Jump to content

വടംവലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tug of war എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടം വലി മത്സരം (2011-ൽ ഓണത്തിനു വാഴപ്പള്ളിയിൽ നടന്ന മത്സരം)

രണ്ട് സംഘങ്ങളുടെ ബലപരീക്ഷണം നേരിട്ട് നടത്തപ്പെടുന്ന ഒരു കായികവിനോദമാണ് വടംവലി (Tug of war, tug o' war) എന്നറിയപ്പെടുന്നത്. ഈ പദം കൊണ്ട് എതിർകക്ഷികളുടെ മത്സരത്തെ സൂചിപ്പിക്കുന്നതിന് രൂപാലങ്കാരമായും ഉപയോഗിക്കാറുണ്ട്. വടംവലിമത്സരത്തിൽ രണ്ടു സംഘങ്ങൾക്കു പുറമേ വടം എന്നു വിളിക്കുന്ന കട്ടിയുള്ള കയറാണ് ഈ കളിയിലുള്ള മൂന്നാമത്തെ ഘടകം.

ഉത്ഭവം

[തിരുത്തുക]
ദേവന്മാരും അസുരന്മാരും കൂടി നടത്തിയ പാലാഴി മഥനം ഒരു വടം വലിയായി കണക്കാക്കുന്നു
2006 ലെ ലോകവടംവലി മത്സരത്തിൽ ഡച്ച് ടിം
ഒരു വടം വലി മത്സരം

വടം വലിയുടെ ഉത്ഭവത്തെക്കുറിച്ച് ഇന്നും വ്യക്തമായ അറിവില്ല. പക്ഷേ ഇത് ഒരു പുരാതനമായ മത്സരമാണ്. ആദ്യകാലത്ത് ഇത് മതപരമായ ആചാരത്തിൽ ഉൾപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു. ഇതിന്റെ തെളിവുകൾ ഈജിപ്ത്, ഇന്ത്യ, മ്യാൻ‌മാർ‍, ന്യൂ ഗിനിയ എന്നിവടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഒറീസ്സയിലെ കൊണാർക് സൂര്യക്ഷേത്രത്തിലെ ഒരു ശിലയിൽ ഒരു വടം വലി മത്സരത്തിന്റെ കൊത്തുപണികൾ കണ്ടെത്തിയിട്ടുണ്ട്. [1] പുരാത ഈജിപ്തിലും ചൈനയിലും ഇത് നടന്നുവന്നതായും കണക്കാക്കപ്പെടുന്നു.

നിയമങ്ങൾ

[തിരുത്തുക]
1904 ലെ സമ്മർ ഒളിമ്പിക്സിലെ വടം വലി മത്സരം

8 അംഗങ്ങൾ ഉള്ള രണ്ട് ടീമുകൾ ഇതിൽ പങ്കെടുക്കുന്നു. ഇതിൽ പങ്കെടുക്കുന്ന ടീമുകളുടെ ആകെ ഭാരം നിജപ്പെടുത്തിയതിൽ നിന്ന് കൂടുവാൻ പാടില്ല. ഇരു ടീമുകളും ഒരു വടത്തിനു ഇരു വശവുമായി അണിനിരക്കുന്നു. ഈ വടത്തിന് സാധാരണ 10 സെ.മി വ്യാസമുള്ളതായിരിക്കും. വടത്തിന്റെ നടുവിൽ ഒരു അടയാളം രേഖപ്പെടുത്തിയിരിക്കും. ഇത് നടുവിലെ ഒരു വരയിൽ വരുന്ന വിധം വടത്തിനെ വച്ചിരിക്കും. ഈ അടയാളത്തിൽ നിന്നും നാലു മീറ്റർ അകലത്തിൽ ഇരു വശത്തേക്കും ഓരോ അടയാളങ്ങളും ഉണ്ടായിരിക്കും. ഏതു ടീമാണോ എതിർ ടീമിനെ ആദ്യം തങ്ങളുടെ വശത്തേക്ക് വലിച്ച് വശങ്ങളിലെ അടയാളത്തെ നടുവിലത്തെ വരയിൽ നിന്ന് ക്രോസ്സ് ചെയ്യിക്കുന്നത് ആ ടീമിന്റെ വിജയിയായി പ്രഖ്യാപിക്കുന്നു.

