ഇൻഡസ്ഇൻഡ് ബാങ്ക് ഇൻഡസ് പേ
കർണാടക ബാങ്ക് കെബിഎൽ സ്മാർട്ട്സ്
കരൂർ വൈശ്യ ബാങ്ക് കെവിബി യുപേ
കൊട്ടക് മഹീന്ദ്ര ബാങ്ക് കെയ് പേ
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ഒബിസി യുപിഐ പിഎസ്പി
പഞ്ചാബ് നാഷണൽ ബാങ്ക് പിഎൻബി യുപിഐ
ആർബിഎൽ ബാങ്ക് ആർബിഎൽ പേ
സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ഐബി എം പേ (യുപിഐ പേ)
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ പേ
സിൻഡിക്കേറ്റ് ബാങ്ക് സിന്ധ് യുപിഐ
ടി ജെ എസ്ബി ബാങ്ക് ട്രാൻസാപ്പ്
യൂക്കോ ബാങ്ക് യൂക്കോ യുപിഐ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ യൂണിയൻ ബാങ്ക് യുപിഐ
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ യുണൈറ്റഡ് യുപിഐ
വിജയാ ബാങ്ക് വിജയ യുപിഐ അപ്ലിക്കേഷൻ
യെസ് ബാങ്ക് യെസ് പേ
ഡിബിഎസ് ഡിഗ്ബങ്ക് ഡിജിബാങ്ക് ബൈ ഡിബിഎസ്
ഇന്ത്യൻ ഓവർസീസ് ബാങ്ക് ഭീം ഐഒബി യുപിഐ
ലക്ഷ്മി വിലാസ് ബാങ്ക് ഭീം എൽവിബി യുപേ (യുപിഐ)
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് പിഎസ്ബി യുപിഐ ആപ്പ്
സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് സ്റ്റാൻഡേർഡ് ചാർട്ടേർഡ് യുപിഐ

അവലംബം

[തിരുത്തുക]
  1. "What is UPI".
  2. "UPI winning the race: India's homegrown payment system beats Visa, Mastercard". IBT Times. Retrieved 27 March 2018.
  3. "Google Tez Announces SBI Integration, To Enable 'Tap And Pay' Option Soon". Retrieved 27 March 2018.
  4. "Amazon app users can also pay through UPI now". Livemint.com. Retrieved 27 March 2018.
  5. "Amazon India starts offering UPI as payment option". EconomicTimes.com. Retrieved 27 March 2018.[പ്രവർത്തിക്കാത്ത കണ്ണി]
  6. "UPI-based upstarts giving Mastercard, Visa a run for their money". Livemint.com. Retrieved 27 March 2018.
  7. "UPI winning the race: India's homegrown payment system beats Visa, Mastercard". IBTTimes.com. Retrieved 27 March 2018.
  8. "Move Over, Mastercard. Upstarts Gain in Hot India Payments Space". NDTV.com. Retrieved 27 March 2018.
  9. "Move Over, Mastercard. Upstarts Gain in Hot India Payments Space". Bloombergquint.com. Retrieved 27 March 2018.
  10. "Narendra Modi's UPI massive success; Mastercard, Visa Inc lose market share in India". Financialexpress.com. Retrieved 27 March 2018.
  11. മാതൃഭൂമി ധനകാര്യം 09-01-2019
  12. "How to use USSD-based mobile banking, here's everything you should know".
  13. "HDFC Bank to reconsider UPI charges". {{cite web}}: Cite has empty unknown parameter: |dead-url= (help)
  14. http://economictimes.indiatimes.com/industry/banking/finance/hdfc-bank-to-reconsider-upi-charges/articleshow/59049796.cms
  15. "USSD". {{cite web}}: Cite has empty unknown parameter: |dead-url= (help)
  16. "UPI". {{cite web}}: Cite has empty unknown parameter: |dead-url= (help)