മെസ്സിയർ 33

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Triangulum Galaxy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ത്രിഭുജം രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു സർപ്പിളതാരാപഥമാണ് മെസ്സിയർ 33 (M33) അഥവാ ട്രയാംഗുലം ഗാലക്സി. SA(s)cd വിഭാഗത്തിൽപ്പെടുന്ന ഈ താരാപഥം ആകാശഗംഗ ഉൾപ്പെടുന്ന ലോക്കൽ ഗ്രൂപ്പിന്റെ ഭാഗമാണ്. സൗരയൂഥത്തിൽ നിന്ന് ഈ താരാപഥത്തിലേക്കുള്ള ദൂരം 24 ലക്ഷം പ്രകാശവർഷത്തിനും (730 കിലോപാർസെക്) 31 ലക്ഷം പ്രകാശവർഷത്തിനും (960 കിലോപാർസെക്) ഇടയിലായാണ് കണക്കാക്കപ്പെടുന്നത്.

ആൻഡ്രോമിഡ താരാപഥം, ആകാശഗംഗ എന്നിവ കഴിഞ്ഞാൽ ലോക്കൽ ഗ്രൂപ്പിലെ ഏറ്റവും വലിയ താരാപഥമാണ് M33. സൂര്യന്റെ 6×1010 മടങ്ങാണ് പിണ്ഡം കണക്കാക്കുന്നത്, ആൻഡ്രോമിഡ താരാപഥത്തിന്റെ 5 ശതമാനം മാത്രമാണിത്. ഈ താരാപഥത്തിന്റെ പിണ്ഡത്തിന്റെ 85 ശതമാനത്തോളം തമോദ്രവ്യത്തിന്റെ സംഭാവനയാണ്.

ചാൾസ് മെസ്സിയറാണ് 1764-ൽ ട്രയാംഗുലം ഗാലക്സിയെ ആദ്യമായി പട്ടികപ്പെടുത്തിയത്. എങ്കിലും തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ നിരീക്ഷണയോഗ്യമായ ഒരു വസ്തുവാണിത് എന്നതിനാൽ മെസ്സിയർക്കു മുമ്പേ ഇതിനെ നിരീക്ഷിച്ചവരുണ്ടാകാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം വരെയെങ്കിലും M33നെക്കുറിച്ചുള്ള ജ്യോതിശാസ്ത്രപഠനങ്ങൾ തുടർന്നു. 1850-ൽ വില്യം പാർസൺസ് (റോസെ പ്രഭു) ആണ് ഈ താരാപഥത്തിന് സർപ്പിളാകൃതിയാണെന്ന് ആദ്യമായി അനുമാനിച്ചത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെസ്സിയർ_33&oldid=2155102" എന്ന താളിൽനിന്ന് ശേഖരിച്ചത്