ട്രിവാൻഡ്രം ലോഡ്ജ്
ദൃശ്യരൂപം
(Trivandrum Lodge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ട്രിവാൻഡ്രം ലോഡ്ജ് | |
---|---|
സംവിധാനം | വി.കെ. പ്രകാശ് |
നിർമ്മാണം | പി.എ. സെബാസ്റ്റ്യൻ |
രചന | അനൂപ് മേനോൻ |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന | |
ഛായാഗ്രഹണം | പ്രദീപ് നായർ |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
സ്റ്റുഡിയോ | ടൈം ആഡ്സ് എന്റർടെയിൻമെന്റ് |
വിതരണം | ടൈം ആഡ്സ് റിലീസ് |
റിലീസിങ് തീയതി | 2012 സെപ്റ്റംബർ 20 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 120 മിനിറ്റ് |
വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ട്രിവാൻഡ്രം ലോഡ്ജ്. ജയസൂര്യ, ഹണി റോസ്, അനൂപ് മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. ടൈം ആഡ്സ് എന്റർടെയിൻമെന്റിന്റെ ബാനറിൽ പി.എ. സെബാസ്റ്റ്യൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് എം. ജയചന്ദ്രൻ ആണ്. ഛായാഗ്രഹണം പ്രദീപ് നായരും ചിത്രസംയോജനം മഹേഷ് നാരായണനും നിർവ്വഹിച്ചിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ജയസൂര്യ – അബ്ദു
- ഹണി റോസ് – ധ്വനി നമ്പ്യാർ
- അനൂപ് മേനോൻ – രവിശങ്കർ
- മാസ്റ്റർ ധനഞ്ജയ് – അരുൺ
- ബേബി നയൻതാര – അമല
- സുകുമാരി – പെഗ്ഗി
- ജനാർദ്ദനൻ – ആർതർ റെൽട്ടൻ
- പി. ജയചന്ദ്രൻ – നാരായണൻ പോറ്റി
- ഭാവന – മാളവിക
- പി. ബാലചന്ദ്രൻ – കോര
- സൈജു കുറുപ്പ് – ഷിബു വെള്ളായണി
- തെസ്നി ഖാൻ – കന്യക
- ബാബു നമ്പൂതിരി – തങ്ങൾ
- നിഖിൽ – വിവേക്
- ദേവി അജിത്ത് – സെറീന
- അരുൺ – സതീശൻ
- കൊച്ചുപ്രേമൻ – സദാനന്ദൻ
- കൃഷ്ണപ്രഭ – റോസ്ലിൻ
- നന്ദു – ആന്റണി
- പൊന്നമ്മ ബാബു – സ്കൂൾ ടീച്ചർ
സംഗീതം
[തിരുത്തുക]സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "കണ്ണിന്നുള്ളിൽ നീ കണ്മണി" | രാജീവ് നായർ | നജിം അർഷാദ് | 4:38 | ||||||
2. | "കിളികൾ പറന്നതോ" | റഫീക്ക് അഹമ്മദ് | രാജേഷ് കൃഷ്ണൻ | 4:23 | ||||||
3. | "തെയ്യാരം" | രാജീവ് നായർ | എം. ജയചന്ദ്രൻ, ഹരിചരൺ സുചിത്ര | 5:13 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ട്രിവാൻഡ്രം ലോഡ്ജ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ട്രിവാൻഡ്രം ലോഡ്ജ് – മലയാളസംഗീതം.ഇൻഫോ