ത്രിക ബിന്ദു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Triple point എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താപഗതികത്തിൽ, ഒരു വസ്തു അതിൻറെ മൂന്നു രൂപങ്ങളിലും (ഖരം, ദ്രാവകം, വാതകം) ഒരേ സമയം താപഗതിക സന്തുലനാവസ്ഥയിൽ നിലനിൽക്കാൻ ആവശ്യമായ മർദ്ദത്തേയും താപനിലയും ആ വസ്തുവിന്റെ 'ത്രിക ബിന്ദു' എന്ന് വിളിക്കുന്നു[1]. ഉദാഹരണത്തിന്, രസത്തിൻറെ ത്രികബിന്ദു -38.8344°C താപനിലയും, 0.2 മില്ലി പാസ്കൽ മർദ്ദവുമാണ്.

ജലത്തിന്റെ ത്രികബിന്ദു ഉപയോഗിച്ചാണ് അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ താപഗതിക താപനിലയുടെ അളവായ കെൽവിൻ നിർവചിച്ചിരിക്കുന്നത്.[2]

അവലംബം[തിരുത്തുക]

  1. IUPAC, Compendium of Chemical Terminology, 2nd ed. (the "Gold Book") (1997). Online corrected version: (1994) "Triple point".
  2. Definition of the kelvin at BIPM
"https://ml.wikipedia.org/w/index.php?title=ത്രിക_ബിന്ദു&oldid=2241611" എന്ന താളിൽനിന്ന് ശേഖരിച്ചത്