ടൈബീ ദ്വീപ്
ടൈബീ ദ്വീപ്, ജോർജിയ | |
---|---|
Location in Chatham County and the state of Georgia | |
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
സംസ്ഥാനം | ജോർജിയ |
കൗണ്ടി | ഷാഥം |
• ആകെ | 2.7 ച മൈ (6.9 ച.കി.മീ.) |
• ഭൂമി | 2.6 ച മൈ (6.6 ച.കി.മീ.) |
• ജലം | 0.1 ച മൈ (0.3 ച.കി.മീ.) |
ഉയരം | 10 അടി (3 മീ) |
(2000) | |
• ആകെ | 3,392 |
• ജനസാന്ദ്രത | 1,256.3/ച മൈ (491.6/ച.കി.മീ.) |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP code | 31328 |
ഏരിയ കോഡ് | 912 |
FIPS code | 13-78036[1] |
GNIS feature ID | 0333294[2] |
കിഴക്കൻ ജോർജിയയിലെ ഒരു ദ്വീപാണ് ടൈബി. സാവന്നാ നദീമുഖത്തായി അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്റ പരമാവധി നീളം 10 കി.മീ. ഉം വീതി 5 കി.മീ. ഉം ആണ്.
ടൈബീ ദ്വീപിന് തൊട്ടുവടക്കായി കാണുന്നതും സാവന്നാബീച്ച് എന്ന പേരിലറിയപ്പെടുന്നതുമായ മണൽത്തിട്ട ഒരു ജനപ്രിയ വേനൽക്കാലസങ്കേതമാണ്. 'V' ആകൃതിയിലുള്ള ഈ മണൽത്തിട്ട സാവന്നാ നദിവരെ വ്യാപിച്ചിരിക്കുന്നു.
ദീപസ്തംഭം
[തിരുത്തുക]1867-ൽ പണികഴിപ്പിക്കപ്പെട്ട ടൈബീ ദീപസ്തംഭം ദ്വീപിന്റെ ഉത്തര-പൂർവ ഭാഗത്തായി സ്ഥിതിചെയ്യുന്നു. 1753-ൽ ജനറൽ ജെയിംസ് ഓഗ് ൽ ത്രോപ് ഈ ദ്വീപിൽ ഒരു ദീപസ്തംഭം പണിയുവാൻ ഉത്തരവിട്ടു. എന്നാൽ 1791-നു ശേഷമാണ് ഇതു പ്രവർത്തിച്ചുതുടങ്ങിയത്. ആഭ്യന്തരയുദ്ധകാലത്ത് ജനറൽ വില്യം ടി.ഷേർമാന്റെ നേതൃത്വത്തിലുള്ള യൂണിയൻ സേന ടൈബി പിടിച്ചടക്കി. പുലസ്കി കോട്ടയ്ക്ക് എതിർഭാഗത്തായി തങ്ങൾക്ക് യുദ്ധതന്ത്രപ്രധാനമായ ഒരു സ്ഥാനം നേടിയെടുക്കുകയായിരുന്നു യൂണിയൻ സേനയുടെ ലക്ഷ്യം. യുദ്ധത്തിൽ ദീപസ്തംഭം നശിപ്പിക്കപ്പെട്ടു. തുടർന്ന് 1867-ൽ ഇതിന്റെ പുനർനിർമ്മാണം നടന്നു. പുലസ്കി കോട്ട ഇപ്പോൾ ഒരു ദേശീയ സ്മാരകമാണ്.
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help)