സുഗാരു കടലിടുക്ക്

Coordinates: 41°29′57″N 140°36′57″E / 41.49917°N 140.61583°E / 41.49917; 140.61583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tsugaru Strait എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tsugaru Peninsula and Tsugaru Strait
Strait between Hokkaido (upper) and Honshu (lower)
Tappi Misaki Cape

ജപ്പാൻ കടലിനെ പസഫിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന വടക്കൻ ജപ്പാനിലെ ഹോൺഷൂവിനും ഹൊക്കൈഡൊയ്ക്കും ഇടയിലുള്ള കടലിടുക്ക് ആണ് സുഗാരു കടലിടുക്ക്(津軽海峡 Tsugaru Kaikyō) ഹോൺഷൂവിലെ അമോറി പ്രിഫെക്ചറിൽ സുഗാരു പെനിൻസുലയിലെ തപ്പി മിസാകിയ്ക്കും ഹൊക്കൈഡൊയിലെ മാറ്റ്സൂയി പെനിൻസുലയിലെ ഷിരകാമി മിസാകിയ്ക്കും ഇടയിലുള്ള 12.1 മൈൽ (19.5 കിലോമീറ്റർ) ഇടുങ്ങിയ സ്ഥലത്തിനടിയിലൂടെയാണ് സീകൻ തുരങ്കം കടന്നുപോകുന്നത്.[1]

ജപ്പാനിലെ പ്രാദേശികജലം സാധാരണ പന്ത്രണ്ടിനുപകരം മൂന്ന് നോട്ടിക്കൽ മൈൽ (5.6 കിലോമീറ്റർ) കടലിടുക്കിലേക്ക് വ്യാപിക്കുന്നു. ആണവായുധങ്ങൾക്കെതിരായ ജപ്പാന്റെ നിരോധനം ലംഘിക്കാതെ ആണവായുധ സായുധ അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും കടലിടുക്ക് കടക്കാൻ അനുവദിക്കുന്നതായി പറയപ്പെടുന്നു.[2] കടലിടുക്കിലൂടെ കടന്നുപോകുന്ന സീകൻ തുരങ്കത്തിന്റെ ഭാഗം ജാപ്പനീസ് പരമാധികാരത്തിന് കീഴിലാണെന്ന് കണക്കാക്കപ്പെടുന്നു. അന്താരാഷ്ട്ര ജലാശയങ്ങളിൽ കണക്കാക്കപ്പെടുന്ന സുഗരു കടലിടുക്കിന്റെ ഭാഗം ഇപ്പോഴും ജപ്പാനിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ്.[3]

കിഴക്കും പടിഞ്ഞാറും മുനമ്പുകളുള്ള സുഗാരു കടലിടുക്ക് ഏകദേശം 20 കിലോമീറ്റർ കുറുകെ യഥാക്രമം 200 മീറ്റർ, 140 മീറ്റർ ആഴത്തിലാണ്.[4]

സുഗരു കൈക്യോ ഫെറി, സീകാൻ ഫെറി എന്നിവയുൾപ്പെടെ കടലിടുക്കിലൂടെ പ്രവർത്തിക്കുന്ന ഫെറി സർവീസുകളുണ്ട്.

1954 സെപ്റ്റംബർ 26 ന് ടോയാമാരു കടലിടുക്കിൽ മുങ്ങിയപ്പോൾ 1,172 ജീവൻ നഷ്ടപ്പെട്ടു.[5]

ഇംഗ്ലീഷ് പര്യവേക്ഷകനും പ്രകൃതിശാസ്ത്രജ്ഞനുമായ തോമസ് ബ്ലാക്കിസ്റ്റൺ, ഹോക്കൈഡോയിലെ മൃഗങ്ങൾ വടക്കൻ ഏഷ്യൻ ഇനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും തെക്ക് ഹോൺഷുവിലുള്ളവ തെക്കേ ഏഷ്യയിൽ നിന്നുള്ളവയുമായി ബന്ധപ്പെട്ടതാണെന്നും ശ്രദ്ധിച്ചു. അതിനാൽ സുഗരു കടലിടുക്ക് ഒരു പ്രധാന ജന്തുശാസ്ത്രപരമായ അതിർത്തിയായി സ്ഥാപിക്കപ്പെട്ടു. ഇത് ബ്ലാക്കിസ്റ്റൺ ലൈൻ അല്ലെങ്കിൽ "ബ്ലാക്കിസ്റ്റൺസ് ലൈൻ" എന്നറിയപ്പെട്ടു.[6]

അവലംബം[തിരുത്തുക]

  1. http://www1.kaiho.mlit.go.jp/JODC/ryokai/ryokai_setsuzoku.html
  2. Kyodo News, "Japan left key straits open for U.S. nukes", The Japan Times, June 22, 2009.
  3. http://www1.kaiho.mlit.go.jp/JODC/ryokai/ryokai_setsuzoku.html
  4. Tsuji, H., Sawada, T. and Takizawa, M. (1996). "Extraordinary inundation accidents in the Seikan undersea tunnel". Proceedings of the Institution of Civil Engineers, Geotechnical Engineering. 119 (1): 1–14. doi:10.1680/igeng.1996.28131.{{cite journal}}: CS1 maint: multiple names: authors list (link)
  5. "Seikan Railroad Ferryboat Accident, Failure Knowledge Database". Japan Science and Technology Agency. Archived from the original on 2010-07-22.
  6. "Nature in Japan" (PDF). Ministry of the Environment Government of Japan.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

41°29′57″N 140°36′57″E / 41.49917°N 140.61583°E / 41.49917; 140.61583

"https://ml.wikipedia.org/w/index.php?title=സുഗാരു_കടലിടുക്ക്&oldid=3273342" എന്ന താളിൽനിന്ന് ശേഖരിച്ചത്