ഒരു കായിക ഇനമായി

[തിരുത്തുക]

1900 മുതൽ 1920 വരെ ഒളിമ്പിക്സ് മത്സരങ്ങളിൽ വടം വലി ഒരു ഇനമായിരുന്നു. പക്ഷേ പിന്നീട് ഇത് ഒളിമ്പിക്സിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. വടംവലിക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ഫെഡറേഷനായ ടഗ് ഓഫ് വാർ ഇന്റർനാഷണൽ ഫെഡറേഷൻ(Tug of War International Federation (TWIF)) അന്താരാഷ്ട്രതലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

കേരളത്തിൽ

[തിരുത്തുക]

കേരളത്തിൽ പല സ്ഥലങ്ങളിലും ഒരു വിനോദമായി വടം വലി നടത്താറുണ്ട്. ഓണത്തോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളിൽ ഒരു പ്രധാന ഇനമാണ് ഇത്. കേരളത്തിൽ ഏകദേശം 400 ഓളം പ്രഫഷണൽ വടംവലി ടീമുകൾ ഉണ്ട്. , വൈ എഫ്സി മൂർക്കനാട് ഉള്ളനാട് പാലാ ,ആഹാ നീലൂർ ,സമന്വയ പറവൂർ ,കിംഗ്സ് പറവൂർ ,മീനച്ചിൽ സെവൻസ് പാലാ ,ആഹാ എടപ്പാൾ ,ന്യൂസ്റ്റാർ പൊൻകുന്നം ,തൈമ തങ്കമണി,ഗ്രാൻഡ് സ്റ്റാർ പുളിക്കൽ, വാൻഗാഡ്  പുഴക്കാട്ടിരി ,സെവൻസ് കോട്ടക്കൽ, കവിത വെങ്കാട്, വൈ എം പുളിക്കൽ,അലയൻസ് എളമക്കര, ബാനം, ധർമശാസ്താ കരിച്ചേരി ,.ഷാഡോസ് കരിയോട്,നാസ് കോളിയാടി, ഫ്രണ്ട്സ് കല്ലുള്ളതോട്, പ്രീജേഷ് ചുണ്ട നയിക്കുന്ന യുവധാര ചുണ്ട മടികൈ തുടങ്ങിയ ടീമുകൾ ആണ് പ്രമുഖർ. കേരളത്തിലെ എല്ലാ ജില്ലകൾക്കും തങ്ങളുടേതായ അസ്സോസിയേഷനുകളും മത്സര നിയമങ്ങളും ഉണ്ട്. രണ്ട് കാറ്റഗറിയിലാണ് സാധാരണ മത്സരം നടക്കാറുള്ളത്.ഒന്ന് തൂക്കം അടിസ്ഥാനമാക്കിയും മറ്റേത് ഹെവി വൈറ്റ് കാറ്റഗറി ആയും.

      ഇതിൽ തൂക്കം അടിസ്ഥാനമാക്കിയ ഇനത്തിൽ നിലവിലെ ചാമ്പ്യൻമാർ മലബാറിന്റെ സുൽത്താന്മാരെന്ന അപരനാമത്തിലറിയപ്പെടുന്ന ആഹാ ഫ്രണ്ട്സ് എടപ്പാളാണ്(മലപ്പുറം) . അയൺ ബട്ടർഫ്ലൈസ് എന്ന അപരനാമമുള്ള നാസ് കോളിയാടിയാണ്(വയനാട്) രണ്ടാം സ്ഥാനത്ത്. 
   ഹെവിവൈറ്റ് ഇനത്തിൽ എഗൈൻ കൊണ്ടോട്ടി(മലപ്പുറം)  ആണ് ചാമ്പ്യന്മാർ. കേരളത്തിലെ തോൾ ശൈലി മത്സരങ്ങളുടെ പിതാവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ജേക്കബ് കരിമ്പൻ മുന്നിൽ നിന്ന് പട നയിക്കുന്ന സെൻറ് മേരീസ് മുട്ടം ആണ് നിലവിലെ രണ്ടാം സ്ഥാനക്കാർ..

അന്താരാഷ്ട്ര വടംവലി ദിനം

[തിരുത്തുക]

ഫെബ്രുവരി 19 അന്താരാഷ്ട്ര വടം വലി ദിനമായി ആചരിക്കുന്നുണ്ട് 1.[2]

അവലംബം

[തിരുത്തുക]
  1. Tug of War Federation of India: History[പ്രവർത്തിക്കാത്ത കണ്ണി]
  2. "International Tug-of-War Day".

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വടംവലി&oldid=4111989" എന്ന താളിൽനിന്ന് ശേഖരിച്ചത്