കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Trinity of Carnatic music എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ശ്യാമ ശാസ്ത്രി

18 -ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കർണ്ണാടക സംഗീതജ്ഞരായ ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രി എന്നിവരാണ് കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ (Trinity of Carnatic music) എന്ന് അറിയപ്പെടുന്നത്. ഇന്നു നിലനിൽക്കുന്ന രീതിയിൽ കർണ്ണാടക സംഗീതത്തെ മാറ്റിയെടുത്തതിലും കൃതികളുടെയും രാഗങ്ങളുടെയും താളങ്ങളുടെയും എണ്ണത്തിലും വൈവിധ്യത്തിലും ഇവർ ഉണ്ടാക്കിയ ചലനങ്ങൾ അത്ഭുതകരമായിരുന്നു.[1] കൃതികളുടെ ക്രമപ്പെടുത്തലുകളിലും രാഗങ്ങളെയും താളങ്ങളെയും കൈകാര്യം ചെയ്ത രീതികളിലും ഇവർ കാണിച്ച കയ്യടക്കം മൗലികവും ആയിരുന്നു.[2] നേരത്തേ തഞ്ചാവൂർ ജില്ലയുടെ ഭാഗമായ തിരുവാരൂരിൽ ആണ് മൂന്നുപേരും ജനിച്ചത് [3]

കൃതികളും രാഗങ്ങളും താളങ്ങളും[തിരുത്തുക]

ദീക്ഷിതർ പ്രധാനമായി സംസ്കൃതത്തിൽ രചനകൾ നടത്തിയപ്പോൾ ത്യാഗരാജരും ശ്യാമശാസ്ത്രിയും തെലുഗു ഭാഷയിലാണ് തങ്ങളുടെ കൂടുതൽ കൃതികളുടെയും രചന നിർവഹിച്ചിരിക്കുന്നത്. പുതിയ രാഗങ്ങളും താളങ്ങളും അവതരിപ്പിച്ചതു കൂടാതെ ഇവർ മൂവരും നിലവിലുള്ള രാഗങ്ങളിൽ അസാമാന്യമായ പുതുമകളും വ്യത്യസ്തതകളും കൊണ്ടുവരികയും ചെയ്തു. [4]

അവലംബം[തിരുത്തുക]

  • Panikkar, K N (2002). Culture, Ideology, Hegemony: Intellectuals and Social Consciousness in Colonial India. London: Anthem Press – Wimbledon Publishing Company.