യു.കെ. കുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(U.K. Kumaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യു.കെ കുമാരൻ
Uk kumaran.jpg
ജനനം പയ്യോളി, കേരളം, ഇന്ത്യ
തൊഴിൽ എഴുത്തുകാരൻ

ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് യു.കെ. കുമാരൻ.

ജീവിതരേഖ[തിരുത്തുക]

ബോംബേ കേരളീയ സമാജം വേദിയിൽ പ്രഭാഷണം നടത്തുന്നു, മാർച്ച് 2017

1950 മെയ്‌ 11ന്‌ കോഴിക്കോട്‌ ജില്ലയിലെ പയ്യോളിയിൽ ജനിച്ചു. സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദം. പത്രപ്രവർത്തനത്തിലും പബ്ലിക്ക്‌ റിലേഷൻസിലും ഡിപ്ലോമ. വീക്ഷണം വാരികയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു. ഇപ്പോൾ കേരള കൗമുദി (കോഴിക്കോട്‌) പത്രാധിപസമിതി അംഗവും കേരള സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡണ്ടുമാണ്‌.

നോവൽ[തിരുത്തുക]

ചെറുകഥകൾ[തിരുത്തുക]

 • ഒരാളേ തേടി ഒരാൾ
 • പുതിയ ഇരിപ്പിടങ്ങൾ
 • പാവം കളളൻ, മടുത്തകളി
 • മധുരശൈത്യം
 • ഒറ്റക്കൊരു സ്‌ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്‌
 • റെയിൽപാളത്തിലിരുന്ന്‌ ഒരു കുടുംബം ധ്യാനിക്കുന്നു
 • പോലീസുകാരന്റെ പെണ്മക്കൾ

നോവലെറ്റുകൾ[തിരുത്തുക]

 • മലർന്നു പറക്കുന്ന കാക്ക
 • പ്രസവവാർഡ്‌
 • എല്ലാം കാണുന്ന ഞാൻ
 • ഓരോ വിളിയും കാത്ത്‌
 • അദ്ദേഹം

പുരസ്കാരങ്ങൾ[തിരുത്തുക]

എഴുതപ്പെട്ടത്‌ എന്ന നോവലിന്‌ ഇ.വി.ജി. പുരസ്‌കാരം, അപ്പൻ തമ്പുരാൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യു.കെ._കുമാരൻ&oldid=2781388" എന്ന താളിൽനിന്നു ശേഖരിച്ചത്