ടണലിങ് (കംപ്യൂട്ടർ നെറ്റ് വർക്ക്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tunneling (Computer network) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കംപ്യൂട്ടർ നെറ്റ് വർക്ക് പ്രോട്ടൊകോളിനുള്ളിൽ മറ്റൊരു നെറ്റ് വർക്ക് പ്രോട്ടൊകോൾ ഉൾക്കൊള്ളിക്കുവാനോ ഉൾക്കൊള്ളിച്ചതിനെ വേർതിരിക്കുവാനോ (encapsulating/de-encapsulating) ഉള്ള സംവിധാനം. സന്ദേശം, സിഗ്നലുകൾ മുതലായവയെ വ്യത്യസ്ത കംപ്യൂട്ടർ നെറ്റ്‌വർക്കുകളിലൂടെയോ സിസ്റ്റങ്ങളിലൂടെയോ കൈമാറ്റം ചെയ്യാൻ ടണലിങ് സഹായിക്കുന്നു.

നെറ്റ് വർക്കിന്റെ ഘടനയ്ക്കനുസൃതമായി വിവിധ രീതിയിലാണ് ഓരോ നെറ്റ്‌വർക്കിലും ടണലിങ് പ്രാവർത്തികമാക്കുന്നത്. ഉദാഹരണമായി, ആപ്പിൾ ടാക്കിൽ (Apple Talk) ആപ്പിൾ ടാക്ക് അപ്ഡേറ്റ്-റൂട്ടിങ് പ്രോട്ടൊകോൾ (AURP) ഉള്ള ഒരു റൂട്ടർ ടണലിങ്ങിലൂടെ ആപ്പിൾ ടാക്ക് പാക്കറ്റുകളെ ടിസിപി/ഐപി പാക്കറ്റുകൾക്കുള്ളിൽ ആക്കിയശേഷം ടിസിപി/ഐപി വഴി AURP ഉള്ള മറ്റൊരു റൂട്ടറിലേക്ക് പ്രേഷണം ചെയ്യുന്നു. പ്രസ്തുത റൂട്ടർ, ഐപി, AURP ഹെഡ്ഡറുകളെ നീക്കം ചെയ്തശേഷം, പാക്കറ്റുകളെ അവയുടെ യഥാർഥ വിലാസത്തിലേക്കയയ്ക്കുന്നു. നെറ്റ്‌വെയറുടെ ഇന്റർനെറ്റ് വർക്ക് പാക്കറ്റ് എക്സ്ചേഞ്ച് (IPX) പ്രോട്ടൊകോളിൽ ഐപി ടണൽ/ഐപി റിലെ ഡ്രൈവർ പ്രവർത്തിക്കുന്ന ഒരു റൂട്ടർ IPX പാക്കറ്റുകളെ ടണലിങ്ങിലൂടെ യു.ഡി.പി./ഐ.പി. (യൂസർ-ഡേറ്റാഗ്രാം പ്രോട്ടൊകോൾ/ഇന്റർനെറ്റ് പ്രോട്ടൊകോൾ) പാക്കറ്റുകളിൽ ഉള്ളടക്കം ചെയ്ത് ഐ.പി. ടണൽ/ഐ.പി. റിലെ പ്രവർത്തിക്കുന്ന മറ്റൊരു നെറ്റ് വർക്കിലേക്ക് ടി.സി.പി/ഐ.പി. വഴി അയച്ചു കൊടുക്കുന്നു. തുടർന്ന് രണ്ടാമത്തെ റൂട്ടർ ഐപി, യു.ഡി.പി. ഹെഡ്ഡറുകൾ നീക്കം ചെയ്ത് പാക്കറ്റുകളെ അവയുടെ യഥാർഥ ലക്ഷ്യസ്ഥാനത്തേക്കയയ്ക്കുന്നു.

അവലംബം[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടണലിങ് (കംപ്യൂട്ടർ നെറ്റ് വർക്ക്) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.